തന്നെ വധിക്കാന്‍ കൊട്ടേഷന്‍ കൊടുത്ത ഭാര്യക്ക് പണി കൊടുത്ത് ഭര്‍ത്താവ്.
പോലീസുമായി ചേര്‍ന്നാണ് ഭര്‍ത്താവ് ഭാര്യയെ മരണ നാടകം കളിച്ചു കുടുക്കിയത്. പോലീസിന്റെയും ഡിറ്റക്ടീവുകളുടെയും സഹായത്തോടെ റാമൊണ്‍ സോസ (50) എന്ന ബോക്‌സിങ് പരിശീലകന്‍ ആണ് സ്വന്തം മരണം ആവിഷ്‌കരിച്ചത്. ന്യൂയോര്‍ക്കിലാണ് സംഭവം. ഭര്‍ത്താവിനെ വധിക്കാന്‍ ഗുസ്താവോ എന്നയാള്‍ക്കാണു മരിയ ലുലു സോസ (43) ഏകദേശം ഒന്നരലക്ഷം രൂപയ്ക്കു ക്വട്ടേഷന്‍ കൊടുത്തത്. ഗുസ്താവോയുടെ ബോക്‌സിങ് പരിശീലകനും സുഹൃത്തുമാണ് ഭര്‍ത്താവ് റാമോണ്‍ സോസ എന്ന് ഭാര്യക്ക് അറിയില്ലായിരുന്നു. ഇയാള്‍ തന്നെ ഭര്‍ത്താവിനെ വിവരം അറിയിക്കുകയും ഇരുവരും ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിക്കുകയുമായിരുന്നു. തുടര്‍ന്ന് റാമൊണ്‍ നിര്‍ദേശിച്ചതനുസരിച്ച് വസ്ത്രത്തിനുള്ളില്‍ മൈക്രോഫോണ്‍ ഘടിപ്പിച്ച് ഗുസ്താവോ മരിയയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. ഭര്‍ത്താവിനെ വെടിവച്ചുകൊല്ലാന്‍ പ്രതിഫലം വാഗ്ദാനം ചെയ്യുന്ന സംഭാഷണം റെക്കോഡ് ചെയ്തു. മെക്‌സിക്കോക്കാരിയായ മരിയ, റാമൊണെ പ്രണയിച്ചു വിവാഹം കഴിച്ചശേഷമാണ് അമേരിക്കന്‍ പൗരത്വം നേടിയത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഒരു ജിംനേഷ്യവും ആരംഭിച്ചു. എന്നാല്‍, പിന്നീട് ജിംനേഷ്യം നഷ്ടത്തിലായതോടെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു.
തുടര്‍ന്നാണ് വധിക്കാനായി ക്വട്ടേഷന്‍ നല്‍കിയത്. ഭാര്യയും ഗുസ്താവോയുമായുള്ള സംഭാഷണം റെക്കോഡ് ചെയ്ത് റാമൊണ്‍ പോലീസിനെ ഏല്‍പിച്ചു.പോലീസാണു കൂടുതല്‍ തെളിവുകള്‍ക്കായി കൊലപാതകനാടകം ആസൂത്രണം ചെയ്തത്. തുടര്‍ന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ പിന്തുണയോടെ പോലീസിലെ ടെക്‌സാസ് റേഞ്ചേഴ്‌സ് റാമൊണിനെ മൃതദേഹമായി ചമയിച്ചൊരുക്കി. വെടിയേറ്റു മരിച്ചുകിടക്കുന്നതായി ചിത്രീകരിച്ചു. ഭര്‍ത്താവിന്റെ മരണവാര്‍ത്ത കേള്‍ക്കാന്‍ ഹോട്ടല്‍ മുറിയില്‍ തങ്ങിയ മരിയയെ, ഗുസ്താവ് നിയോഗിച്ച വാടകക്കൊലയാളി സമീപിച്ച് മൃതദേഹത്തിന്റെ ഫോട്ടോകള്‍ കാണിച്ചുകൊടുത്തു. കൊലപാതകനാടകത്തില്‍ പങ്കെടുത്ത ഒരു പോലീസുകാരന്‍തന്നെയാണു വാടകക്കൊലയാളിയായി വേഷം മാറിയത്. മതിയായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മരിയയെ അറസ്റ്റ് ചെയ്തു. അവര്‍ക്ക് കോടതി 20 വര്‍ഷത്തെ ശിക്ഷ നല്‍കുകയും ചെയ്തു. റാമൊണ്‍ മറ്റൊരു വിവാഹം കഴിച്ചു ജീവിതം നയിക്കുന്നു.
0 comments:
Post a Comment