സുഖജീവിതം,പത്തുകിലോ കൂടി! സെല്ലിനുള്ളില്‍ മൂളിപ്പാട്ടും സഹതടവുകാരോട് സൗഹൃദവും; ഭാര്യ തിരിഞ്ഞു പോലും നോക്കിയില്ല, ജിഷ വധക്കേസിലെ പ്രതി അമിറുളിന്റെ ജയില്‍ ജീവിതം ഇങ്ങനെ
കേരളത്തെ നടുക്കിയ പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി പിടിയിലായപ്പോള്‍ ഏവരും ഞെട്ടിയിരുന്നു. മീശ പോലും മുളയ്ക്കാത്ത ഒരു പയ്യന്‍. കണ്ടാല്‍ വലിയ ക്രൂരഭാവമൊന്നും തോന്നിക്കാത്ത രൂപം.
പൊക്കം കുറഞ്ഞ മെല്ലിച്ച ചെറുപ്പക്കാരനില്‍ നിന്ന് ജയിലിലെ ഒന്നര ജീവിതം അമിറുള്‍ ഇസ്ലാം എന്ന ആസാം സ്വദേശിയെ മാറ്റിയെടുത്തത് ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയില്‍. പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ മെലിഞ്ഞ ആളായിരുന്നു. ഇപ്പോള്‍ ശരീരം വണ്ണംവച്ചു. തൂക്കവും കൂടി. പിടിയിലാകുമ്പോള്‍ തൂക്കം 45 കിലോയായിരുന്നു. നിലവില്‍ ഭാരം 55 കിലോയായി.ജയിലിലെത്തിയ ആദ്യ ദിനങ്ങളില്‍ വലിയ സമ്മര്‍ദത്തിലായിരുന്നു അമിറുള്‍. പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരയുക പതിവായിരുന്നു. എന്നാല്‍ കൗണ്‍സലിങ്ങിനു വിധേയനാക്കിയതോടെ ഇതില്‍ മാറ്റംവന്നു. സഹതടവുകാരുമായി സൗഹൃദത്തിലായിരുന്നു. അടച്ചിട്ട കോടതിയിലെ വിചാരണവേളകളില്‍ മാത്രമായിരുന്നു പുറംലോകം കണ്ടത്. അസം സ്വദേശിയായ അമീര്‍ ഉളിന് അസമീസും ഹിന്ദിയും ബംഗാളിയും അറിയാം. കേരളത്തില്‍ ജോലിചെയ്തിരുന്നെങ്കിലും മലയാളത്തില്‍ സംസാരിക്കാന്‍ അറിയില്ലായിരുന്നു. കേട്ടാല്‍ മനസിലാകും. ഇപ്പോള്‍ അല്‍പം മലയാളം സംസാരിക്കാമെന്നായിട്ടുണ്ട്. വിവാഹിതനാണെങ്കിലു ഭാര്യ ജയിലിലെത്തി കാണാന്‍ പോലും ശ്രമിച്ചില്ല. ആകെ വന്നത് സഹോദരന്‍ മാത്രം. ഭാര്യയും ഒരു കുട്ടിയും ഉണ്ടെങ്കിലും കാണാനെത്തിയില്ല. നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ 2016 ജൂണ്‍ 16 നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
0 comments:
Post a Comment