എന്തായി ചേട്ടാ എല്ലാം ഓക്കെയല്ലേ.അൽപം മുന്നേ ജോലിക്കുവേണ്ടി ബാംഗ്ലൂരിൽ വന്നിറങ്ങിയ എന്നോട് രണ്ടർത്ഥത്തിൽ സഹായം വല്ലതും വേണോ എന്നുചോദിച്ചു ഒപ്പംകൂടിയ ആളോട് ഞാൻ ഇത്തിരി അഭിനിവേശത്തോടെ കാര്യം തിരക്കി.അതേടോ എല്ലാം ശരിയാക്കിയിട്ടുണ്ട്. നിന്റെ ആഗ്രഹം പോലെ മലയാളിയെ തന്നെ കിട്ടാൻ ഞാനൊത്തിരി പാടുപെട്ടു. എല്ലാരും ബുക്കിങ് ആണെന്നെ.പിന്നെ ഇത് ഒരു രാത്രിക്ക് ആയിരവും രണ്ടായിരവുമൊക്കെ വാങ്ങുന്ന ഒരു അഡാർ ഐറ്റമാണ്.നീ ചെറിയകുട്ടിയാണെന്നും മലയാളി ആണെന്നുമൊക്കെ പറഞ്ഞു അവസാനം അഞ്ഞൂറിൽ ഒതുക്കിയിട്ടുണ്ട്, അപ്പൊ ശെരി മോൻ പോയി തകർത്തിട്ടുവാ.
എന്റെ കൂലി ഇരുനൂറ് രൂപ ഇപ്പോൾ തരണം.ബാക്കിയൊക്കെ കാര്യം കഴിഞ്ഞിട്ട് അവൾക്ക് നേരിട്ട് കൊടുത്താൽ മതി. അതാ ആ റൂമിലേക്ക് പൊയ്ക്കോ.. ഒരു കള്ളച്ചിരിയോടെ അയാൾ മുകളിലെ റൂമിലേക്ക് വിരൽ ചൂണ്ടി.ഒത്തിരി നന്നിയുണ്ട് ചേട്ടാ.എന്നും പറഞ്ഞു പേഴ്സിൽ നിന്നും നൂറുരൂപയുടെ മൂന്നുനോട്ടുകളെടുത് ഞാൻ അയാൾക്ക് നീട്ടി. അതും വാങ്ങി അയാൾ തന്റെ അടുത്ത ആളെ തേടി ഇരുളിലേക്ക് മാഞ്ഞു.ലൈറ്റിന്റെ മങ്ങിയ വെളിച്ചമുള്ള ആ മുറിയിലേക്ക് നോക്കിയപ്പോൾ എന്റെ നെഞ്ച് പടപടാ മിടിക്കാൻ തുടങ്ങി.
കൂട്ടുകാരുടെയൊക്കെ ബാംഗ്ലൂർ കഥകളും ചില എഴുത്തുകളുമൊക്കെ വായിച്ച അന്നുമുതൽ മനസ്സിൽകൊണ്ടുനടക്കുന്ന ആഗ്രഹമാണ് ഇപ്പോൾ സാധ്യമാവാൻ പോകുന്നത്. ഓർത്തപ്പോൾ ചുണ്ടിലൊരു കള്ളച്ചിരി നിറഞ്ഞു. ഇന്നുരാത്രിമുഴുവൻ ഒരുപെണ്ണ് പൂർണമായും എന്റെ നിയന്ത്രണത്തിൽ ആഹാ ചിന്തകൾ പൂത്തപ്പോൾ ഗോവണിപ്പടി കയറുന്ന എന്റെ കാലുകൾക്ക് ചലനം കൂടി.
പോകുന്ന വഴിയിലെ റൂമുകളിൽനിന്നെല്ലാം അടക്കിപ്പിടിച്ച സംസാരങ്ങളും ഉയർന്നു താഴ്ന്ന ശ്വസോച്ഛാസങ്ങളും ശീൽക്കാരങ്ങളും കേട്ടപ്പോൾ എന്റെ സിരകളിലേക്ക് ചൂട് പടർന്നുകയറുന്നത് ഞാനറിഞ്ഞു.ചുവപ്പു നിറത്തിൽ ചായംപൂശിയ റൂമിനുമുന്നിലെത്തിയപ്പോൾ എന്റെ ചങ്കിടിപ്പ് ഉച്ചത്തിലായി. അകത് ചെറിയ ഒരു കട്ടിൽ വൃത്തിയായി വിരിച്ചിട്ടിരിക്കുന്നത് കണ്ടപ്പോൾ ഞാനൊന്ന് പുളകിതനായി, ചുവരുകളിൽ അർദ്ധനഗ്നരായി ചിരിച്ചുനിൽക്കുന്ന അനേകം സുന്ദരികളുടെ ഫോട്ടോകൾ ഒട്ടിച്ചിരിക്കുന്നു.
വലതുകാലെടുത്തു വെച്ചുഞാൻ അകത്തേക്ക് കയറി.എവിടെ.എവിടെ ഇന്ന് രാത്രിയിൽ ഞാൻ തിന്നുതീർക്കേണ്ട ആ മാതളപ്പഴം.ചുറ്റിലും കണ്ണോടിച്ചിട്ടും ആളെ കാണുന്നില്ല.പെട്ടന്നാണ് സുന്ദരികൾ ചിരിച്ചുനിൽക്കുന്ന ചുവരുതുറന്ന് അവൾ പുറത്തേക്ക് വന്നത്. സൂക്ഷിച്ചുനോക്കിയപ്പോൾ മനസ്സിലായി അതൊരു അറ്റാച്ചഡ് ബാത്രൂം ആയിരുന്നെന്ന്.ദൈവമേ ഇതെന്താ അപ്സരസ്സോ.കുളിച്ചുവരുന്ന അവളുടെ നനവുവറ്റാത്ത മേനി കണ്ട് ഞാൻ വെള്ളമിറക്കി.എന്താ ഒരഴക്.. സിനിമാനടികളെ വെല്ലുന്ന ശരീരവടിവ്. ചുവന്ന് തുടുത്ത അധരം, ഗോളംപോലെ തിളങ്ങുന്ന ഉരുണ്ടകണ്ണുകൾ. മുട്ടോളമെത്തുന്ന കാർകൂന്തലിൽനിന്നും വെള്ളമിറ്റിവീഴുന്നു. ഇവളെയാണല്ലോ ഞാനിട്ട തിന്നുതീർക്കേണ്ടത്..
മുടി പിന്നിലേക്കിട്ട് അവളെന്നെയൊന്ന് നോക്കി.ആഹാ ചെറിയ ആളാണെന്ന് പറഞ്ഞപ്പോൾ താനിത്ര ചെറുപ്പമാണെന്ന് ഞാൻ കരുതിയില്ലട്ടോ. ഒന്നിരിക്കു. ഞാനൊന്ന് തുണിമാറിയിട്ട് വരാം.അവളുടെ ശബ്ദം കേട്ടപ്പോഴാണ് ചിന്തയിൽ നിന്നും ഞെട്ടിയുണർന്നത്. കയ്യിലുള്ള ബാഗെടുത് ഒരുമൂലയിലേക്കു വെച്ച് എനിക്കായ് ഒരുക്കിയിട്ട കട്ടിലിൽ ഞാൻ അക്ഷമനായി കാത്തിരുന്നു.ആദ്യമായത് കൊണ്ട് എവിടെ തുടങ്ങണമെന്നൊരു കൺഫ്യൂഷൻ. ഒന്നിലും മനസ്സ് തൃപ്തിയാവുന്നില്ല.
എന്താ നീ ചിന്തിച്ചോണ്ടിരിക്കുന്നത്. സമയം പോകുന്നു.അവളെന്റെ അരികിലേക്കിരുന്നു. കൊതിയോടെ ഞാൻ ആ സൗധര്യധാമത്തിലേക്ക് കൈവെച്ചതും ഞാനൊരു കാര്യം ചോദിക്കട്ടെ എന്നവൾ ചോദിച്ചതും ഒരുമിച്ചായിരുന്നു. നിരാശയോടെ ഞാൻ കയ്പ്പിൻവലിച്ചു അവളുടെ കണ്ണിലേക്ക് നോക്കി അർദ്ധസമ്മതം മൂളി.തനിക്ക് എത്രവയസ്സായി.കസ്റ്റമേഴ്‌സിന്റെ ഊരും നാടും വീടും വയസ്സുമൊന്നും ചോദിക്കരുതെന്നാണ് ഇവിടുത്തെ നിയമം.പക്ഷെ എന്തോ തന്നോട് ചോദിക്കണം എന്ന് തോന്നി.
21 ഞാൻ പതുക്കെ പറഞ്ഞു.ഓ ഇത്രയും കാലമായിട്ട് ആദ്യമായിട്ടാണ് ഇത്രചെറിയ ഒരാൾ.അല്ല നിനക്ക് ഇതിനുമെന്നെ ഇത്തരം അനുഭവം ഉണ്ടോ.ഞാൻ ഇല്ലെന്ന് തലയാട്ടി.അപ്പോൾ തുടക്കമാണല്ലേ.. നിങ്ങളെപ്പോലുള്ളവർ ഉള്ളത് കൊണ്ടാണ് ഞങ്ങൾ വിശപ്പറിയാതെ ജീവിച്ചുപോകുന്നത്. ആട്ടെ നിന്റെ വീട്ടിൽ ആരൊക്കെയുണ്ട്.അവളുടെ ആവർത്തന ചോദ്യങ്ങൾ മനസിൽ ദേഷ്യം പിടിപ്പിക്കുന്നുണ്ട്. ഇവൾക്ക് ഇതൊക്കെ അറിഞ്ഞിട്ടെന്തിനാ.ഉള്ളിലുള്ള ദേഷ്യം പുറത്തുകാണിക്കാതെ ഞാൻ പറഞ്ഞു.അച്ഛൻ ‘അമ്മ അനിയത്തി.
അപ്പോൾ വീട്ടിലെ ഏക ആൺതരി ലെ എല്ലാവരുടെയും പ്രതീക്ഷ.പ്രേമമുണ്ടോ നിനക്ക്.ഉണ്ടെങ്കിൽ ഒരുപെണ്ണൂടെ ചതിക്കപ്പെടാൻ പോകുന്നു. അല്ലെ. എന്റെ തല താഴ്ന്നു.നോക്ക് ഒരാൾക്ക് ഒരിക്കലേ നശിക്കാൻ കഴിയൂ.. പിന്നീട് അവർ മറ്റുള്ളവരെ നശിപ്പിക്കുകയാണ്. ഇന്ന് ഞാൻ നിന്നെ നശിപ്പിക്കുന്നത് പോലെ..
എനിക്കും ഉണ്ടായിരുന്നു ഒരു പ്രേമം.എന്നും അമ്പലത്തിനുമുന്നിൽ കുറിതൊട്ടുനിൽകുന്ന അവനെ കണ്ടപ്പോൾ ഇഷ്ടം തോന്നി കൂടെക്കൂടി. ഒരിക്കൽ ഒരു രാത്രി എന്നെ ഇവിടെ കൊണ്ടിട്ട് അവൻ തിരിച്ചുപോയി. അവളുടെ ചുണ്ടിൽ ഒരുപരിഹാസ ചിരി നിറഞ്ഞു.അവനോട് വെറുപ്പൊന്നും തോന്നിയില്ല. പൊള്ളയായ പ്രേമം തിരിച്ചറിയാത്ത ഞാൻ ആണല്ലോ മണ്ടി.
ആദ്യമൊക്കെ തനിച്ചിരുന്ന് കരഞ്ഞിട്ടുണ്ട്. ഓർമയിലേക്ക് അച്ഛനും അമ്മയും കടന്നുവരുമ്പോൾ കരച്ചിലിന് ശബ്ദം കൂടും. ഇവിടെ സംങ്കടങ്ങൾക്കൊന്നും വിലയില്ല. കാരണം ഇവിടെ ആർക്കും സ്നേഹമില്ല. അല്ലേൽ സ്നേഹിക്കാനറിയില്ല. ചിലപ്പോൾ മടുത്തത് കൊണ്ടാവും. സ്നേഹമുള്ളിടത്താണല്ലോ സങ്കടങ്ങൾക്ക് വിലയുണ്ടാവുന്നത്.
എന്നെ പോലെ തന്നെ ഇവിടെയുള്ള എല്ലാവർക്കും അങ്ങനെ ഓരോ കഥകളുണ്ട്.. പ്രേമംപറഞ്ഞും കല്യാണ വാഗ്ദാനം നൽകിയും ഒപ്പംകൂടി അവസാനം തെരിവിലേക്കെറിഞ്ഞവർ.നിവർത്തികേടുകൊണ്ടാണ്.ഇതുവരെയും ഒരാളെപ്പോലും സ്നേഹത്തോടെ ഞാൻ എന്നിലേക്ക് ചേർത്തുപിടിച്ചിട്ടില്ല. അറപ്പാണ് വരുന്നവരോടൊക്കെ. പക്ഷെ പുറത്തുകാണിക്കാറില്ല ട്ടോ. കസ്റ്റമേഴ്‌സിനെ ഇങ്കിതങ്ങൾക്കൊക്കെ വഴങ്ങി കൊടുക്കണം.. അല്ലേൽ മാർക്കറ്റിൽ വിലയിടിവും. അപ്പോൾ പിന്നെ ഇവരും കയ്യൊഴിയും. പിന്നെ തെരുവിൽ അലയെണ്ടി വരും.. ഇവിടെ ആകുമ്പോൾ വിശപ്പറിയാതെ ജീവിക്കാലോ..
എന്റെ കാര്യങ്ങളൊക്കെ പറഞ്ഞു ഞാൻ നിന്റെ സമയം കളയുന്നില്ല.
എന്നിലൂടെ ഒരാളുടെ നശിക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ഉള്ളിലൊരു പിടച്ചിൽ അതാണ് ഇത്രേം പറഞ്ഞത്.ദൈവമേ ഞാൻ എന്താ ഈ കേൾക്കുന്നത്. ഞാൻ നശിക്കുന്നതിൽ മനം നൊന്ത വേശ്യയോ. എനിക്കുപോലും തോന്നാത്തത് അവൾക്കുതോന്നിയെങ്കിൽ അവളെക്കാൾ തരംതാഴ്ന്നവനായോ ഞാൻ.. വേണ്ട മറ്റൊരാളുടെ വെറുപ്പ് നേടിയിട്ടുള്ള കാമസുഖം എനിക്ക് വേണ്ട.’അമ്മ അച്ഛൻ അനിയത്തി.. അവരുടെ പ്രതീക്ഷകൾ.. ഓർത്തപ്പോൾ മനസ്സ് കുറ്റബോധം കൊണ്ട് നീറിപ്പുകയുന്നുണ്ട്.അവരുടെ കൈവന്ന് എന്നെ പുണർന്നപ്പോൾ ഹൃദയം പൊള്ളിയതുപോലെ.
പെട്ടന്നുതന്നെ ഞാൻ കട്ടിലിൽനിന്നും എണീറ്റു.എനിക്ക് പോണം. എന്നുപറഞ്ഞു ഞാൻ ബാഗുമെടുത്തു പോകാനൊരുങ്ങി.പോവുകയാണോ നീ. നിന്റെ സമയം കഴിഞ്ഞില്ലല്ലോ.ഞാൻ ഒന്നും മിണ്ടിയില്ല.അവരെന്റെ അടുത്തേക്ക് വന്നു
നോക്ക്.. ഇതൊരു ലഹരിയാണ് ഒരിക്കൽ തുടങ്ങിയാൽ അടിമപ്പെട്ടുപോകുന്ന മറ്റെന്തിനേക്കാളും വലിയ ലഹരി.. ഒരിക്കലും ഇതുനമ്മളെ കൊല്ലില്ല. ഒന്ന് മരിക്കാൻ പോലും അനുവദിക്കാതെ നമ്മളെ പിന്തുടർന്നോണ്ടിരിക്കും.. മോൻ ഇനിയൊരിക്കലും ഈ ലഹരി നുണയാൻ വരരുത്.. കേട്ടോ.
അവരുന്നൂടെ എന്നിലേക്ക് ചേർന്നുനിന്നു.എന്നിട്ടെന്റെ നെറ്റിൽ ചുംബിച്ചു.അന്ന് അയാളെന്നെ ചതിച്ചില്ലായിരുന്നെങ്കിൽ ഇന്നിപ്പോൾ എന്റെ മകന് നിന്റെ പ്രായം കാണുമായിരുന്നു. എന്റെ വാക്കുകൾ നിന്നെ വിഷമിപ്പിച്ചെങ്കിൽ അത് നിന്റെ അമ്മയുടെ ആധിയായി കണ്ടാൽ മതി.എന്നുപറഞ്ഞു അവർ കണ്ണുതുടച്ചു അപ്പോൾ അവർക്ക് എന്റെ അമ്മയുടെ മുഖമായിരുന്നു. ആ ചുംബനത്തിന് അമ്മയുടെ മധുരമായിരുന്നു.. എന്നെ നേർവഴികാണിച്ച എന്റെ ‘അമ്മ തന്നെയായിരുന്നു..
ശുഭം.
പ്രണയത്താൽ ചതിക്കപ്പെട്ട ചുവന്നതെരുവിലെ അമ്മമനസ്സുകൾക്ക്.
0 comments:
Post a Comment