സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് ജന്മഗ്രാമമായ പുല്ലുവഴി. റാണി മരിയയുടെ പ്രധാന പ്രവര്‍ത്തന മേഖലയായിരുന്ന ഇന്‍ഡോറില്‍ അടുത്ത ശനിയാഴ്ചയാണ് പ്രഖ്യാപന ചടങ്ങുകള്‍. രക്തസാക്ഷിത്വം വരിച്ച് 22 വര്‍ഷം പിന്നിടുമ്പോഴാണ് സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. പുല്ലുവഴിയില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയരുന്ന നിമിഷത്തിന് കാത്തിരിക്കുകയാണ് നാട്ടുകാരും കുടുംബാംഗങ്ങളും. പുല്ലുവഴിയുടെ മേരിക്കുഞ്ഞ് സന്യാസജീവിതം തിരഞ്ഞെടുത്ത് സിസ്റ്റര്‍ റാണി മരിയയായി മാറിയതും, ഇന്‍ഡോറിനടുത്ത് വച്ച് വാടകക്കൊലയാളി സമന്ദര്‍ സിങ്ങിന്റെ കുത്തേറ്റ് ജീവന്‍ വെടിഞ്ഞതുമെല്ലാം പുല്ലുവഴിക്കാര്‍ക്ക് മറക്കാനാവാത്ത ഓര്‍മകളാണ്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭാംഗമായിരുന്ന സിസ്റ്റര്‍ റാണി മരിയ 1995 ഫെബ്രുവരി 25ന് ആണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. അന്ന് ഏറെ വേദനിച്ചെങ്കിലും ഇപ്പോള്‍ സഹോദരിയെ ഓര്‍ത്ത് അഭിമാനംകൊള്ളുകയാണ് പുല്ലുവഴിയിലുള്ള സഹോദരങ്ങള്‍. ഇന്‍ഡോര്‍ സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ രാവിലെ പത്തിനാണ് ശുശ്രൂഷകള്‍ ആരംഭിക്കുന്നത്. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിയും, രാജ്യത്തെ കര്‍ദിനാള്‍മാര്‍ ഉള്‍പ്പടെ അമ്പതോളം മെത്രാന്മാരും ചടങ്ങുകളില്‍ പങ്കെടുക്കും. ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി സിസ്റ്റര്‍ റാണി മരിയയുടെ സഹോദരങ്ങള്‍ ചൊവ്വാഴ്ച ഇന്‍ഡോറിനു തിരിക്കും
സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് , സിസ്റ്റര്‍ റാണി മരിയ, സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ടവള്‍, സിസ്റ്റര്‍ വാഴ്ത്തപ്പെട്ടവള്‍
സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് ജന്മഗ്രാമമായ പുല്ലുവഴി. റാണി മരിയയുടെ പ്രധാന പ്രവര്‍ത്തന മേഖലയായിരുന്ന ഇന്‍ഡോറില്‍ അടുത്ത ശനിയാഴ്ചയാണ് പ്രഖ്യാപന ചടങ്ങുകള്‍. രക്തസാക്ഷിത്വം വരിച്ച് 22 വര്‍ഷം പിന്നിടുമ്പോഴാണ് സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. പുല്ലുവഴിയില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയരുന്ന നിമിഷത്തിന് കാത്തിരിക്കുകയാണ് നാട്ടുകാരും കുടുംബാംഗങ്ങളും. പുല്ലുവഴിയുടെ മേരിക്കുഞ്ഞ് സന്യാസജീവിതം തിരഞ്ഞെടുത്ത് സിസ്റ്റര്‍ റാണി മരിയയായി മാറിയതും, ഇന്‍ഡോറിനടുത്ത് വച്ച് വാടകക്കൊലയാളി സമന്ദര്‍ സിങ്ങിന്റെ കുത്തേറ്റ് ജീവന്‍ വെടിഞ്ഞതുമെല്ലാം പുല്ലുവഴിക്കാര്‍ക്ക് മറക്കാനാവാത്ത ഓര്‍മകളാണ്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭാംഗമായിരുന്ന സിസ്റ്റര്‍ റാണി മരിയ 1995 ഫെബ്രുവരി 25ന് ആണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. അന്ന് ഏറെ വേദനിച്ചെങ്കിലും ഇപ്പോള്‍ സഹോദരിയെ ഓര്‍ത്ത് അഭിമാനംകൊള്ളുകയാണ് പുല്ലുവഴിയിലുള്ള സഹോദരങ്ങള്‍. ഇന്‍ഡോര്‍ സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ രാവിലെ പത്തിനാണ് ശുശ്രൂഷകള്‍ ആരംഭിക്കുന്നത്. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിയും, രാജ്യത്തെ കര്‍ദിനാള്‍മാര്‍ ഉള്‍പ്പടെ അമ്പതോളം മെത്രാന്മാരും ചടങ്ങുകളില്‍ പങ്കെടുക്കും. ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി സിസ്റ്റര്‍ റാണി മരിയയുടെ സഹോദരങ്ങള്‍ ചൊവ്വാഴ്ച ഇന്‍ഡോറിനു തിരിക്കും
0 comments:
Post a Comment