രാവിലെ എഴുന്നേറ്റത് മുതല്‍ ഇന്ന് രാജേശ്വരി തിരക്കിലായിരുന്നു. എല്ലാത്തിലും പതിവിലും ഒരു ഊര്‍ജ്ജസ്വലത. മകള്‍ ജിഷയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയവന് കോടതി ശിക്ഷവിധിക്കുന്നത് കാണാനും കേള്‍ക്കാനുമുള്ള ഇവരുടെ തയ്യാറെടുപ്പുകള്‍ കണ്ട് നിന്നവര്‍ക്ക ഓട്ടപ്രദക്ഷണം പ്രദക്ഷിണം പോലെയാണ് തോന്നിയത്
രാവിലെ 8 മണി പിന്നിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങിയ ഇവര്‍ നേരെ കാത്ത് കിടന്നിരുന്ന വെള്ളകാറിനടുത്തേക്ക് കുതിച്ചു. കൈയില്‍ ഹാന്‍ബാഗും കരുതിയിരുന്നു. പൂക്കളുള്ള വെള്ളസാരിയും വെള്ള ബ്ലൗസുമായിരുന്നുവേഷം. അകമ്പടിയായി ഇന്ന് പതിവിന് വിപരീതമായി 3 വനിത കോണ്‍സ്റ്റബിള്‍ മാരും ഒപ്പമുണ്ടായിരുന്നു. അകനാടിലെ വീട്ടില്‍ നിന്നും നേരെ പെരുമ്പാവൂരിലേക്കായിരുന്നു യാത്ര. ഇവിടെ മര്‍ത്തോമ കോളേജിന് സമീപത്തുള്ള ആല്‍പ്പാറകാവ് ദേവീക്ഷേത്രത്തിന് മുന്‍വശത്താണ് കാര്‍ പിന്നീട് നിര്‍ത്തിയത്. കാറില്‍ നിന്നിറങ്ങിയ രാജേശ്വരി തിടുക്കത്തില്‍ ശ്രീകോവിന് മുന്നിലേക്ക്. ഏതാനും നിമിഷം കണ്ണടച്ച് കൈകൂപ്പി പ്രാര്‍ത്ഥന. പോയയവേഗത്തില്‍ മടങ്ങിയെത്തി കാറില്‍ക്കയറി.പ്രഭാതഭക്ഷണം പോലും കഴിക്കാതെയാണ് പൊലീസ് സംഘത്തിനൊപ്പം രാജേശ്വരി വീട്ടില്‍ നിന്നിറങ്ങിയത്. 10 മണിയോടെയെങ്കിലും എറണാകുളത്ത് കോടതിയില്‍ എത്തണമെന്നതായിരുന്നു അവരുടെ ലക്ഷ്യം. കൊച്ചിയില്‍ എത്തിയ ശേഷം മാധ്യമങ്ങളെ കണ്ട രാജേശ്വരി തന്റെ മകളുടെ ഘാതകന് വധഷശിക്ഷ നല്‍കണമെന്നും പറയുകയുണ്ടാിയ. ശിക്ഷ കുറഞ്ഞാല്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. അമീറുള്‍ ഇസ്ലാമിനേപ്പോലെ ഒരാളും ഒരുപെണ്‍കുട്ടിയെയും കൊല്ലാതിരിക്കട്ടെ, തന്റെ മകളെ കൊന്നയാളെ തൂക്കിക്കൊല്ലണമെന്നും അവര്‍ പറഞ്ഞു.
കൊലപാതകിക്ക് വധശിക്ഷയില്‍ കുറഞ്ഞ് ഒരു വിട്ടുവീഴ്ചയ്ക്കും താന്‍ തയ്യാറല്ലെന്നും അവര്‍ വ്യക്തമാക്കി. പരിശോധനകളില്‍ പ്രതി അമീറുള്‍ തന്നെയെന്ന് തെളിഞ്ഞതാണെന്നും അതിനാല്‍ വധശിക്ഷതന്നെ വേണമെന്നും രാജേശ്വരി പറഞ്ഞു. അമീറുളിന് വധശിക്ഷതന്നെ ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും രാജേശ്വരി പറഞ്ഞു. കുറ്റക്കാരനാണെന്ന വിധി കേട്ട ശേഷവും മാധ്യമങ്ങളെ കണ്ട രാജേശ്വരി പ്രതിക്ക് വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അഭിപ്രായപ്പെട്ടു. ലോകത്തില്‍ ചെയ്യാന്‍ പറ്റാത്ത ഏറ്റവും വലിയ പാപമാണ് തന്റെ മകളോട് പ്രതി ചെയ്തത്. തന്റെ സ്വപ്നങ്ങളാണ് തകര്‍ക്കപ്പെട്ടത്. ഭിക്ഷ എടുത്ത് മകളെ പഠിപ്പിച്ചത് വക്കീല്‍ ആക്കാന്‍ വേണ്ടിയായിരുന്നുവെന്നും രാജേശ്വരി മാധ്യമങ്ങളോട് പറഞ്ഞു.
2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയത്. കൊല നടന്ന് 49ാം ദിവസമായ ജൂണ്‍ 16നാണ് പ്രതി അമീറുല്‍ ഇസ് ലാമിനെ കാഞ്ചീപുരത്തു നിന്ന് അറസ്റ്റ് ചെയ്തത്. കൊലപാതകം, അതിക്രമിച്ച് കടക്കല്‍, വീട്ടിനുള്ളില്‍ അന്യായമായി തടഞ്ഞുവെക്കല്‍, കൊലക്കു ശേഷം തെളിവ് നശിപ്പിക്കല്‍, ദലിത് പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളുമാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്
0 comments:
Post a Comment