പ്രണയത്തിന് പ്രായമില്ല. അതിപ്പോൾ കാമുകി ആയാലും ഭാര്യ ആയാലും തന്റെ പങ്കാളിയെ പ്രണയം കൊണ്ട് മൂടേണ്ടത് പുരുഷന്റെ ഉത്തരവാദിത്വമാണ്. അവന്റെ പ്രണയത്തിലാണ് അവളുടെ സൗന്ദര്യം. പേരു വിളിക്കുന്നത് ഒരു പങ്കാളിയും ഇഷ്ടപ്പെടുന്നില്ല. പകരം പെറ്റ് നെയിംസ് വിളിക്കുകയോ മറ്റ് എന്തെങ്കിലും സ്നേഹ വാക്കുകൾ കൊണ്ട് അവരെ അഭിസംബോധന ചെയ്യുകയോ ചെയ്യുന്നതാണ് എപ്പോഴും സ്ത്രീകൾക്കിഷ്ടം.
അത് കൂടാതെ ഐ ലവ് യൂ , ഐ മിസ് യു എന്ന് കാമുകിയാണെങ്കിലും ഭാര്യയാണെങ്കിലും പങ്കാളിയില്‍ നിന്ന് കേള്‍ക്കാന്‍ മോഹിയ്ക്കുന്ന ഒന്നാണ്. തന്‍റെ സൗന്ദര്യത്തെപ്പറ്റി പുരുഷനില്‍ നിന്നും പ്രശംസ കേള്‍ക്കാന്‍ സ്ത്രീക്ക് ഇഷ്ടമാണ്. മുടിയുടെ ഭംഗി മാത്രമല്ല, മുടിയ്ക്ക് സുഗന്ധമുണ്ടെന്നും പുരുഷന്‍ പറയുന്നത് സ്ത്രീ ഇഷ്ടപ്പെടുന്ന കാര്യം തന്നെയാണ്. അവളെ എപ്പോഴും ശ്രദ്ധിക്കുന്നുണ്ടെന്ന ഒരു തോന്നൽ അവളിൽ ഉണ്ടാക്കിയെടുക്കാൻ അതിലൂടെ സാധിക്കും.
തനിക്കൊപ്പം ജീവിക്കാനും സമയം ചെലവഴിക്കാനും പുരുഷന്‍ ആഗ്രഹിക്കുന്നവെന്നറിയുന്നതും, ഇത് അവരില്‍ നിന്നും കേള്‍ക്കുന്നതും സ്ത്രീ ഇഷ്ടപ്പെടുന്നു. താനാണ് ഏറ്റവും നല്ല സുഹൃത്തെന്ന് പുരുഷനില്‍ നിന്നും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകള്‍. താനില്ലാതെ ജീവിക്കാനാവില്ലെന്നു പുരുഷനില്‍ നിന്നും കേള്‍ക്കാനും സ്ത്രീ ഇഷ്ടപ്പെടുന്നുണ്ട്. തനിക്കൊപ്പം ജീവിതം ജീവിച്ചു തീര്‍ക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും പുരുഷന്‍ പറയുന്നത് സ്ത്രീ കൊതിക്കുന്ന ഒന്നു തന്നെ കാരണം കരുതൽ ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകൾ.
ഇത് വായിക്കുന്ന ചിലർക്കെങ്കിലും തോന്നാം, ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന്. എന്നാൽ മേൽപ്പറഞ്ഞത് എന്തെങ്കിലും എപ്പോഴെങ്കിലും നിങ്ങൾ ഭാര്യയോടോ കാമുകിയോടോ പറഞ്ഞു നോക്കു, നിങ്ങളുടെ ബന്ധത്തിന്‍റെ ശക്തി വർദ്ധിക്കുന്നത് മനസ്സിലാക്കാം.
പങ്കാളിയുടെ പ്രണയം മനസിലാക്കാൻ പുരുഷനും ചില വഴികളുണ്ട്!
നിങ്ങള്‍ സ്‌നേഹിക്കുന്ന പെണ്‍കുട്ടിക്ക് നിങ്ങളോട് പ്രണയമുണ്ടെന്ന് എങ്ങനെ മനസ്സിലാക്കും? ആ പെണ്‍കുട്ടിക്ക് നിങ്ങളോടുള്ള പെരുമാറ്റം ശ്രദ്ധിച്ചാല്‍ അതിനുള്ള ഉത്തരം ലഭിക്കും. മനസ്സില്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന പ്രണയത്തെ പുറത്തെടുത്താലോ. അവള്‍ക്ക് നിങ്ങളെയും ഇഷ്ടമാണെന്ന് കണ്ടെത്താന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.
1. നിങ്ങളോടൊപ്പം ഉള്ളപ്പോള്‍ അവള്‍ വളരെ സന്തോഷവതിയായിരിക്കും. കണ്ണുകളില്‍ തിളക്കവും എപ്പോഴും പുഞ്ചിരി നിറഞ്ഞ മുഖവും നിങ്ങളോടുള്ള സ്‌നേഹമാണ് വ്യക്തമാക്കുന്നത്.
2. അവള്‍ സ്വന്തം മുടിയില്‍ ഇടക്കിടെ തൊട്ടുകൊണ്ട് സംസാരിക്കുന്നത് ശ്രദ്ധിക്കുക. കൈകള്‍ കൊണ്ട് മുഖത്തും, കഴുത്തിലും തടവുന്നതും നിങ്ങളോട് ഇഷ്ടമുണ്ടെന്ന സൂചനയാണ്.
3. നില്ക്കുമ്പോള്‍ നിങ്ങള്‍ തമ്മിലുള്ള അകലം കുറയ്ക്കാന്‍ അവള്‍ ശ്രമിക്കും.
4. നിങ്ങള്‍ എന്തു പറഞ്ഞാലും അവള്‍ ചിരിക്കും. തമാശയല്ലെങ്കിലും നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കൗതുകത്തോടെ നോക്കിക്കാണും.
5. നിങ്ങള്‍ രണ്ടുപേരും പരസ്പരം സംസാരിച്ചിരിക്കുമ്പോള്‍ അവള്‍ ചുമരിലോ കസേരയിലോ ചാരി നില്ക്കും.
6. അവള്‍ നിങ്ങളെ അനുകരിക്കാറുണ്ടോ? ഉദാഹരണത്തിന് നിങ്ങള്‍ രണ്ടുപേരും കോഫി കുടിക്കാന്‍ പോയാല്‍ നിങ്ങള്‍ കുടിക്കുന്നതനുസരിച്ച് അവളും അതുപോലെ ചെയ്യുന്ന അനുകരണങ്ങള്‍ പ്രണയത്തിന്‍റെ ലക്ഷണമാണത്രേ.
real paying online jobs - www.gsujinbiblestudies.blogspot.com
ReplyDelete