നല്ലൊരു സ്കൂളില്‍ നിന്ന് മികച്ച
വ്യക്തികെള വാര്ത്തെടുത്ത് ഈ
ലോകത്തിന് സമ്മാനിച്ച ശേഷം സെന്റോഫും
ആനുകൂല്യങ്ങളും വാങ്ങി കുടുംബത്തോടൊപ്പം സസന്തോഷം
സ്വന്തം നാട്ടിലേക്കു തിരിച്ച വല്സല
ടീച്ചര്ക്ക് ഇന്ന് ആരുമില്ല.
വൈകിയുണ്ടായ മകന് ഇനിയും അമ്മയെ
തിരിഞ്ഞു നോക്കുന്നില്ല. തെരുവിലെ അദ്ധ്യാപികയുടെ കഥ
അറിഞ്ഞ വിദ്യ ഇപ്പോഴും ആശ്വാസവുമായി
ഈ അമ്മയുടെ അടുത്ത
എത്തുന്നു. തനിക്ക് എന്താണ് സംഭവിച്ചതെന്ന്
ഇപ്പോള്‍ അവര്‍ ഓര്‍ത്തെടുക്കുന്നുണ്ട്.
ടീച്ചര്ക്ക് മകനും ഭര്ത്താവും ഉണ്ടെന്നാണ് സൂചനകള്‍.
തന്നെ തെരുവിലാക്കിയ ഇവര്ക്കെതിരെ കേസ്
എടുക്കണമെന്ന് ഈ അമ്മ
ആഗ്രഹിക്കുന്നില്ല. എങ്ങനേയും അവരെ അമ്മയിലേക്ക്
അടുപ്പിക്കാനാണ് ശ്രമം നടക്കുന്നത്. പക്ഷേ
വാര്ത്തയെല്ലാം അറിഞ്ഞിട്ടും
ബന്ധുക്കള്‍ ആരും വല്സല
ടീച്ചറെ തേടിയെത്തുന്നില്ല.
ജാതീയത അടിച്ചേല്പിച്ച ആ മനസില്‍
സ്വയം മുറുകെപ്പിടിക്കുന്ന ചില വിശ്വാസങ്ങള്‍.
കാലാഹരണപ്പെട്ട മാമൂലുകള്‍. ഉന്നത വിദ്യാഭ്യാസവും, ലോക
പരിചയവും, സ്വന്തമായ വരുമാനവും ഉള്ള
സ്ത്രീയായിരുന്നിട്ടു പോലും എന്നും താലികെട്ടിയ
പുരുഷന് ഏതു തരക്കാരനായാലും
അവന്റെ അടിമ മാത്രമായിരിക്കണം ഭാര്യ
എന്നുറച്ച് വിശ്വസിക്കുന്ന സ്ത്രീ. ആ വിശ്വാസം
പരമാവധി മുതലെടുത്ത ഭര്ത്താവും
ഒരുപാട് വൈകി കിട്ടിയ മകനും.
ഇതാണ് ടിച്ചറുടെ കഥയിലെ വില്ലനെന്നാണ്
വിദ്യ പറയുന്നത്. സംശയ രോഗിയും
മദ്യപനുമായ ഭര്ത്താവ്
രാപകലെന്യേ ടീച്ചറെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായി
മലപ്പുറത്തെ ഇവര്‍ താമസിച്ചിരുന്ന ക്വാര്ട്ടേഴ്സിനു സമീപത്തു നിന്നൊരാള്‍
എന്നെ വിളിച്ചറിയിച്ചിരുന്നു. വൈകിയെത്തിയ മകന് നല്കുന്ന
പ്രത്യേക പരിഗണന സൂര്യസായ് എന്ന
അവന്റെ പ്രൈമറി ക്ലാസ് മേറ്റ്
ഹുസ്ന ഓര്ക്കുന്നു.
അറബി പഠിപ്പിച്ചിരുന്നു ടീച്ചര്‍
അവനെ. എന്നാല് ഈ അമിത
ശ്രദ്ധ ഒരിക്കലും അവനെ മിടുക്കനാക്കിയിരുന്നില്ല
എന്നും ഹുസ്ന പറഞ്ഞുവെന്ന് വിദ്യ
പറയുന്നു
എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി കുടുംബവും
സ്കൂളുമായി മലപ്പുറത്തെ ജീവിതത്തില്‍ സ്വര്‍ഗം കണ്ടെത്തിയ
ടീച്ചര്‍ സ്വന്തം നാടിനെയും വീടിനെയും
മറന്നു പോയി എന്നതില്‍ അതിശയോക്തിയില്ല.
അച്ഛനമ്മമാരെയും രോഗിയായ സഹോദരനെയും പരിചരിച്ച്
അവിടെ താമസമാക്കിയ മൂത്ത സഹോദരിയും കുടുംബവും
കുടുംബവീട് ധന നിശ്ചയ
പ്രകാരം എഴുതി വാങ്ങിയത് ടീച്ചര്‍
അറിഞ്ഞിരുന്നില്ല. പെന്ഷനായി തിരിച്ചെത്തിയ
ടീച്ചര്ക്ക് വീടില്ലാതായി. വീട്
നഷ്ടമായെന്നറിഞ്ഞപ്പോള്‍ അതുവരെ ആര്ക്കൊക്കെ
വേണ്ടിയാണോ എല്ലാം മറന്ന് ജീവിച്ചത്
ആ വ്യക്തികളും. സ്വന്തം
പ്രശ്നങ്ങള്‍ ഒരിക്കല്‍ പോലും ക്ലാസ്
റൂമിലേക്കോ സ്കൂളിലേക്കോ ടീച്ചര്‍ കൊണ്ടു വന്നിരുന്നില്ല.
സ്കൂളിലേത് വീട്ടിലും. അതു കൊണ്ടു
തന്നെ സഹപ്രവര്‍ത്തകര്‍ പോലും
അറിയാതെ പോയി-വിദ്യ പറയുന്നു.
വല്സല ടീച്ചറുമായി
നേരിട്ട് സംസാരിച്ച ഷാജി തക്കിടിയില്‍
വിശദീകരിക്കുന്നത് ഇങ്ങനെയാണ്. കോണ്ട്രിബ്യൂട്ടറി പെന്ഷന് ആണ് . 5000 ന്
അടുപ്പിച്ച് തുക കിട്ടുമായിരുന്നു.
2015 വരെ ബാങ്ക് അക്കൗണ്ട് ആക്ടീവ്
ആയിരുന്നു. അതു കഴിഞ്ഞിട്ടുള്ള
കാര്യം വ്യക്തമല്ല. മകന് തിരുവനന്തപുരത്ത് റെയില്‍
വേയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് ടീച്ചര്‍
പറയുന്നത്. മകനെ കോണ്ടാക്റ്റ്
ചെയ്യുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. പേട്ടയിലുള്ള
കുടുംബ വീട് തിരിച്ചു കിട്ടുന്നതു
വരെ നഗരസഭയുടെ സംരക്ഷണയില്‍
ഇപ്പോള്‍ കഴിഞ്ഞ വ്യദ്ധ സദനത്തില്‍
കഴിയാനാണ് താല്പര്യമെന്ന് ടീച്ചര്‍
വ്യക്തമാക്കി. ഭര്ത്താവ്
മാവേലിക്കരയില്‍ ഉണ്ട് ,ഉടന്‍ തിരിച്ചു
വരും. ഇപ്പോഴും സ്നേഹത്തിലാണ് കഴിയുന്നതെന്നും
ടീച്ചര്‍ പറയുന്നു. ഇങ്ങനെ ടീച്ചറുടെ
വാക്കുകളില്‍ ഇപ്പോഴും അവ്യക്തതകള്‍ പലതുമുണ്ട്.
ഇത് പരിഹരിക്കാനാണ് വിദ്യയും
സുഹൃത്തുക്കളും ഇപ്പോള്‍ ശ്രമിക്കുന്നത്.
മറുനാടന്‍
മലയാളിയുടെ വാര്ത്ത ഏറ്റെടുത്ത്
സോഷ്യല്‍ മീഡയ അതിന്റെ കരുത്ത്
ഒരിക്കല്‍ കൂടി പ്രകടിപ്പിച്ചപ്പോള്‍ റോഡരികിലും
അമ്ബലങ്ങളിലും അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന
ഒരു റിട്ടയേഡ് സ്കൂള്‍
അദ്ധ്യാപികയ്ക്ക് തലചായ്ക്കാന്‍ ഇടമൊരുങ്ങി. വഴിയരികില്‍ ഇരുന്ന് മരത്തില്‍ നിന്നും
കായ്കള്‍ പറിച്ച് തിന്നുന്ന ഒരു
സ്ത്രീയുടെ ചിത്രം വിദ്യ എന്ന
യുവതി ഫേസ്ബുക്കില്‍ പങ്ക് വയ്ക്കുകയും അവര്‍
ഒരു അദ്ധ്യാപികയാണെന്ന വിവരം
ഉള്പ്പടെ ഷെയര്‍
ചെയ്തതിനെ തുടര്ന്ന് മറുനാടന്‍
മലയാളി നല്കിയ
വാര്ത്തയും സോഷ്യല്‍
മീഡിയയില്‍ തരംഗമായതോടെയാണ് ആ അമ്മയ്ക്ക്
കൈസഹായവുമായി ഭരണകൂടവും രംഗത്തെത്തി. മലപ്പുറത്തെ
ഇസ്ലാഹിയ പബ്ലിക് സ്കൂളിലെ ഗണിതാധ്യാപികയായിരുന്ന
വല്‍സ എന്തുകൊണ്ട്
തമ്ബാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഇരുന്ന് ഭിക്ഷയാചിക്കുന്നു?
ഒരു മകനുള്ള പെന്ഷന് കൈപ്പറ്റുന്ന ടീച്ചര്ക്ക് സംഭവിക്കുന്നത് എന്ത്?
വിശക്കുന്ന ടീച്ചര്ക്ക് ഇഡലി
വാങ്ങി കൊടുത്ത ശേഷം ഫോട്ടോ
എടുത്ത് പോസ്റ്റ് ചെയ്ത വിദ്യയ്ക്ക്
നിലയ്ക്കാത്ത കോളുകളാണ് എത്തിയത്. തുടര്ന്ന് അമ്മയെ പൊലീസ്
കണ്ടെത്തുകയായിരുന്നു. തുടര്ന്ന് സബ്
കളക്ടര്‍ ദിവ്യാ എസ് അയ്യര്‍
അവരെ ആശ്രയ കേന്ദ്രത്തിലുമാക്കി.
തിരുവനന്തപുരത്തെ
തിരക്കേറിയ തമ്ബാനൂരില്‍ ഭിക്ഷ യാചിക്കുന്നത് മലപ്പുറത്തെ
ഇസ്ലാമിയ പബ്ലിക് സ്കൂളിലെ ഗണിതാധ്യാപികയായിരുന്ന
വല്‍സ എന്നു
പേരുള്ള ടീച്ചര്‍. വിദ്യയുടെ ഈ
പോസ്റ്റ് രാവിലെയോടെ മറുനാടന്‍ വാര്‍ത്തയാക്കി. ഇതോടെ ഭരണകൂടവും
പൊലീസും ഉണര്ന്നു. മണിക്കൂറുകള്ക്കുള്ളില് ഈ ടീച്ചര്ക്ക് സുരക്ഷിത സ്ഥാനവും
കിട്ടി. മലപ്പുറത്തെ ഇസ്ലാഹിയ സ്കൂളിലെ അദ്ധ്യാപികയാണെന്ന്
വല്സല എന്ന്
ആ അമ്മ വിദ്യയോട്
പറഞ്ഞിരുന്നു. പോസറ്റില് ഈ വിവരവും
വിദ്യ ഷെയര്‍ ചെയ്തതോടെ വല്സല ടീച്ചറുടെ
നിരവധി വിദ്യാര്‍ത്ഥികള്‍ പോസ്റ്റിന്
മറുപടിയുമായി എത്തിയിരുന്നു. സംഭവം സോഷ്യല്‍ മീഡിയ
ഏറ്റെടുത്തതോടെ ഇന്ന് രാവിലെ തന്നെ
വല്സല ടീച്ചറെ
കണ്ടെത്തി കൂട്ടി കൊണ്ട് വരാന്‍
തമ്ബാനൂര്‍ പൊലീസും രാവിലെ മുതല്‍
സര്‍വ്വ സന്നാഹങ്ങളുമായി
മുന്നിട്ടിറങ്ങിയിരുന്നു. വിദ്യയുടെ പോസ്റ്റിലുള്ള തമ്ബാനൂരും
ശ്രീകണ്ഠേശ്വരവും അരിച്ചു പറുക്കി. ഒടുവില്‍
ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് മുന്നില്‍ കനിവ് തേടിയുണ്ടായിരുന്ന
അമ്മയെ പൊലീസ് തിരിച്ചറിഞ്ഞു.റെയില്വേ സ്റ്റേഷനില്‍
കണ്ട ഭിക്ഷക്കാരിയില്‍ ചില
സംശയങ്ങള്‍ വിദ്യയ്ക്ക് തോന്നിയിരുന്നു. അതുകൊണ്ട് മാത്രമാണ് അവരിലേക്ക്
ശ്രദ്ധ പതിഞ്ഞത്. വിശക്കുന്നുണ്ടോ എന്ന
ചോദ്യത്തിലൂടെയാണ് അവരുമായി അടുക്കാന്‍ ശ്രമിച്ചത്.
വിശപ്പില്ലെന്നായിരുന്നു മറുപടി. ‘കഴിക്കാന്‍ വല്ലതും
വേണോ?’ ആ കണ്ണുകള്‍
പെട്ടെന്നൊന്നു തിളങ്ങി. ‘കയ്യിലുണ്ടോ ‘ അവര്‍
വണ്ടിക്കു മുന്നിലിരുന്ന ഹെയര്‍ ഓയില്‍ പായ്ക്കറ്റിലേയ്ക്കു
നോക്കി. ‘അമ്മ ഇവിടെ തന്നെ
നില്ക്കണം. ഞാന്‍
പോയി വാങ്ങി വരാം.’
‘അതങ്ങു ദൂരെ പോണ്ടേ ”വിശക്കുമ്ബോള്‍
ദൂരം നോക്കണോ. പോയേക്കല്ലേ.
ഞാനിപ്പം വരും.’-ഇതായിരുന്നു വിദ്യ
നല്കിയ ഉറപ്പ്.
കുറച്ചു മാറി ആദ്യം കണ്ട
ഹോട്ടലിലെത്തി ഇഡലി വട വാങ്ങി
തിരിച്ചെത്തി. വളരെ സൂക്ഷ്മതയോടെ കൈയിലിരുന്ന
ചെറിയ കുപ്പിയില്‍ നിന്ന് ആവശ്യത്തിനു മാത്രം
വെള്ളമെടുത്ത് കൈ കഴുകി.
സാവധാനം പൊതിയഴിച്ച് രണ്ടെണ്ണം കഴിച്ചു. ബാക്കി
അതേ ശ്രദ്ധയോടെ കവറിനുള്ളില്‍
വച്ചു. ഇതിന് ശേഷമായിരുന്നു വിദ്യയുടെ
ചോദ്യങ്ങളോട് അവര്‍ പ്രതികരിച്ചത്.
വിദ്യയുടെ
ചോദ്യങ്ങള്ക്കുള്ള മറുപടിയായി അസാമാന്യമായ
ക്ഷമയോടെ അവര്‍ തുടര്‍ന്നു.
മലപ്പുറത്തെ ഇസ്ലാമിയ പബ്ലിക് സ്കൂളിലെ
ഗണിതാധ്യാപികയായ വല്സല
തന്റെ കഥ പറഞ്ഞു.
എയ്ഡഡ് സ്കൂള്‍ ആണിത്. തിരുവനന്തപുരത്ത്
പേട്ടയിലാണ് വീട്. ഒരു മകനുണ്ട്.
പെന്ഷന് ആയിട്ട്
ഏഴ് വര്ഷമായി.
കിട്ടിയ കാശ് പോസ്റ്റാഫീസില്‍ ഇട്ടിട്ടുണ്ട്.
5000 രൂപ പെന്ഷനുണ്ട്-അവര്‍
പറഞ്ഞു. പിന്നെങ്ങനെ ഇവിടെ ഈ രൂപത്തിലെന്ന
ചോദ്യം വിദ്യയെ കുഴക്കി. അങ്ങനെ
ഒരു ആശയം മനസ്സിലെത്തി.
ഒരു ഫോട്ടോ എടുത്തോട്ടെ
ടീച്ചറേ…എന്നായി പിന്നീടുള്ള ചോദ്യം.
പഴയ വിദ്യാര്‍ത്ഥികള്‍
ആരെങ്കിലും തിരിച്ചറിഞ്ഞാലോ? ടീച്ചറേന്നുള്ള വിളി കേട്ടതോടെ മുഖത്തു
കണ്ട സന്തോഷം. അഭിമാനം
ആ മുഖത്ത് വിദ്യ
കണ്ടു. എടുത്തോളൂ എന്നായിരുന്നു മറുപടിയ
‘അതെ അവളും മിടുക്കിയായിരുന്നു
കുഞ്ഞേ, നിന്നെപ്പോലെ. മണി പതിനൊന്നു
കഴിഞ്ഞു കാണും അല്ലേ. ഞാന്‍
പോട്ടെ ‘ ഫോണില്‍ സമയം നോക്കി.
കൃത്യം 11.10 ”ഇനി എങ്ങോട്ടാ
ടീച്ചറെ ‘ ‘ശ്രീകണ്ഠേശ്വരത്ത് ‘ മുഷിഞ്ഞ കവറുകളും കൈയിലെടുത്ത്
നോക്കി നില്ക്കേ തിരക്കിലേയ്ക്കലിഞ്ഞു
ചേര്ന്ന വത്സ
ടീച്ചര്‍.-വിദ്യ നേരത്തെ മറുനാടനോട്
പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ വിദ്യയുടെ പോസ്റ്റില്‍
നിരവധി പ്രതികരണങ്ങളെത്തി. അതില്‍ നീനാ ശബരീഷ്
കുറിച്ചത് ഇങ്ങനെയാണ്. ഇന്ന് ഞങ്ങളെല്ലാവരും പെര്മെന്റ് സര്‍വ്വീസില്‍
ല്‍ മറ്റു പല
സ്ക്കൂളിലുമാണ്. അന്നു പഠിച്ചിരുന്ന കുട്ടികള്‍
കേരളം മുഴുവനും പടര്ന്നു
വളര്ന്നിരിക്കണം. അതിനപ്പുറത്ത്
മറ്റു രാജ്യങ്ങളിലേക്കും അവര്‍ പറന്നുയര്‍ന്നിട്ടുണ്ട്.
ഈ വാര്ത്ത
കേട്ടാല്‍ അവരോടിയെത്തും. കാരണം അവര്‍ മലപ്പുറത്തുകാരാണ്.
എന്താണ് സംഭവിച്ചതെന്നു നമുക്കറിയില്ല. എങ്കിലും ടീച്ചര്‍ എല്ലാവരില്‍
നിന്നും വ്യത്യസ്തയായി നടന്നിരുന്ന ഒരാളായിരുന്നു പണ്ടേ …. എല്ലാവരും ചിന്തിക്കും
പോലല്ല ടീച്ചര്‍ ചിന്തിച്ചിരുന്നത്. പ്ലെയിന്‍
സാരിയും അതേ നിറത്തിലുള്ള
ബ്ലൗസുമായിരുന്നു എന്നും വേഷം. നിറയെ
ആഭരണങ്ങളിടുമായിരുന്നു. പ്രായമേറെ ആയിട്ടാണ് ഒരു
മോനുണ്ടായത്. സുന്ദരനായൊരാണ്കുട്ടി. ടീച്ചര്‍ പറയുന്ന
കഥകള്‍….. ടീച്ചറുടെ പ്രായം….. വിദ്യാഭ്യാസ
യോഗ്യത…… വീട്ടിലെ ചുറ്റുപാട് പലതിലും
പണ്ടേ പൊരുത്തക്കേടുകളുണ്ടായിരുന്നു-നീനാ ശബരീഷ് കുറിക്കുന്നു.പെട്ടെന്നൊരാള്ക്ക് എന്തോ ഒരു
ചെറിയ പ്രശ്നമില്ലേ എന്നു തോന്നിക്കാവുന്ന ഒര
സ്വാഭാവികത. എന്നാലും വളരെ സ്നേഹമുള്ള
ആത്മാര്ത്ഥതയുള്ള ഒരു കണക്കു
ടീച്ചറായിരുന്നു വത്സല ടീച്ചര്‍ ….. പറഞ്ഞ
പല ജീവിത കഥകളും
ടീച്ചറുടെ ഭാവനകളായിരുന്നുവോ എന്നു തോന്നിയിട്ടുണ്ട്. ജീവിതത്തിലെ
നിരാശകളില്‍ നിന്നും രക്ഷപ്പെടാന്‍ സ്വയം
സൃഷ്ടിച്ചു സമാധാനിച്ചിരുന്ന ചില നിര്ദ്ദോഷമായ നുണകള്‍ ആയിരുന്നുവോ?
അതെല്ലാം? അറിയില്ല……. കാരണം ടീച്ചറെ അടുത്തറിയുന്ന
നാട്ടുകാരെയോ സുഹൃത്തുക്കളെയോ ഞങ്ങള്ക്ക് മലപ്പുറം
കാര്ക്ക് പരിചയമില്ല…..
ഇവിടുള്ളിടത്തോളം കാലം മലപ്പുറത്തുകാര വരെ
അകമഴിഞ്ഞു സ്നേഹിച്ചിട്ടുണ്ട്. അന്തസ്സായി നല്ലൊര ദ്ധ്യാപികയായി
അവരി വിടെ താമസിച്ചിരുന്നു.
അങ്ങനെയിരിക്കെ ജന്മനാട്ടിലേക്ക് കുടുംബത്തോടൊപ്പം തിരിച്ചു പോയതാണ് …. വര്ഷങ്ങള്ക്കപ്പുറം….. പിന്നെ
നടന്ന തൊന്നും ഞങ്ങള്ക്കറിഞ്ഞുകൂട…..
സുരക്ഷിത സ്ഥാനത്തെത്തിക്കാന്‍ ഞങ്ങള്‍ കൂട്ടായി ശ്രമിക്കും
അതുറപ്പ്.-ഈ വരികളാണ്
വിദ്യയ്ക്കും പ്രതീക്ഷയായത്. തിരുവനന്തപരും സ്വദേശിയാണ് വിദ്യ. മന്ത്രി കെടി
ജലീലിന്റെ ഓഫീസില്‍ കമ്ബ്യൂട്ടര്‍ അസിസ്റ്റന്റ്.
ഈ ജോലിയിലെ സൗഹൃദവും
ബന്ധങ്ങളുമെല്ലാം ടീച്ചറെ കണ്ടെത്തുന്നതില്‍ സഹായകമായി.
0 comments:
Post a Comment