കാമുകിയേ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഢിപ്പിച്ച ശേഷം കൊലപെടുത്തുകയും മൃതദേഹം വെട്ടി നുറുക്കുകയും ചെയ്ത ഡോക്ടര്‍ അറസ്റ്റില്‍.ജംഷഡ്പുരിലെ കഡ്മ സ്വദേശിനിയും മെഡിട്രിന ആശുപത്രിയിലെ ഓപ്പറേഷന് മാനേജരുമായ ചയനിക കുമാരിയാണ് (30) കൊല്ലപ്പെട്ടത്. പ്രതി കൊല്‍ക്കത്ത സ്വദേശിയായ ഡോക്ടര്‍ മിര്‍സ റഫീഖ് ഹഖിനെ പൊലീസ് അറസ്റ്റു ചെയ്തു. ചയനികയയും ഡോ. മിര്‍സയും നാളുകളായി അടുപ്പത്തിലായിരുന്നു. തനിക്ക് വിവാഹം കഴിഞ്ഞ് ചയിനയേ ഭാര്യയാക്കാനായിരുന്നു താല്പര്യം എന്നും എന്നാല്‍ അവള് അത് നിരസിച്ചെന്നും പ്രതി പോലീസില്‍ പറഞ്ഞു. കാമുകീ കാമുക ബന്ധമായിരുന്നു ചയനിക നിര്‍ദ്ദേശിച്ചത്. താന്‍ ചതിക്കപ്പെടുകയെന്ന് മനസിലാക്കിയപ്പോള്‍ അവളേ ഇല്ലാതാക്കുകയായിരുന്നു എന്നും പ്രതി കുറ്റസമ്മതം നടത്തി.
ഹോട്ടല്‍ ജിഞ്ചറിലെ മുറിയില്‍ വച്ച് കൊലപ്പെടുത്തിയശേഷം യുവതിയുടെ മൃതദേഹം മുറിച്ചു ട്രോളിബാഗിലാക്കി ജംഷഡ്പുര്‍ ടാറ്റാനഗര്‍ റയില്‍വേ സ്റ്റേഷന് പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം ബാഗിലാക്കി യുവതിയുടെ സ്കൂട്ടറിലാണ് റയില്‍വേ സ്റ്റേഷന്റെ പാര്‍ക്കിങ്ങില്‍ ഉപേക്ഷിച്ചത്. സ്റ്റേഷന് പരിസരത്ത് അജ്ഞാത ബാഗ് കണ്ട യാത്രക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് യുവതിയുടെ ജഡമാണെന്നു തിരിച്ചറിഞ്ഞത്. ജോലിക്കുപോയ ചയനികയെ കാണാത്തതിനെ തുടര്‍ന്നു രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഫോണ്‍ നമ്പര്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മിര്‍സ പിടിയിലായത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് തെളിവായി ഉപയോഗിച്ചു.
real paying online jobs - www.gsujinbiblestudies.blogspot.com
ReplyDelete