പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അര്‍ദ്ധ സഹോദരന്‍ അറസ്റ്റില്‍. കര്‍ണ്ണാടകയിലെ ഷിമോംഗ ജില്ലയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഷിമോംഗയിലെ ശിക്കാരിപുര താലൂക്കിലെ 16 വയസ്സുകാരിയായ പ്ലസ്സ് വണ്‍ വിദ്യാര്‍ത്ഥിനിയെയാണ് യുവാവ് കാലങ്ങളായി പീഡിപ്പിച്ച് വന്നിരുന്നത്. വയറു വേദനയെ തുടര്‍ന്ന് പെണ്‍കുട്ടി മാതാപിതോക്കളോടൊപ്പം ആശുപത്രിയിലെത്തി ഡോക്ടറെ സന്ദര്‍ശിച്ചപ്പോഴാണ് വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയാണെന്ന കാര്യം പുറത്തറിയുന്നത്. ഇതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പിതാവിന്റെ ജേഷ്ഠന്റെ മകന്‍ മാതാപിതാക്കള്‍ ആരുമില്ലാത്ത സമയം വീട്ടില്‍ വരാറുള്ള കാര്യം പെണ്‍കുട്ടി തുറന്ന് പറഞ്ഞത്. കൂള്‍ ഡ്രിംഗ്സില്‍ ഉറക്കു ഗുളിക കലര്‍ത്തി പെണ്‍കുട്ടിയെ അബോധാവസ്ഥയിലാക്കിയതിന് ശേഷം പീഡിപ്പിക്കാറായിരുന്നു പതിവ്. യുവാവിന്റെ പീഡനങ്ങളെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി കഴിഞ്ഞയാഴ്ച ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ ഈ കുട്ടിയെ വളര്‍ത്താന്‍ പെണ്‍കുട്ടി ഒരുക്കമായിരുന്നില്ല.
തുടര്‍ന്ന് പിഞ്ചു കുഞ്ഞിനെ അനാഥാലയത്തില്‍ നല്‍കാനുള്ള നീക്കങ്ങളിലാണ് വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍.അതേ സമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് വിദ്യാര്‍ത്ഥിനിയുടെ പിതാവിന്റെ പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

0 comments:
Post a Comment