എന്തായാലും കണ്ണന്താനം കേരളത്തിലെ ട്രോളന്‍മാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനാണ്. അദ്ദേഹത്തിന്റെ തന്നെ ചില പരാമര്‍ശങ്ങള്‍ കൊണ്ട് 'തള്ളന്താനം' എന്നൊരു പേര് നേരത്തേ തന്നെ ട്രോളന്‍മാര്‍ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. അതുകൊണ്ടൊന്നും തീര്‍ന്നില്ല, കണ്ണന്താനത്തിന്റെ ഏറ്റവും പുതിയ 'തള്ളും' പുറത്ത് വന്നിട്ടുണ്ട് എന്നാണ് പരിഹാസം. ശബരിമല സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യമാണ് പുതിയ ചര്‍ച്ച. 36 വര്‍ഷം മുമ്പ് 32 മിനിട്ടുകൊണ്ട് ശബരിമല കയറിയിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. അതും സബ് കളക്ടറായിരിക്കേ...! ഇങ്ങനെയൊക്കെ പറഞ്ഞാല്‍ പിന്നെ ട്രോളന്‍മാര്‍ 'തള്ളന്താനം' എന്ന് വിളിച്ച് കളിയാക്കുന്നതിനെ കുറ്റം പറയാന്‍ പറ്റുമോ?
കണ്ണന്താനം പിന്നേയും 'തള്ളന്താനം'! 32 മിനിട്ടുകൊണ്ട് ശബരിമല കയറിയ തള്ളിന് അടപടലം പൊങ്കാല, രസകരമായ ട്രോളുകള്‍ കാണാം
എന്തായാലും കണ്ണന്താനം കേരളത്തിലെ ട്രോളന്‍മാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനാണ്. അദ്ദേഹത്തിന്റെ തന്നെ ചില പരാമര്‍ശങ്ങള്‍ കൊണ്ട് 'തള്ളന്താനം' എന്നൊരു പേര് നേരത്തേ തന്നെ ട്രോളന്‍മാര്‍ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. അതുകൊണ്ടൊന്നും തീര്‍ന്നില്ല, കണ്ണന്താനത്തിന്റെ ഏറ്റവും പുതിയ 'തള്ളും' പുറത്ത് വന്നിട്ടുണ്ട് എന്നാണ് പരിഹാസം. ശബരിമല സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യമാണ് പുതിയ ചര്‍ച്ച. 36 വര്‍ഷം മുമ്പ് 32 മിനിട്ടുകൊണ്ട് ശബരിമല കയറിയിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. അതും സബ് കളക്ടറായിരിക്കേ...! ഇങ്ങനെയൊക്കെ പറഞ്ഞാല്‍ പിന്നെ ട്രോളന്‍മാര്‍ 'തള്ളന്താനം' എന്ന് വിളിച്ച് കളിയാക്കുന്നതിനെ കുറ്റം പറയാന്‍ പറ്റുമോ?
0 comments:
Post a Comment