പെണ്‍കുട്ടികളെ നിങ്ങള്‍ ഇന്ന് തന്നെ ബിരിയാണി ഉണ്ടാക്കി പഠിച്ചോളു ഇല്ലെങ്കില്‍ നിങ്ങളെ ഭര്‍ത്താവ് ഉപേക്ഷിക്കാന്‍ സാധ്യതയുണ്ട്. ബിരിയാണി തകര്‍ത്ത ഒരു ദാമ്പ്യത്തിന്റെ കഥയാണ് ആന്ധ്രപ്രദേശിലെ വാറങ്കലില്‍ നിന്ന് വരുന്നത്. കമ്പ്യൂട്ടര്‍ എഞ്ചിനിയറായ രാജേന്ദ്ര പ്രസാദ് എന്ന യുവാവാണ് ബിരിയാണിയുടെ പേരില്‍ ഭാര്യ മാനസയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. തനിക്ക് ഇഷ്ടപ്പെട്ട ബിരിയാണി ഉണ്ടാക്കി തരാന്‍ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് ഉണ്ടാക്കാന്‍ തനിക്കറിയില്ലെന്ന് ഭാര്യ അറിയിച്ചു. ഇതോടെ ഇയാള്‍ ഭാര്യയെ വീടിന് പുറത്താക്കി.ഒടുവില്‍ വീടിന് പുറത്ത് മാനസ നിരാഹാര സമരം തന്നെ നടത്തിയാണ് ഇതിനെതിരെ രംഗത്ത് വന്നത്. എന്നാല്ബിരിയാണി ഉണ്ടാക്കാനറിയാത്തവള്‍ക്ക് വീട്ടില്‍ സ്ഥാനമില്ലെന്ന നിലപാടിലാണ് രാജേന്ദ്ര പ്രസാദ്. സംഭവം പുറത്തറിഞ്ഞതോടെ അയല്‍ക്കാരും സ്ത്രീ സംഘടനകളും പ്രശ്നത്തില്‍ ഇടപെട്ടു. മാനുഷിക പരിഗണന പോലും നല്‍കാതെ ഇറക്കിവിട്ട ഭര്‍ത്താവിനെതിരെ മാനസ പൊലീസില്‍ പരാതിയും നല്കി. സംഭവ ദിവസം ഇയാള്‍ മദ്യപിച്ചാണ് വീട്ടിലെത്തിയതെന്നും അകാരണമായി വാക്കേറ്റം നടത്തുകയും ഉപദ്രവിക്കുകയുമായിരുന്നുവെന്നും മാനസ പറഞ്ഞു.
ബിരിയാണിയുടെ പേരിലാണ് ഇറക്കി വിട്ടതെങ്കിലും സ്ത്രീധനം ചോദിച്ചും തന്നെ എപ്പോഴും മര്‍ദ്ധിക്കാറുണ്ടായിരുന്നെന്നും മാനസ പറഞ്ഞു. പ്രശ്നം സമാധാനപരമായി പരിഹരിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും രാജേന്ദ്രയും കുടുംബവും വഴങ്ങിയില്ല. തുടര്‍ന്ന് ഭര്‍ത്താവിന്റെ പേരില്‍ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കുകയും ചെയ്തു. ഒരു ബിരിയാണിയില്‍ തുടങ്ങിയ വഴക്ക് ദാമ്പത്യം തന്നെ അവസാനിപ്പിക്കുന്ന കാഴ്ചയാണ് ആന്ധ്രയില്‍ നിന്ന് വന്നത്.
real paying online jobs - www.gsujinbiblestudies.blogspot.com
ReplyDelete