'പത്തു-മാസം ചുമന്ന് നൊന്ത് പ്രസവിച്ചതാണ് നിന്നെ ഞാന്‍...!'' പെറ്റ വയറിനേ അതിന്റെ വേദന മനസ്സിലാവൂ...!''
ഈ വാചകങ്ങള്‍ ചുരുങ്ങിയ പക്ഷം സിനിമകളിലെങ്കിലും നമ്മള്‍ കേട്ടിട്ടുണ്ട്. പ്രസവവേദന പലപ്പോഴും അതിതീവ്രവും, വര്‍ണ്ണനാതീതവുമാണെന്ന് വൈദ്യശാസ്ത്രം തന്നെ സാക്ഷ്യപ്പെടുത്തുന്നു. വേദനിച്ചു പ്രസവിക്കാനും, മുലയൂട്ടാനും ഞങ്ങള്‍ക്ക് കഴിയില്ലായെന്ന മനഃസ്ഥിതിയുമായി നടക്കുന്ന യുവതലമുറയ്ക്ക് സിസേറിയനെ ശരണം പ്രാപിയ്ക്കാതെ തന്നെ എളുപ്പമാര്‍ഗ്ഗമാണ് 'വേദനാ രഹിത സുഖപ്രസവം' അഥവ PAINLESS LABOUR.
വേദന സഹിക്കാനുള്ള ശേഷി ഓരോരുത്തരിലും വ്യത്യസ്ഥമാണ്. വേദനയില്ലാതെ പ്രസവി-ക്കാന്‍ സ്ത്രീയും താല്‍പര്യപ്പെടുന്നു. എങ്കില്‍ പ്രസവ വേദനയെക്കുറിച്ച് ചില കാര്യങ്ങള്‍
പ്രസവ വേദന
ഈ വേദനയുടെ ഫലമായി ഉണ്ടാകുന്ന ഉയര്‍ന്ന ശ്വസനവേഗം അമിത രക്തസമ്മര്‍ദ്ദം ഉയര്‍ന്ന ഹൃദയമിടിപ്പ് മൂലം മറുപിള്ള (PLACENTA) വഴി പൊക്കില്‍ കൊടിയിലൂടെ ഗര്‍ഭസ്ഥ ശിശുവിലേക്കുള്ള പ്രാണവായൂ (OXYGEN) വിന്റെ സഞ്ചാരത്തെ കുറയ്ക്കുകയോ, തടസ്സപ്പെടുത്തുകയോ ചെയ്യുന്നു.
ഈ സമയം ശരീരത്തില്‍ നിന്നു പുറപ്പെടുവിയ്ക്കപ്പെടുന്ന ചില രാസ-പദാര്‍ത്ഥങ്ങള്‍ ഗര്‍ഭാശയഭിത്തികളുടെ പ്രവര്‍ത്തനത്തെ ബാധക്കകയും ത?ൂലം ഈ പേശികള്‍ക്ക് വേണ്ട വിധം ചുരങ്ങാന്‍ കഴിയാതെ വരികയും അത് ദീര്‍ഘസമയം നീണ്ടുനില്‍ക്കുന്ന പ്രസവപ്രക്രിയയ്ക്ക് വഴിവയ്ക്കുകയും ചെയ്യുന്നു.
ഈ സമയം ശരീരത്തില്‍ നിന്നു പുറപ്പെടുവിയ്ക്കപ്പെടുന്ന ചില രാസപദാര്‍ത്ഥങ്ങള്‍ ഗര്‍ഭാശയ ഭിത്തികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും തന്മൂലം ഈ പേശികള്‍ക്ക് വേണ്ട വിധം ചുരുങ്ങാന്‍ കഴിയാതെ വരികയും അത് ദീര്‍ഘ സമയം നീണ്ടു നില്‍ക്കുന്ന പ്രസവപ്രക്രിയയ്ക്ക് വഴിവയ്ക്കുകയും ചെയ്യുന്നു. എല്ലാ വേദനകള്‍ക്കും ശാരീരികവും മാനസികവുമായ കാരണങ്ങളുണ്ട്. ഓരോ ആശുപത്രി സന്ദര്‍ശന വേളയിലും ഗര്‍ഭിണിയെ പ്രസവമെന്ന തയ്യാറെടുപ്പിനെക്കുറിച്ച് ലളിതമായ വിവരങ്ങള്‍ നല്‍കി സജ്ജമാക്കേണ്ടതുണ്ട്. കൂടാതെ ഗര്‍ഭകാലത്തുള്ള ശ്വസന വ്യായാമ-ങ്ങള്‍ യോഗാസനമുറകള്‍ മുതലായവ ഏറെ സഹായകങ്ങളാണെന്ന് തെളിയിക്കപ്പെടിട്ടുണ്ട്.
പ്രസവത്തിന്റെ വിവിധഘട്ടങ്ങളില്‍ വേദനഅനുഭവപ്പെടുന്നത് വിവിധ ശരീരഭാഗങ്ങളിലാണെന്നതുകൊണ്ട് വേദനാശമനിക ളായ മരുന്നുകള്‍ സുഷ്മ്‌ന നാഡിയുടെ അതാതു ഭാഗങ്ങളിലായി ഇഞ്ചക്ഷന്‍ രൂപത്തില്‍ നല്‍കുന്നു. മരുന്നുകളുടെ അളവ് കൂട്ടാനും കുറയ്ക്കാനും വേണ്ടസ്ഥലത്തു മാത്രം മരുന്നു നല്‍കാനും ഇതുമൂലം കഴിയുന്നു. ഇതിനായി വിവിധ മാര്‍ഗ്ഗങ്ങളുണ്ട്.
1. അനസ്‌തേഷ്യ നല്‍കാന്‍ ഉപയോഗിക്കുന്ന നൈട്രസ് ഓക്‌സൈഡ്, ട്രൈലിന്‍ തുടങ്ങിയ വാതകങ്ങള്‍ താഴ്ന്ന അളവിലും വീര്യത്തിലും ഓക്‌സിജനുമായി കലര്‍ത്തി ശ്വസിക്കാന്‍ നല്‍കുകയായിരുന്നു പണ്ടത്തെ രീതി.
2. പെത്തഡിന്‍, മോര്‍ഫിന്‍ തുടങ്ങിയ മരുന്നുകള്‍ ഇഞ്ചക്ഷന്‍ രൂപേണ നല്‍കിയും ഗര്‍ഭാശയമുഖത്തിനു ചുറ്റും മരവിപ്പിക്കാനു ള്ള മരുന്നുകള്‍ കുത്തിവച്ചും ചെയ്യുന്ന രീതി. പലവിധ അസ്വസ്ഥതകള്‍ മൂലം ഈ രീതിയും കാല-ഹ-ര-ണ-പ്പെ-ട്ടു.
3. എപ്പിഡ്യൂറല്‍മുന്‍ വിവരിച്ചപോലെ നട്ടെല്ലില്‍ കശേരുക്കളുടെ ഇടയിലൂടെ സൂക്ഷ്മമായ ഒരു സൂചിയും പ്ലാസ്റ്റിക് ട്യൂബും വഴി വേദനാ സംഹാരികളായി മരുന്നുകള്‍ അവയുടെ മിശ്രിതങ്ങള്‍ കടത്തി വിടുന്നു. ഇത് തീര്‍ത്തും വേദനാ രഹിതമായ അവസ്ഥസൃഷ്ടിക്കുന്നു.
ഈ സമയം ഗര്‍ഭിണിക്ക് വേദനയില്ലാതെ മുക്കാനും പ്രസവിക്കാനും കഴിയും. എന്തെങ്കിലും കാരണവശാല്‍ സിസേറിയന്‍ ശസ്ത്രക്രിയ വേണ്ടി വരുകയാണെങ്കില്‍ തന്നെ ഇതിലേക്ക് അനസ്‌തേഷ്യ കൊടുക്കാവുന്നതുമാണ്. എന്നാല്‍ തീരെ പൊക്കം കുറഞ്ഞ അമിത വണ്ണമുള്ള അല്ലെങ്കില്‍ നടുവിന് വളവോ ശസ്ത്രക്രിയ ചെയ്ത ചരിത്രമോ ഉള്ള ഗര്‍ഭിണികള്‍ക്ക് എപ്പിഡ്യൂറല്‍ രീതി അത്ര അനുയോജ്യമാകാറില്ല. കശേരുക്കളുടെ ഇടയിലൂടെ സൂചി കടത്തിവിടാനുള്ള സാങ്കേതിക ബുദ്ധിമുട്ട് മൂലമാണിത്.
ശരീരഘടനയ്ക്കനുസരിച്ചും, മാനസിക പാകപ്പെടുത്തലുകള്‍ക്കനുസൃതമായും എപ്പിഡ്യൂറല്‍ അനാല്‍ജിസിയയ്ക്കായി തിരഞ്ഞെടുക്കപ്പെടുന്ന ഗര്‍ഭിണികളില്‍ 90 ശതമാനത്തിലേറെ പേര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ വേദനാരഹിത സുഖപ്രസവത്തിന് ഈ രീതി പ്രയോജനപ്പെടുത്താം.
വേദന ശമിപ്പിക്കുന്നവരെ എല്ലാക്കാലങ്ങളിലും സമൂഹം അംഗീകരിച്ചിട്ടുണ്ട്. മേലിലും അതു തുടരുക തന്നെ ചെയ്യും
ഡോ: ഉണ്ണികൃഷ്ണ വര്‍മ്മ MBBS, MD - അനസ്‌തേഷ്യസിസ്റ്റ്
ആസ്റ്റര്‍ ഹോസ്പിറ്റല്‍, മങ്കൂള്‍, ദുബായ്
കടപ്പാട്: ഏഷ്യാവിഷന്‍ ഫാമിലി മാഗസിന്‍, ദുബായ്
0 comments:
Post a Comment