Sunday, 10 December 2017

ആദ്യ രാത്രി താനൊരു പെണ്ണുപിടിയനും മദ്യപാനിയും ആണെന്ന് ഭാര്യയോട് പറഞ്ഞാല്‍



ഇക്കാ പാല്‍.
വിറയ്ക്കുന്ന കൈകളോടെയും അല്‍പ്പം നാണത്തോടെയും ഞാന്‍ ഗ്ലാസ് അയാള്‍ക്കുനേരെ നീട്ടി,

ഒറ്റ തട്ടായിരുന്നു അയാള്‍ എന്റെ കൈക്ക്,. പ്പ ഞാനെന്താടി ചവാന്‍ കിടക്കാണോ പാലുംകൊണ്ട് വരാന്‍,.

ഞാന്‍ ഞെട്ടി വിറച്ചുപോയി.

ഓ ഇന്ന് നമ്മുടെ ആദ്യരാത്രി ആണല്ലോ ലെ.
അപ്പൊ പിന്നെ പാല്‍ വേണം. എന്നാലല്ലേ ഒരിതുള്ളു.

നീയെന്താടി കരുതിയെ. നിന്നെപ്പോലെ മുക്കാല്‍കാശിന് ഗതിയില്ലാതെ ഒരുത്തിയെ ജീവിതത്തിലേക്ക് കൂടെക്കൂട്ടി ഞാന്‍ പടച്ചോന്റെ പുണ്യം വാങ്ങാന്‍ പോവാണെന്നോ, നടന്നത് തന്നെ..

എടീ എന്റെ ഉമ്മ എന്റെ കാലുപിടിച്ചു പറഞോണ്ട ഞാന്‍ ഈ ബന്ധത്തിന് സമ്മതിച്ചേ അല്ലാതെ നിന്റെ മൊഞ്ച് കണ്ട് പൂതി കൂടിയിട്ടല്ല.

പെണ്ണുകാണാന്‍ വന്ന അന്ന്
ഏതുനിമിഷവും മയ്യത്താവാന്‍ കാത്തുകിടക്കുന്ന നിന്റെ തന്ത എന്താ എന്റെ ഉപ്പയോട് പറഞ്ഞെ,.
ഈ ബന്ധം നിന്റെ ഭാഗ്യം നിന്റെ തന്തേടെ ഭാഗ്യം തന്തേടെ തന്തന്റെ ഭാഗ്യം..
പിന്നേ.. അങ്ങനെ കോട്ടക്കണക്കിന് ഭാഗ്യം വന്ന് നിറയല്ലേ നിന്റെ കുടുംബത്തില്‍..

എന്താ നടക്കുന്നതെന്നറിയാതെ ഞാന്‍ അയാളെ തന്നെ നോക്കിനിന്നു. അള്ളാ ഇത്രകാലം പരീക്ഷിച്ചത് മതിയാവാഞ്ഞിട്ടാണോ ഇങ്ങനെയൊന്നൂടെ.
എന്റെ കണ്ണ് നിറഞ്ഞു തുളുമ്പുന്നുണ്ട്.

എടീ ഒരുപെണ്ണിന്റെ അടുത്തൂന്ന് ആണിന് കിട്ടാവുന്ന എല്ലാ സുഖങ്ങളും ഞാന്‍ അനുഭവിച്ചു കഴിഞ്ഞതാ രണ്ടു വര്‍ഷത്തെ എന്റെ മുംബൈ ജീവിതത്തില്‍. അതിനേക്കാള്‍ എന്ത് സുഖാ നിനക്ക് തരാന്‍ കഴിയുന്നെ.

ഈ വീട്ടില്‍ ആര്‍ക്കും അറിയാത്ത ആരും കണ്ടിട്ടില്ലാത്ത ഒരു മുഖമുണ്ട് എനിക്ക്,
ഞാന്‍ കുടിക്കും വലിക്കും പെണ്ണുപിടിക്കും. ഈ കാര്യമൊന്നും ഇവിടെ ആര്‍ക്കും അറിയില്ല., ഇനി നീയായിട്ട് ഇതൊക്കെ ഈ വീട്ടില്‍ വേറെ ആരേലും അറിഞ്ഞാല്‍..
വിരല്‍ ചൂണ്ടി എന്റെ നേരെ അയാള്‍ വന്നപ്പോള്‍ പേടിച്ചു ഞാന്‍ പിന്നിലേക്ക് നീങ്ങി,

അയാളൊന്ന് ശാന്തമായി. എന്നിട്ട് അലമാരയില്‍ നിന്നും മദ്യത്തിന്റെ കുപ്പിയെടുത്തു.
ഡീ നിന്ന് മോങ്ങാതെ ആ ഗ്ലാസ് കഴുകിക്കൊണ്ട് വാടി.
ഇന്നുമുതല്‍ നീയെന്റെ അടിമയാണ്, അല്ലേലും നിന്നെപ്പോലെയുള്ളവള്‍ക്ക് എന്റെ അടിമയാവാനുള്ള യോഗ്യതയെ ഒള്ളു,.
വേഗം ഗ്ലാസ്സെടുത് വാടി,
അയാളുടെ ശബ്ദം കനത്തപ്പോള്‍ ഞാന്‍ പേടിച്ചുകൊണ്ട് ഗ്ലാസ്സെടുത്തുകൊടുത്തു.

ഹ ഹ അപ്പോള്‍ നിനക്ക് അനുസ്സരണയുണ്ട്. അല്ലെ.
എങ്കില്‍ മോള് പോയി കിടന്നോ.. അല്ല നിനക്ക് കള്ളുകുടി ശീലമുണ്ടോ.. ഉണ്ടേല്‍ ഒരു കമ്പനി താ.
ഞാന്‍ ഇല്ലെന്ന് തലയാട്ടി.
എന്നാല്‍ കട്ടിലിന്റെ ആ മൂലേക്കെങ്ങാന്‍ പോയി കിടക്ക്. എനിക്കിന്നൊരു മൂഡില്ല. ബാക്കിയൊക്കെ നാളെ.

എന്നുപറഞ്ഞു അയാള്‍ എന്നെ നോക്കിഒന്ന് കണ്ണിറുക്കി കുപ്പിയിലുള്ള കള്ള് ഗ്ലാസ്സിലേക്കൊഴിച്ചു.

കട്ടിലിന്റെ മൂലയില്‍ ഏതുനേരത്തേയും അടുത്ത ആക്രമണം പ്രതീക്ഷിച്ചു ഞാന്‍ തലയണ കെട്ടിപ്പിടിച്ചു ഞാന്‍ ചുമരിനോടൊട്ടി കരഞ്ഞു കിടക്കുകയാണ്. ഓര്‍മയിലേക്ക് മെല്ലെ അസുഖം ബാധിച്ചു കിടപ്പിലായ ഉപ്പ വന്നു,

എന്റെ കുട്ടീടെ ഭാഗ്യാണ് ഇങ്ങനൊരു ബന്ധം. എന്റെ പ്രാര്‍ത്ഥന പടച്ചോന്‍ കേട്ടു. ഇനിയെന്നെ എപ്പോ വിളിച്ചാലും നിറഞ്ഞ മനസ്സാലെ ഞാന്‍ പോവും. നിന്നെ കുറിച്ചുള്ള ആധിയായിരുന്നു മനസ്സ് നിറയെ. ഇപ്പോള്‍. ഉസ്മാന്‍ ഹാജിയുടെ വീട്ടിലേക്ക് മരുമകളായി എന്റെ കുട്ടി.. വാക്കുകള്‍ മുഴുവിപ്പിക്കാനാവാതെ ഉപ്പ വിതുമ്പിക്കരഞ്ഞു.

ഉമ്മ എന്നെ കെട്ടിപ്പിടിച്ചു കവിളിലും നെറ്റിയിലും ഉമ്മതന്ന് കരഞ്ഞോണ്ട് പറഞ്ഞതും എന്റെ ഭാഗ്യമമാണെന്നാ.

പാവം കുഞ്ഞോള്‍ അവള്‍ക്ക് ആകെയുള്ള കൂട്ട് ഞാന്‍ മാത്രമായിരുന്നു. ഇടക്കൊക്കെ വരണോട്ടോ ഇത്താത്ത. അല്ലേല്‍ ഞാനിവിടെ ഒറ്റക്കാവും എന്റെ കയ്യില്‍ തൂങ്ങി അവള്‍ പറഞ്ഞത് ഓര്‍ക്കുമ്പോള്‍ മനസ്സ് നീറിപ്പുകയുന്നുണ്ട്..

ഞാന്‍ തലയണ ഇറുകെ പിടിച്ചു പൊട്ടിപ്പൊട്ടി കരഞ്ഞു, ?
എപ്പോഴോ ഉറങ്ങിപ്പോയ ഞാന്‍ മേലേക്ക് ഒരു കൈവന്ന് വീണപ്പോഴാണ് ഞെട്ടിയുണര്‍ന്നത്,.

ഹും കള്ളുകുടിച്ചു ബോധം പോയി കിടന്നുറങ്ങുന്ന അയാളുടെ കയ്യാണ്. അറപ്പോടെ ഞാന്‍ അയാളുടെ കയ്യെടുത്തുമാറ്റി. കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും എന്റെ മേല്‍ കയ്യുവീണു കൂടെ കാലും വന്നപ്പോള്‍ ഞാന്‍ അയാളറിയാതെ എഴുനേറ്റ് താഴെ ഒരു മൂലയില്‍ പോയി കിടന്നു,

കാലുകൊണ്ടുള്ള അയാളുടെ തട്ടുകിട്ടിയപ്പോഴാണ് ഞാനുണര്‍ന്നത്,

എന്താടി നിനക്ക് നേരത്തെ എണീറ്റ് ശീലമൊന്നുമില്ലേ. അതോ മൂട്ടില്‍ സൂര്യന്‍ ഉദിക്കുന്നത് വരെ കിടന്നുറങ്ങാറാണോ.

സുബഹി ബാങ്ക് കൊടുത്തു. ഞാന്‍ പള്ളിയിലേക്ക് പോവാ, പിന്നെ ഇന്നലെ നടന്നൊതൊന്നും ഇവിടെ ആരും അറിയരുത് പറഞ്ഞേക്കാം.

അയാള്‍ പോയപ്പോള്‍ ഞാന്‍ പതുക്കെ എഴുന്നേറ്റു,. ഇന്നലത്തെ ഓര്‍മ്മകള്‍ ഇപ്പോഴും വേട്ടയാടുന്നുണ്ട്.

ഹും ഇന്നലെ ഉള്ള കള്ളൊക്കെ കുടിച്ചു ഇപ്പൊ പള്ളിയിലേക്ക് പോവാണത്രേ.. പടച്ചോനെ പോലും പേടിയില്ലാത്ത ജാതി. മനസ്സില്‍ അയാളെ പ്രാകിക്കൊണ്ട് ഞാന്‍ അംഗശുദ്ധിവരുത്തി നിസ്‌ക്കരിച്ചു,
ഈ നരകത്തില്‍ നിന്നും കരകയറാന്‍. അയാളുടെ മനസ്സ് മാറാന്‍ പടച്ചോനോട് കരഞ്ഞു പ്രാര്‍ത്ഥിച്ചു,

നേരം നിറംവെച്ചു തുടങ്ങിയിരിക്കുന്നു. ഞാന്‍ പതുക്കെ താഴോട്ടിറങ്ങി അടുക്കളയിലേക്ക് ചെന്നു.

ഹ മോള് വന്നോ.
ഇരിക്ക് ഉമ്മ ചായയെടുക്കാം.
അയാളെ ഉമ്മയുടെ സ്‌നേഹവാക്ക് മനസ്സിലേക്കൊരു കുളിര്മഴപോലെ പെയ്തിറങ്ങി. ഇന്നലത്തെ മുറിവുകളൊക്കെ ഉണങ്ങുന്നപോലെ.

ഒരു ഗ്ലാസ് ചായ എനിക്ക് തന്നിട്ട് അവര്‍ പറയാന്‍ തുടങ്ങി.
നോക്ക് മോളെ ഷാനു ഒരു പാവ. ഞങ്ങളുടെ ഏക ആണ്തരി ആയതുകൊണ്ട് അല്പം കുരുത്തക്കേടൊഴിച്ചാല്‍ ബാക്കിയൊക്കെ ശുദ്ധാണ്. ഇപ്പോഴും കുട്ടിക്കളി മാറിയിട്ടില്ല അവന്. ഇനി നീ വേണം അതൊക്കെ മാറ്റാന്‍.
ഞാനൊന്നു ചിരിച്ചു,

പാവം ഈ ഉമ്മക്കറിയില്ലല്ലോ മകന്റെ യഥാര്‍ത്ഥ മുഖം. അല്ലേലും അയാളുടെ പുറംഭംഗിയെ ഈ വീട്ടുകാര്‍ കാണുന്നുള്ളൂ. പക്ഷെ ഞാന്‍.. മടുത്തുപോയി എനിക്ക് ഒരുരാത്രികൊണ്ട്.

അല്ല ഉമ്മ ഇത്താത്ത ഇതുവരെ കിനാവ് കണ്ട് തീര്‍ന്നീല്ലേ. അതോ.
ഒരു കള്ളച്ചിരിയോടെ അവളെന്നെ തട്ടി. അയാളുടെ അനിയത്തിയാണ്. എന്റെ കുഞ്ഞോള്‍ടെ അതെ പ്രായം.

ശബാന, നിനക്ക് കിട്ടും എന്നോട്. ഉമ്മയുടെ ശകാരം ഏറ്റു. അവള്‍ പെട്ടന്ന് തന്നെ അപ്പുറത്തേക്ക് പോയി.

നിസ്‌ക്കാരം കഴിഞ്ഞു ഉപ്പയും അയാളും വന്നു. റസീ..
അടുക്കളയിലേക്കു നീട്ടിവിളിച്ചപ്പോള്‍ ഉമ്മ രണ്ടു ഗ്ലാസ് ചായയെടുത് എനിക്കുതന്നു.
മോളിത് ഉപ്പക്കും ഷാനുനും കൊടുത്ത വാ. ഇതിവിടെ പതിവാ.

ഉപ്പാ. ചായ.
ആഹാ, മോള്‍ ഇന്നുതന്നെ അടുക്കളയില്‍ കയറിയോ..
ഹാ അങ്ങനാ നല്ല കുട്യോള്‍..

എന്റെ കയ്യില്‍നിന്നും ചായ വാങ്ങി ഉപ്പ പത്രത്തിലേക്ക് ഊളിയിട്ടു.
കണ്ണുകള്‍ തിരയുന്നത് അയാളെയാണ്..
ഞന്‍ നിന്ന് പരുങ്ങുന്നത് കണ്ടപ്പോള്‍ ഉപ്പ പറഞ്ഞു
ഷാനു റൂമിലേക്ക് പോയി. മോള്‍ അങ്ങോട്ട് ചെല്ല്..

മുകളിലേക്കുള്ള കോണിപ്പടികള്‍ കയറുമ്പോള്‍ എന്റെ ചങ്കിടിപ്പ് കൂടുന്നത് ഞാനറിഞ്ഞു,
കട്ടിലില്‍ കിടന്ന് ഫോണില്‍ നോക്കി ചിരിക്കുകയാണ് അയാള്‍. ഹും ചിലപ്പോള്‍ ബോബെയിലെ ഏതേലും ഹറാംപിറപ്പുകളോട് ചാറ്റ് ചെയ്യുകയാവും.

ചായ. ഞാന്‍ തല താഴ്ത്തി പതുക്കെ പറഞ്ഞു.
ഹാ അവിടെ വെച്ചേക്ക്. എന്നിട്ട് ഇങ്ങടുത്തീക്ക് വാ. ആ വാതിലങ്ങോട്ട് അടച്ചേക്ക്.

എന്റെ ചങ്കിലൊരു ഇടിമിന്നലേറ്റു. വിറച്ചോണ്ട് ഞാന്‍ അയാള്‍ക്കടുത്തേക്ക് പോയതും എന്നെ വലിച്ചു അയാള്‍ കട്ടിലിലേക്കിട്ടു. ഞാന്‍ കണ്ണുകളിറുക്കിയടച്ചു. ഒന്നൊച്ചവെക്കാന്‍ പോലും കഴിയാത്ത നിസ്സഹായത ഓര്‍ത്തപ്പോള്‍ കവിളിലൂടെ കണ്ണീര്‍ ഒലിച്ചിറങ്ങി.

അല്‍പനേരം കഴിഞ്ഞിട്ടും അയാളുടെ പ്രതികരണമൊന്നും കാണാഞ്ഞപ്പോള്‍ ഞാന്‍ പതിയെ കണ്ണുതുറന്നു,
എന്നെ കണ്ണിമവെട്ടാതെ നോക്കിക്കൊണ്ടിരിക്കുകയാണ് അയാള്‍.

എന്താടോ. പേടിച്ചു പോയോ.. ഇതൊക്കെ എന്റൊരു തമാശ അല്ലെ.
എന്നുപറഞ്ഞോണ്ട് അയാളെന്റെ കണ്ണീര്‍ തുടച്ചു.
ഇന്നലത്തെ ആ ഭീകര രൂപമൊന്നും ഇന്ന് അയാളില്‍ ഞാന്‍ കണ്ടില്ല. ശബ്ദത്തിന് ഇന്നലത്തെ ഗംഭീര്യവുമില്ല.

ഒരുപാട് ദേഷ്യമുണ്ടല്ലേ എന്നോട്.
അതോണ്ടല്ലേ ഞാനിന്നലെ കയ്യെടുത്ത മേലേക്ക് വച്ചപ്പോള്‍ നീ താഴെയിറങ്ങി കിടന്നത്,. തലയണ കെട്ടിപ്പിടിച്ചു ഒരുപാട് കരഞ്ഞത്. വെറുത്തോഡി എന്നെ. എന്റെ മുഖത്തേക്ക് പാറിവന്ന മുടി ഒതുക്കിവെച്ചോണ്ട് അയാള്‍ ഇത് പറയുമ്പോള്‍ ഞാന്‍ അയാളെ തന്നെ നോക്കിനിന്നു.

എന്താടോ ഇങ്ങനെ നോക്കുന്നത്..
ഞാനിന്നലെ പറഞ്ഞതൊക്കെ വെറുതേയാ. ഞാന്‍ കള്ളുകുടിക്കൂല വലിക്കൂല പെണ്ണും പിടിക്കൂല. ചുമ്മാ ആദ്യരാത്രിയൊന്ന് കളറാക്കിയതല്ലേ..

ഹും എന്നെ വശീകരിക്കാനുള്ള കള്ളം പറച്ചിലല്ലെ. എനിക്കെന്റെ കണ്ണിനെ വിഷ്വസാ. ഇന്നലെ ഞാന്‍ നേരിട്ട് കണ്ടതാ കള്ളുകുടിക്കുന്നത്,

ഹ ഹ..
ഇങ്ങനെയൊരു പൊട്ടിപ്പെണ്ണ്.
അയാള്‍ എഴുനേറ്റ് അലമാരയില്‍ നിന്നും പാതി കാലിയായ കുപ്പിയെടുത്തു.
ഇതല്ലേ നീ പറഞ്ഞ കള്ള്.. നോക്ക് ഇതുവെറും പെപ്‌സി ആണ്. വേണേല്‍ കുടിച്ചു നോക്ക്. അല്ലേല്‍ വേണ്ട ഉപ്പാനെ കൊണ്ട് കുടിപ്പിക്കാം. ഇന്നലെ നീയെനിക്കൊരു കമ്പനി തന്നിരുന്നേല്‍ അവിടെ തീരുമായിരുന്നു എന്റെ കള്ളക്കളികള്‍.

കേട്ടത് വിശ്വസിക്കാനാവാതെ ഞാന്‍ അയാളെ തന്നെ നോക്കിനിന്നു,
അപ്പൊ ഇതുവരെ കുടിച്ചീല്ല.?
എന്റെ ഷംനക്കുട്ടി ആണേ സത്യം ഇല്ല. അയാളെന്റെ കയ്യില്‍ തലവെച്ചു സത്യം ചെയ്തു.

പിന്നെ നിന്റെ ഉപ്പാനേം ഉമ്മാനേം ഒക്കെ നമുക്ക് ഇവിടെ അടുത്തൊരു വീട്ടിലേക്ക് മാറ്റണം. ഉപ്പാക്ക് പെട്ടന്ന് എന്തേലും ആവിശ്യം വന്നാല്‍.. ഇപ്പോഴും നമ്മുടെ ഒരു കണ്ണുവേണ്ടേ.

പിന്നെ നമ്മള്‍ പോകുന്ന സ്ഥലത്തേക്കൊക്കെ നിന്റെ അനിയത്തിയേയും കൊണ്ടൊവാം. പൈസ ഇല്ലാത്തോണ്ട് സ്‌കൂള്‍ ടൂര്‍ പോലും അവള്‍ പോയീല്ലല്ലോ..

ഇത്രേം കേട്ടപ്പോഴേക്ക് ഞാന്‍ പൊട്ടിക്കരഞ്ഞു. ഇക്കാ മാപ്പ്.. ഞാന്‍ ഇങ്ങളെ തെറ്റിദ്ധരിച്ചു..
എന്നെ നെഞ്ചിലേക്ക് ചേര്‍ത്തൊണ്ട് ഇക്കാ പറഞ്ഞു
ഞാനല്ലേ മാപ്പ് പറയേണ്ടേ.. ഇന്നലെ ഒരുപാട് വേദനിപ്പിച്ചീലെ നിന്നെ. ഇക്കയുടെ കണ്ണും നിറഞ്ഞിട്ടുണ്ട്..

ഉമ്മാ ഇതാ ഇക്കേം ഇതാതേം കെട്ടിപ്പിടിച്ചു കരയുന്നു. വാതില്‍ തുറന്നപ്പോള്‍ ഞങ്ങളെ കണ്ട ശബാന അടുക്കളയിലേക്ക് ഉറക്കെ വിളിച്ചു പറഞ്ഞത് കേട്ടപ്പോള്‍ പെട്ടന്നുതന്നെ ഞങ്ങള്‍ വേര്‍പിരിഞ്ഞു.

ഡീ നീയെന്താ ഇവിടെ.
ഞാന്‍ ഇത്തയെ വിളിക്കാന്‍ വന്നതാ. ഉമ്മപറഞ്ഞിട്ട്.
എന്നാല്‍ ഇത്ത ഇപ്പം വരും നീ ചെല്ല്..
ഉം ഉം എന്നൊന്നാക്കി ചിരിച്ചിട്ട് അവള്‍ താഴോട്ട് പോയി.

ഡീ നിന്നോട് ഞാന്‍ വാതില്‍ അടക്കാന്‍ പറഞ്ഞതല്ലേ..
ആകെ നാണക്കേടായി.
അത്.. ഇന്നലത്തെ പോലെ.. എന്നെ ഉപദ്രവിക്കൂന്ന് വിചാരിച്ച ഞാന്‍ ലോക് ചെയ്യാഞ്ഞേ.. സോറി

ഇത് പറഞ്ഞു ഞാന്‍ ഇക്കയുടെ നെഞ്ചിലേക്ക് ചാഞ്ഞപ്പോള്‍ അറിയാതെ ഇക്കയും ചിരിച്ചുപോയി..

0 comments:

Post a Comment

Popular Posts

Powered by Blogger.

Search This Blog

Post Top Ad

Responsive Ads Here

Archive

Post Bottom Ad

Responsive Ads Here

Author Details

Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.

Featured

About me

Contact Form

Name

Email *

Message *

Sponsor

AD BANNER

Recent News

Popular

About Me

authorHello, my name is Jack Sparrow. I'm a 50 year old self-employed Pirate from the Caribbean.
Learn More →

Technology

Recent

Connect With us

Comments

Facebook

Advertise

test banner