സ്ത്രീ അമ്മയാണ്, ഭാര്യയാണ്, പെങ്ങളാണ്, മകളാണ് എന്നൊക്കെ പലരും പറയാറുണ്ട്. എന്നാൽ സ്വന്തം അമ്മയല്ലാത്ത, മകളല്ലാത്ത, പെങ്ങളല്ലാത്ത ഒരു സ്ത്രീയെ അങ്ങിനെയൊക്കെ കാണാൻ ഏതെങ്കിലും പുരുഷനു കഴിയുമോ?
ഇതെല്ലാ പറഞ്ഞു നടക്കുന്നവർ പോലും നല്ലൊരവസരം കിട്ടിയാൽ സ്ത്രീയെ ഒരു ഭോഗ വസ്തുവായിട്ടേ കാണൂ എന്നതാണ് സത്യം. അങ്ങിനെ കാണാനേ അവനു കഴിയൂ. കാരണം മനുഷ്യനെ നിയന്ത്രിക്കുന്നത് വികാരങ്ങളാണ്. വികാരങ്ങളെ നിയന്ത്രിക്കാൻ എല്ലാഴ്പ്പോഴും അവനു കഴിഞ്ഞെന്ന് വരില്ല.
മനുഷ്യന്റെ വികാരങ്ങളിൽ ഏറ്റവും തീഷ്ണതയേറിയത് കാമമ്മാണ്. ലൈഗീക വികാരം ആണിനും പെണ്ണിനുമുണ്ട്. എന്നിട്ടും ലൈഗീക അതിക്രമങ്ങൾ കാണിക്കുന്നത് പുരുഷൻ മാത്രമായത് എന്തു കൊണ്ടാണ്?
കുട്ടിക്കാലത്ത് മനോരമ, മംഗളം മുതലായ വാരികകൾ വായിക്കുമായിരുന്നു. നോവലുകളിൽ പതിവായി കണ്ടിരുന്ന ഒരു വാക്കാണ് “ബലാൽസംഘം”. അന്ന് ഞാൻ കരുതിയിരുന്നത് സെക്സിലൂടെ സുഖം ലഭിക്കുന്നത് ആണിനു മാത്രമാണെന്നാണ്. അതുകൊണ്ടാണ് പുരുഷൻ വേട്ടക്കാരനും, സ്ത്രീ ഇരയുമായതെന്ന് ഞാൻ വിശ്വസിച്ചു.
കാമവാസന ആണിനും പെണ്ണിനും ഒരു പോലെയാണ്. പക്ഷെ ചില വ്യത്യാസങ്ങളുമുണ്ട്. പുരുഷനിൽ ലൈഗീക ഉത്തേജനം ഉണ്ടാക്കുന്നതിൽ കാഴ്ച്ചക്കും കേൾവിക്കും ഒരു വലിയ പങ്കുണ്ട്. ലൈഗീകമായിട്ടുള്ള കാര്യങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്യുമ്പോൾ അവനിൽ ലൈഗീക തൃഷ്ണ ഉണ്ടാകുന്നു. സ്ത്രീയുടെ നഗ്നത പുരുഷനിലെ വികാരത്തെ ഉണർത്തുന്നു. പക്ഷെ സ്ത്രീയുടെ വികാരത്തെ ഇത്തരം കാര്യങ്ങൾ വല്ലാതെ സ്വാധീനിക്കുന്നില്ല. അശ്ലീല ചിത്രങ്ങളും വീഡിയോളും(സെക്സ് അശ്ലീലമാണെന്ന കാഴ്ച്ചപ്പാടിനോട് ഞാൻ യോജിക്കുന്നില്ല.) കൂടുതലായി കാണുന്നത് പുരുഷന്മാരായതും ഈ കാരണത്താലാവാം!
സ്ത്രീകൾ ഉപയോഗുക്കുന്ന വസ്ത്രങ്ങളും മറ്റു സാധനങ്ങളും വരെ ചിലരെ കാമാസക്തരാക്കാറുണ്ട്. ഞാൻ ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് എന്റെ നാട്ടിലുള്ള ഒരുത്തനെ കുറിച്ച് ഒരിക്കൽ ഒരു പരാതിയുണ്ടായി. അയൽ പക്കത്തുള്ള ചെറുപ്പക്കാരിയായ പെൺകുട്ടിയുടെ ഉണക്കാനിട്ടിരുന്ന അടിവസ്ത്രങ്ങൾ മോഷ്ടിച്ചു എന്നായിരുന്നു ആ പരാതി.
അന്നെത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല അവൻ എന്തിനാണത് ചെയതതെന്ന്. ഒരു ഷെട്ടി വാങ്ങിക്കാൻ പോലും കഴിയാത്തത്ര ദാരിദ്ര്യമൊന്നും അന്നവന്റെ വീട്ടിലുണ്ടായിരുന്നില്ല. മാത്രമല്ല അവൻ മോഷ്ടിച്ചു എന്ന് പറയപ്പെടുന്ന ഷെട്ടിയുടെ ഉടമസ്ഥയായ പെൺകുട്ടിയുടെ സൈസ് തടിയനായ അവന്റെ സൈസിന്റെ മൂന്നിൽ ഒന്ന് പോലും വരില്ല.
അവൻ എന്നേക്കാൾ മൂത്തവനായത് കൊണ്ടും, അവനൊരു വഴക്കാളിയായത് കൊണ്ടും നേരിട്ട് ചൊദിക്കാനും ഞാൻ പോയില്ല.
പല സ്ത്രീകളുടേയും വസ്ത്ര ധാരണയും, ചമയങ്ങളും പുരുഷന്മാരെ ലൈഗീകമായി ആകർഷിക്കുന്ന വിധത്തിലുള്ളതാണ്. ആ ഒരു ഉദ്ദേശത്തോടു കൂടിതന്നെയാണ് പല പെൺകുട്ടികളും ഇത്തരം ഡ്രെസ്സുകൾ ധരിക്കുന്നത്. ഒരു പെണ്ണിന്റെ ശരീര ലാവണ്യം പരമാവതി പുറത്ത് കാണിക്കുന്ന വിധത്തിലാണ് ഇന്ന് ഉപയോഗിക്കപ്പെടുന്ന പല വസ്ത്രങ്ങളും രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളത്.
“സെക്സി” എന്നത് ഒരു മോശം വാക്കായിട്ടാണ് പണ്ട് കണക്കാക്കിയിരുന്നത്. പക്ഷെ ഇന്ന് പെൺകുട്ടികൾ “സെക്സി”, ” ഹോട്ട്” എന്നീ ലേബലുകളിൽ അറിയപ്പെടാനാണ് ഇഷ്ട്പെടുന്നത്. ഒരോ പെണ്ണും അണിഞ്ഞൊരുങ്ങുന്നത് പുരുഷന്മാർ തന്നെ ശ്രദ്ധിക്കണം എന്ന ഉദ്ദേശത്തിലാണ്. പക്ഷെ ആരെങ്കിലും ആവളെയൊന്ന് നോക്കിയാൽ, അവനെ വായനോട്ടക്കാരനെന്ന് മുദ്ര കുത്തുകയും ചെയ്യും.
ആണിന്റെ സിരകളിൽ അഗ്നി പടർത്തുന്ന രീതിയിലുള്ള വേഷ വിധാനങ്ങളിട്ട് അവന്റെ മുന്നിൽ ചെന്ന് നിന്നിട്ട് നീ എന്നെ അമ്മയായി കാണണം, പെങ്ങളായി കാണണം, മകളായി കാണണം എന്നൊക്കെ പറയുന്നത് വീശന്നിരിക്കുന്നവന്റെ മുന്നിൽ സ്വാദിഷ്ടമായ ആഹാരം തുറന്നു വെച്ചിട്ട് നീ ഇതിനെ ഒരു ഭക്ഷണമായി കാണരുത് എന്ന് പറയുന്നത് പോലെയാണ്.
സ്ത്രീകൾ പീഢിപ്പിക്കപ്പെടാൻ കാരണം അവരുടെ വസ്ത്ര ധാരണമാണെന്ന് ഞാൻ പറയുന്നില്ല. പക്ഷെ പൊതു സ്ഥലങ്ങളിലും മറ്റു സ്ത്രീകൾ അപമാനിക്ക പെടുന്നതിന്റെ ഒരു പ്രധാന കാരണം അവരെ കാണുമ്പോൾ പുരുഷനിലുണ്ടാവുന്ന അതിരു കടന്ന വികാരമാണ്.
സ്ത്രീ ശരീരം മുഴുവൻ മൂടി പുതച്ച് നടക്കണം എന്ന അഭിപ്രായം എനിക്കില്ല. എങ്കിലും പുരുഷന്റെ വൈകാരിതയെ പരീക്ഷിക്കുന്ന വിധത്തിലുള്ള വേഷ വിധാനങ്ങൾ ഒഴിവാക്കുന്നതല്ലെ നല്ലത്.
ലാലു.
നന്നായിരിക്കുന്നു.
ReplyDelete