നിസഹായതയും കണ്ടു ശീലിച്ച അവരുടെ ജീവിതത്തിലേക്ക് ചില നിര്‍ണായകമായ നിമിഷങ്ങളെത്തും. വിധി എന്താകും എന്നു പോലും ചിന്തിക്കാനാകാതെ അവര്‍ ആ ജീവനുമായി യാത്ര പോകും. യാഥാര്‍ഥ്യമാകും എന്ന് ഒരു ശതമാനം പോലും ആരും ഉറപ്പു നല്‍കാത്ത യാത്ര. ആ യാത്രയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ട്രാഫിക്. മലയാള സിനിമയുടെ ട്രാഫിക് തന്നെ മാറ്റിയ ചിത്രത്തെ അനുമസ്മരിപ്പിക്കുകയാണ് ദാ ഇവിടെയൊരു ആംബുലന്‍സ് ഡ്രൈവര്‍. നമ്മുടെ റോഡു വഴി അഞ്ഞൂറ് കിലോമീറ്ററാണ് ഈ ഡ്രൈവര്‍ ഏകദേശം ആറു മണിക്കൂറില്‍ പൂര്‍ത്തിയാക്കിയത്.രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് സിനിമയില്‍ ശ്രീനിവാസന് ചെയ്ത കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു തമീം എന്ന ഈ ഡ്രൈവറുടെ യാത്ര.14 മണിക്കൂര്‍ വേണം കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്താന്‍. ആറെ മുക്കാല്‍ മണിക്കൂര്‍ കൊണ്ടാണ് തമീം ലക്ഷ്യത്തിലെത്തിയത്. ഗഘ 14 ഘ 4247 എന്ന നമ്പറിലുള്ള ആംബുലന്‍സില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ഒരു മാസം മാത്രം പ്രായമുള്ള കുട്ടിയെ അടിയന്തര ചികിത്സയ്ക്കായി കൊണ്ടുപോകുന്നുണ്ട്. അല്‍പ്പ സമയത്തിനകം കണ്ണൂരില്‍ നിന്നും വണ്ടി പുറപ്പെടും. ട്രാഫിക് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി വഴിയൊരുക്കി കൊടുക്കാന്‍ സഹായിക്കുക. എവിടെയെങ്കിലും റോഡില്‍ തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കുക. എന്നായിരുന്നു ആ യാത്രയെ കുറിച്ച് പൊതുജനങ്ങള്‍ക്കും പൊലീസിനും കിട്ടിയ മുന്നറിയിപ്പ്.ഇന്നലെ രാത്രി 8:30 ഓടെയാണ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും ഒരു മാസം മാത്രം പ്രായമായ ഒരു കൈകുഞ്ഞിനെയും കൊണ്ട് ആംബുലന്‍സ് തിരുവനന്ദപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് പാഞ്ഞത്. ഏകദേശം 500 കിലോമീറ്റര്‍ വഴിദൂരമുള്ള സ്ഥലത്തേക്ക് എത്തിപ്പെടാന്‍ റോഡില്‍ യാതൊരു വിധ തടസ്സങ്ങളുമില്ലെങ്കില്‍ പോലും ഏകദേശം 14 മണിക്കൂര്‍ സമയമെടുക്കുന്നിടത്താണ് വെറും ആറെ മുക്കാല്‍ മണിക്കൂര്‍ കൊണ്ട് (8:30 ുാ 3:22 മാ) ലക്ഷ്യസ്ഥാനത്തെത്തിയത്.നാട് മുഴുവനും ഉറക്കമൊഴിഞ്ഞ് കാത്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പലരും സഹായത്തിനെത്തി. പൊലീസും കൈകോര്‍ത്തു. പ്രാര്‍ഥനയും സഹായവുമായി എല്ലാവരും ഒന്നുചേര്‍ന്നതോടെ യാത്ര ലക്ഷ്യത്തിലെത്തി. ഇതേ കഥയായിരുന്നു ട്രാഫിക് ചിത്രത്തിലും. എറണാകുളത്തു നിന്ന് പാലക്കാട് വരെ നീളുന്ന യാത്ര. യഥാര്‍ഥത്തില്‍ യാത്രയ്ക്കു വേണ്ട സമയത്തിന്റെ പകുതി പോലും എടുക്കാതെ വേണമായിരുന്നു ലക്ഷ്യത്തിലെത്താന്‍. ആംബുലന്‍സ് ഡ്രൈവര്‍ക്കു പകരം ഇവിടെ പൊലീസ് ഡ്രൈവറായിരുന്നു എന്നു മാത്രം. ശ്രീനിവാസന് കഥാപാത്രം ആ വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ടു വരികയായിരുന്നു. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയായിരുന്നു നടത്തേണ്ടിയിരുന്നത്. ഇതേ കഥയെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ മുന്‍പും സംഭവങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരം വരെ ആറെ മുക്കാല്‍ മണിക്കൂറിലെത്തിയ തമീം സിനിമയെ വെല്ലുന്ന കഥയാണ് ജീവിതത്തിലെഴുതിയത്.
തമീം ആണ് തരാം.... തിരുവനന്തപുരംകണ്ണൂര്‍ 6.45 മണിക്കൂര്‍; ട്രാഫിക് സിനിമയെ വെല്ലുന്ന സംഭവം

0 comments:
Post a Comment