വിവാഹം എന്നത് ചെറുപ്പക്കാരായ പെണ്‍കുട്ടികളെ സംബന്ധിച്ച് സ്വപ്‌നസമാനമായ ഒന്നാണ് വിവാഹത്തെക്കുറിച്ച് പലവിധ സങ്കല്‍പങ്ങളും അവര്‍ക്ക് ഉണ്ട്. എന്നാല്‍ വിവാഹിതരായ അഞ്ച് യുവതികള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍, വിവാഹം കഴിക്കാന്‍ പോകുന്നവര്‍ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. വിവാഹജീവിതം വിജയകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഇത് നിങ്ങളെ സഹായിക്കും. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ വെളിപ്പെടുത്തല്‍ പ്രസിദ്ധീകരിച്ചത് ടൈംസ് ഓഫ് ഇന്ത്യയാണ്.വിവാഹശേഷം പലതരം ഗോസിപ്പുകള്‍ കേള്‍ക്കേണ്ടി വരുമെന്നാണ് പ്രാചി അഗര്‍വാള്‍ പറയുന്നത്. വിവാഹം കഴിഞ്ഞയുടന്‍, തന്റെ അമ്മായിയമ്മ, അവരുടെ ചിലരെക്കുറിച്ചുള്ള കുറ്റങ്ങള്‍ തന്നോട് പറഞ്ഞിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അമ്മായിയമ്മ, തന്നെക്കുറിച്ചുള്ള കുറ്റങ്ങള്‍ മറ്റുചിലരോട് പറഞ്ഞതായി തനിക്ക് അറിയാന്‍ കഴിഞ്ഞുവെന്നാണ് പ്രാചി പറയുന്നത്.
ഏറെ അംഗങ്ങളുള്ള ഒരു കുടുംബത്തിലേക്ക് വിവാഹം ചെയ്യപ്പെട്ട അഹാന ശര്‍മ്മയ്ക്ക് പറയാനുള്ളത് മറ്റൊരു അനുഭവമാണ്. അവിടെ പലരും പല തട്ടിലായാണ് നില്‍ക്കുന്നത്. പല ഗ്രൂപ്പുകളുണ്ട്. അവര്‍ തമ്മില്‍ പരസ്പരം പാരകളുമാണ്. ഇത്തരമൊരു കുടുംബത്തില്‍ ആരോടെങ്കിലും സംസസാരിക്കുന്നത് സൂക്ഷിച്ചുവേണമെന്നാണ് അഹാന പറയുന്നത്. അരെയെങ്കിലും പിന്തുണച്ച് സംസാരിച്ചാല്‍, അവരുടെ എതിരാളികളായ ബന്ധുക്കളുടെ ശത്രുത ഏറ്റുവാങ്ങേണ്ടിവരുമെന്നും അഹാന പറയുന്നു. ഭര്‍ത്താവിന്റെ വീട്ടുകാരുമായി എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോള്‍ ഭര്‍ത്താവിന്റെ പിന്തുണ ലഭിക്കാതിരിക്കുന്നത് അങ്ങേയറ്റം അസഹനീയമായ കാര്യമാണെന്ന് ഭാവന ശേഖര്‍ എന്ന ഇരുപത്തിയൊമ്പതുകാരി പറയുന്നു. വിവാഹത്തിന് മുമ്പ് വീട്ടുകാരെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നെങ്കിലും, വിവാഹശേഷം ഒരു പ്രശ്‌നം വരുമ്പോള്‍ തന്നെ പിന്തുണയ്ക്കാതെ ഒഴിഞ്ഞുമാറുകയാണ് ഭര്‍ത്താവ് ചെയ്യുന്നതെന്ന് ഭാവന പറയുന്നു. പുതിയ ഒരു ജോലിയുമായി ബന്ധപ്പെട്ട് മറ്റൊരു നഗരത്തിലേക്ക് ചേക്കേറേണ്ടി വന്ന രുചിര ജെയിന് പറയാനുള്ളത് മറ്റൊരു കാര്യമാണ്. ജോലി കിട്ടി ഒരു മാസത്തിനുശേഷം തിരികെ നാട്ടിലെത്തിയപ്പോള്‍, തന്റെ അച്ഛന്‍ താമസത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ചോദിച്ച് അറിഞ്ഞപ്പോള്‍, ഭര്‍ത്താവിന്റെ അച്ഛനും അമ്മയ്ക്കും അറിയേണ്ടിയിരുന്നത് തന്റെ ശമ്പളത്തെക്കുറിച്ച് മാത്രമാണെന്നാണ് രുചിര പറയുന്നത്.
വിവാഹത്തിന് മുമ്പ് നമുക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം. എന്നാല്‍ വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടുകാരുടെ ഇഷ്ടത്തിന് അനുസരിച്ച് ഭക്ഷണശീലം മാറ്റേണ്ടിവരുമെന്നാണ് ശോഭന ഗുപ്ത പറയുന്നത്. മനസിന് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കേണമെങ്കില്‍ പുറത്ത് ഹോട്ടലില്‍ പോകേണ്ടിവരുമെന്നാണ് ശോഭന പറയുന്നത്
0 comments:
Post a Comment