ജീവിത സാഹചര്യങ്ങളില്‍ ഉണ്ടായ മാറ്റവും ഭക്ഷണ രീതികളും മറ്റനവധി കാരണങ്ങള്‍ കൊണ്ടും ഒരുപാട് പുതിയ രോഗങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയും നിലവിലുള്ള രോഗങ്ങള്‍ പെരുകുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. അതില്‍ ഏറ്റവും മാരകവും ജീവന് ഏറ്റവും ഭീഷിണി ഉയര്‍ത്തുന്നതുമായ രോഗമാണ് കാന്‍സര്‍. സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കാണ് ക്യാന്‍സര്‍ സാധ്യത കൂടുതലെന്നു പറയാം. സ്ത്രീകളില്‍ ക്യാന്‍സറിനെ തടയാന്‍ ഈസ്ട്രജന്‍ എന്ന ഹോര്‍മോണ്‍ സുരക്ഷാവലയമായി നില്‍ക്കുന്നതാണ് പ്രധാന കാരണം. പല തുടക്കത്തില്‍ മനസിലാക്കി ചികിത്സ നല്‍കിയാല്‍ ഭേദമാക്കാവുന്ന രോഗമാണ് കാന്‍സര്‍ . പുരുഷന്മാരിലെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ക്കു ചില പൊതുസ്വഭാവങ്ങളുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ എന്തെല്ലാമെന്നു നോക്കൂ, പല ക്യാന്‍സറുകള്‍ക്കും പലതരം ലക്ഷണങ്ങളാണുണ്ടാവുക.
ഭക്ഷണമിറക്കുമ്പോള്‍ തൊണ്ടവേദന
ഭക്ഷണമിറക്കുമ്പോള്‍ തൊണ്ടവേദന ലംഗ്സ് ക്യാന്‍സര്‍ ലക്ഷണമാകാം. ഇത് തുടര്‍ച്ചയായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിയ്ക്കണം. ചോര ചത്ത അടയാളം
ലുക്കീയിയ അഥവാ ബ്ലഡ് ക്യാന്‍സര്‍ ബാധിച്ചാല്‍ രക്തത്തിലൂടെയുള്ള ഓക്സിജന്‍ സഞ്ചാരം തടസപ്പെടും. ഇത് ചര്‍മത്തില്‍ ചോര ചത്തതുപോലെയുള്ള അടയാളങ്ങളുണ്ടാക്കും. ഇതും പുരുഷന്മാരിലാണ് കാണുന്നതത്. പെട്ടെന്നു തൂക്കം കുറയുന്നുവെങ്കില്‍
പ്രത്യേക കാരണങ്ങില്ലാതെ പെട്ടെന്നു തൂക്കം കുറയുന്നുവെങ്കില്‍ ശ്രദ്ധിയ്ക്കുക. ഇത് കോളന്‍, ലിവര്‍ ക്യാന്‍സര്‍ ലക്ഷണമാകാം.
മൂത്രമൊഴിയ്ക്കുമ്പോള്‍ വേദന
മൂത്രമൊഴിയ്ക്കുമ്പോള്‍ വേദന പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ലക്ഷണമാകാം. ഇതല്ലെങ്കില്‍ മൂത്രത്തിനൊപ്പമോ ബീജത്തിനൊപ്പമോ രക്തം കാണുന്നതും ഈ ക്യാന്‍സറിന്റെ ലക്ഷണമാകാം.
വൃഷണങ്ങള്‍
വൃഷണങ്ങളിലെ കറുപ്പു നിറമോ വലിപ്പത്തിലുള്ള വ്യത്യാസഹങ്ങളോ ക്യാന്‍സര്‍ ലക്ഷണങ്ങളുമാകാം. ഇത്തരം വ്യത്യാസങ്ങള്‍ അടിയന്തിര മെഡിക്കല്‍ ശ്രദ്ധ ആകര്‍ഷിയ്ക്കുന്നവയാണ്.
ചര്‍മ്മത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍
ചര്‍ത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍, പ്രത്യേകിച്ചു നിറംമാറ്റം പോലുള്ളവ സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണങ്ങളുമാകാം. പ്രത്യേകിച്ച് 50 വയസു പിന്നിട്ട പുരുഷന്മാരില്‍.
വായിലുണ്ടാകുന്ന വ്രണങ്ങള്‍
വായിലുണ്ടാകുന്ന വ്രണങ്ങള്‍ ദീര്‍ഘകാലമായിട്ടും ഉണങ്ങാത്തത്, ഇവയ്ക്കുണ്ടാകുന്ന നിറവ്യത്യാസങ്ങള്‍ എന്നിവ വായിലെ ക്യാന്‍സര്‍ ലക്ഷണങ്ങളാകാം. പ്രത്യേകിച്ച് പുകവലി ശീലമുള്ളവര്‍ ഇതുകണ്ടാല്‍ ഡോക്ടറെ കാണാന്‍ മറക്കരുത്.
0 comments:
Post a Comment