ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ ബെഡ് റൂം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ പ്രണയബന്ധം തകര്‍ന്നതിന്റെ വൈരാഗ്യം. അടുപ്പമുണ്ടായിരുന്ന കാലത്ത് പെണ്‍കുട്ടി അറിയാതെ പകര്‍ത്തിയ ദൃശ്യങ്ങളാണ് പിരിഞ്ഞ ശേഷം പ്രചരിപ്പിച്ചത്. പ്രണയം ഉപേക്ഷിച്ച് മറ്റൊരാളെ പെണ്‍കുട്ടി വിവാഹം ചെയ്യാന്‍ തീരുമാനിച്ചതാണ് തമിഴ്‌നാട് സ്വദേശിയായ മുകിലന്‍ സെല്‍വകുമാറിന്റെ പ്രതികാരത്തിന് കാരണം. പീഡന ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ പ്രതിശ്രുത വരന് ഉള്‍പ്പടെ അയച്ച് കൊടുത്താണ് മുകിലന്‍ പ്രതികാരം തീര്‍ത്തത്.
തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടി കോയമ്പത്തൂരില്‍ നഴ്‌സിങ് പഠിക്കുന്ന സമയത്താണ് മുകിലനെ പരിചയപ്പെടുന്നത്. കോയമ്പത്തൂരിലെ ലക്ഷ്മി മെറ്റല്‍സ് എന്ന സ്ഥാപനത്തിലെ ടെക്‌നീഷ്യനായി വര്‍ക്ക് ചെയ്യുകയായിരുന്നു മുകിലന്‍. ഈ സമയത്താണ് ഫേസ്ബുക്ക് വഴി പെണ്‍കുട്ടിയുടെ ഫോട്ടോ കണ്ട് അതില്‍ ഫ്രണ്ട് റിക്ക്വസ്റ്റ് അയക്കുന്നത്. കോയമ്പത്തൂരിലെ കോളേജിലെ വിദ്യാര്‍ത്ഥിനി എന്ന പ്രൊഫൈല്‍ കണ്ടാണ് മുകിലന്‍ പെണ്‍കുട്ടിയുമായി ചങ്ങാത്തത്തിന് ശ്രമിച്ചത്. പിന്നീട് ചാറ്റിങ്ങും മെസ്സേജുകളും സ്ഥിരമാവുകയും ഇരുവരും പ്രണയത്തിലാവുകയുമായിരുന്നു.
തമിഴ്‌നാട് നീലഗിരി സ്വദേശിയായ മുകിലന്‍ സെല്‍വകുമാറിനെ (24)യാണ് കോയമ്പത്തൂരിനടുത്തുള്ള പെരിയനായ്ക്കന്‍ പാളയത്തുനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. പെണ്‍കുട്ടിയെ പ്രണയംനടിച്ച് വശീകരിച്ച് ഇയാള്‍ താമസിക്കുന്ന കോയമ്പത്തൂരിലുള്ള വാടക വീട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയും പെണ്‍കുട്ടി അറിയാതെ വീഡിയോ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്തിരുന്നു.
മുകിലന്‍ സെല്‍വകുമാറിന്റെ സ്വഭാവദൂഷ്യം മനസ്സിലാക്കിയ പെണ്‍കുട്ടി ബന്ധത്തില്‍നിന്ന് പിന്മാറുകയായിരുന്നു. ഇയാള്‍ക്ക് മറ്റ് സ്ത്രീകളുമായും ബന്ധമുണ്ടെന്നും പെണ്‍കുട്ടി മനസ്സിലാക്കിയിരുന്നു. അനാവശ്യമായ പൊസസീവ്‌നെസ് കാണിക്കുകയും ദേഷ്യപ്പെടുന്നതും വഴക്ക് കൂടുന്നതും പതിവായതോടെയാണ് പെണ്‍കുട്ടി ബന്ധത്തില്‍ നിനന് പിന്മാറാന്‍ തീരുമാനിച്ചത്. പിന്നീട് പെണ്‍കുട്ടിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചതറിഞ്ഞ മുകിലന്‍ താന്‍ നേരത്തെ റെക്കോഡ് ചെയ്ത് സൂക്ഷിച്ചിരുന്ന വീഡിയോ ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ പ്രതിശ്രുതവരന് വാട്‌സ് ആപ്പ് വഴി അയച്ചുകൊടുത്തു. ഇതിനായി ഒരു വാട്‌സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കുകയും അതുപയോഗിച്ച് ആസൂത്രിതമായി കുറ്റം ചെയ്യുകയുമായിരുന്നു.
ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച സൈബര്‍ പൊലീസ്, മൊബൈല്‍ നമ്പറിന്റെ ഇപ്പോഴത്തെ ഉപഭോക്താവായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയിലേക്കാണ് എത്തിയത്. എന്നാല്‍, മുകിലന്‍ ആദ്യം ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണിന്റെ വിവരങ്ങളും ആ ഫോണില്‍ പിന്നീട് ഉപയോഗിച്ച ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ ഐ.പി. വിലാസവും കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായത്.
0 comments:
Post a Comment