എന്തിനും ഏതിനും പാരസെറ്റാമോള്‍ കഴിക്കുന്നവരാണ് നമ്മള് മലയാളികള്‍. എന്നാല്‍ ഇങ്ങനെയുളള പാരസെറ്റാമോള്‍ ഉപയോഗം വലിയ ആപത്തിലേയ്ക്കാണ് കൊണ്ടെത്തിക്കുന്നത്. ഇവ കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിയാകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്കി.
പാരസെറ്റാമോള്‍ പ്രധാനമായും അഞ്ച് അപകടങ്ങളാണ് സൃഷ്ടിക്കുക എന്ന് നവിമുംബൈയിലെ അക്ഷ്ജ്യോത് ക്ലിനിക്കിലെ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ അക്ഷയ് ചലാനി പറഞ്ഞു.ഇവ കരള്‍, ആമാശയ വീക്കം, അലര്‍ജി, ഉറക്കം തൂങ്ങല്‍, കരള്‍ രോഗം എന്നിവയെ ബാധിക്കും.
പാരസെറ്റാമോളിന്റെ കവറിനു പുറത്തു തന്നെ അവ കരളിനു ദോഷകരമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നു ഗ്രാമിലേറെ പാരസെറ്റാമോള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ അത് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.
പാരസെറ്റാമോള്‍ ഉപയോഗത്തിന്റെ അളവു കൂടിയാല്‍ അത് ദഹനക്കുറവിനും, വയറു വീര്‍ക്കുന്നതിനും കാരണമാകും. അതു പോലെ തന്നെ ഇത് ശരീരത്തില്‍ പലയിടത്തായി ചുവന്ന പാടുകളും സൃഷ്ടിക്കും.
ഇതിന്റെ ഉപയോഗം മൂലം കരള്‍ അമിതധ്വാനം ചെയ്യുന്നതിനാല്‍ കഠിനമായ ക്ഷീണവും, മറവിയും, അസ്വസ്ഥതയും നമ്മളില്‍ ഉണ്ടാക്കും. ഉപയോഗത്തിന്റെ അളവു കൂടും തോറും കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിന്നു പോകും.അതിനാല്‍ കരള്‍രോഗമുളളവര്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ പാരസെറ്റാമോള്‍ കഴിക്കരുത്. അളവു കൂടിയാല്‍ അത് വൃക്കകളേയും തകരാറിലാക്കും.
0 comments:
Post a Comment