Tuesday, 14 November 2017

നിങ്ങൾക്ക് കിട്ടിയ ബില്ലിൽ ഇവ ഉണ്ടോ എന്നു ശ്രദ്ധിച്ചാൽ GST യിലെ തട്ടിപ്പ് മനസ്സിലാക്കാം


രജിസ്റ്റർ ചെയ്യാത്ത ബിസിനസ്സുകൾ GST ഈടാക്കാൻ അനുവദിച്ചിട്ടില്ല. ഇപ്പോഴും ചില റെസ്റ്റോറന്റുകൾ 18% GST ഈടാക്കുന്നു. താഴെ കാണുന്ന ബില്ല് അത്തരത്തിൽ ഒരു വ്യാജ ബില് ആണ്. ഞാൻ ഒരു ചാറ്റേർഡ് അക്കൗണ്ടന്റ് (CA) ആണ് എന്നും എനിക്ക് ഇതിനെപറ്റി വ്യക്തമായ ധാരണ ഉണ്ട് എന്നും മനയിലാക്കിയ അയാൾ അധികമായി ഈടാക്കിയ തുക തിരികെ തന്നു. പക്ഷെ ഇതു പോലെ നമ്മളിൽ എത്ര പേർ വഞ്ചിപെട്ടുകാണും….

ഇപ്പോൾ VAT ന് പകരം, GST ആണ് എല്ലാ ഷോപ്പിംഗ്, റെസ്റ്റോറന്റ് ബില്ലുകളിൽ ഉപയോഗിക്കുന്നത് എന്ന് നമുക്കറിയാം. എന്നിരുന്നാലും ചില ഷോപ്പുകളിലും റെസ്റ്റോറന്റുകളിലും വ്യാജ GST ബിൽ അല്ലെങ്കിൽ GST നമ്പറുകൾ ഉപയോഗിച്ച് ഉപഭോക്താവിൽ നിന്നും അധിക ചാർജ് ഈടാക്കുന്നത് എങ്ങനെ തിരിച്ചറിയാം എന്നു നോക്കാം.

1) രജിസ്റ്റർ ചെയ്തതും രജിസ്റ്റർ ചെയ്യാത്തതും ആയ ഡീലറെ എങ്ങനെ തിരിച്ചറിയാം ?

രജിസ്റ്റർ ചെയ്ത ഡീലേഴ്‌സ് അവരുടെ ബില്ലിൽ GST നമ്പർ പ്രിൻറ് ചെയ്ടിരിക്കണം.

2) നിങ്ങൾക്കു കിട്ടിയ ബില്ലിൽ അവർ വ്യാജ GST നമ്പർ ആണോ പ്രിൻറ് ചെയ്തിരിക്കുന്നത് എന്നു എങ്ങനെ തിരിച്ചറിയാം?

താഴെ കാണുന്ന ലിങ്കിൽ നിങ്ങൾ ബില്ലിൽ തന്നിട്ടുള്ള GSTIN നമ്പർ ടൈപ്പ് ചെയ്തു സെർച്ച് ചെയ്താൽ. രജിസ്റ്റർ ചെയ്തിരിക്കുന്ന പേര്,
ബിസിനസ്സ്, തിയ്യതി, സ്റ്റേറ്റ് മുതലായ വിവരങ്ങൾ ലഭിക്കുന്നതാണ്.

https://services.gst.gov.in/services/searchtp
GSTIN എന്നത് 15 അക്ക ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളും ചേർന്ന കോഡാണ്, അത് ഓരോ ടാക്സ്പേയറുടെ പേരിലും സംസ്ഥാന അടിസ്ഥാനമാക്കിയുള്ളതാണ്. 15 അക്ക GSTIN (Goods and Services Tax Identification Number) 5 ഭാഗങ്ങളായി താഴെ ചേർത്തിരിക്കുന്ന ചിത്രത്തിൽ നൽകിയിരിക്കുന്നു.

# ആദ്യ രണ്ട് അക്കങ്ങൾ. 2011 ലെ സെൻസസ് പ്രകാരമുള്ള സംസ്ഥാന കോഡുകൾ ആണ്.

സംസ്ഥാന കോഡുകൾ : 01-ജമ്മു-കാശ്മീർ, 02-ഹിമാചൽ പ്രദേശ്, 03-പഞ്ചാബ്, 04-ചണ്ഡീഗഡ്, 05-ഉത്തരാഖണ്ഡ്, 06-ഹരിയാന, 07-ഡൽഹി, 08-രാജസ്ഥാൻ, 09-ഉത്തർ പ്രദേശ് , 10-ബീഹാർ, 11-സിക്കിം, 12-അരുണാചൽ 14 നാഗാലാൻഡ്, 14 മണിപ്പൂർ, 15 മിസോറാം, 16 ത്രിപുര, 17 മേഘാലയ, 18 അസാം, 19-പശ്ചിമബംഗാൾ, 20 ജാർഖണ്ഡ്, 21-ഒറിസ്സ , 22-ഛത്തീസ്ഗഡ്, 23 മദ്യ പ്രദേശ് 25-ദമൻ, ദിയു, 24 ഗുജറാത്ത് , 26-ദാദർ-നാഗർ ഹവേലി, 27-മഹാരാഷ്ട്ര, 28 ആന്ധ്രപ്രദേശ്, 29 കർണാടക, 30 ഗോവ, 31-ലക്ഷദ്വീപ് 32-കേരളം, 33-തമിഴ്നാട്, 34-പുതുച്ചേരി, 35- അനാഡമൻ, നിക്കോബാർ ദ്വീപുകൾ.

# അടുത്ത 10 അക്കങ്ങൾ – രജിസ്റ്റർ ചെയ്ത PAN പാൻ നമ്പർ ആയിരിക്കും
# പതിമൂന്നാം അക്കം സൂചിപ്പിക്കുന്നത് അതേ PAN നമ്പറിൽ അതേ സംസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത ബിസിനെസ്സ് സ്ഥാപനങ്ങളുടെ എണ്ണം ആണ്
# പതിനാലാമത്തെ അക്കം ഇപ്പോഴും ” Z ” ആയിരിക്കും
# പതിനഞ്ചാമത്തെ അക്കം – (Error checksum) പിഴവുകൾ കണ്ടെത്തുന്നതിന് ഉപയോഗിയ്ക്കുന്ന ചെക്ക് കോഡ് ആയിരിക്കും.

3) റെസ്റ്റോറന്റുകളുടെ GST നിരക്കുകൾ എത്രയാണ്?

– Non-AC/Non-Alcohol ഹോട്ടലുകൾക്ക് 12%
– AC/Alcohol ലഭ്യമായ ഹോട്ടലുകൾക്ക് 18%
– 5 സ്റ്റാർ ഹോട്ടലുകൾക്കോ ആഢംബര ഹോട്ടലുകൾക്കോ 28%

4) SGST യും CGST യും എന്താണ്?

SGST യും CGST യും എന്താണ് എന്നതിൽ പല ഉപഭോക്താക്കളും വ്യക്തമായ ധാരണ ഇല്ല . എന്തുകൊണ്ട് GST ഒരു ബില്ലിൽ രണ്ടുതവണ പ്രയോഗിക്കുന്നു?. SGST, (State Goods and Service Tax) എന്നും CGST, ( Central Goods and Service Tax,) എന്നുമാണ് അർഥമാക്കുന്നത്. അതായത് നികുതി അടയ്ക്കുന്നതിൽ പകുതി സ്റ്റേറ്റ് ട്രഷറിയിൽ പോകുന്നു (SGST) , മറ്റേ പകുതി കേന്ദ്ര സർക്കാർ ട്രഷറിയിലേക്ക് പോകുന്നു (CGST )

5) GST തട്ടിപ്പ്! GST യുടെ പേരിൽ വ്യാജ ബിൽ ഉപയോഗിച്ച് അധിക ചാർജ് ഈടാക്കുന്നുണ്ടോ ? എങ്ങനെ പരാതി നൽകാം ?

– ഇമെയിൽ: helpdesk@gst.gov.in
– ഫോൺ: 0120-4888999, 011-23370115
– twitter: @askGST_Goi, @FinMinIndia

” ഈ ഇൻഫൊർമേഷൻ ഷെയർ ചെയൂ… നമ്മിലൊരാൾ കൂടി വഞ്ചിക്കപെടാതിരിക്കട്ടെ 

0 comments:

Post a Comment

Popular Posts

Powered by Blogger.

Search This Blog

Post Top Ad

Responsive Ads Here

Archive

Post Bottom Ad

Responsive Ads Here

Author Details

Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.

Featured

About me

Contact Form

Name

Email *

Message *

Sponsor

AD BANNER

Recent News

Popular

About Me

authorHello, my name is Jack Sparrow. I'm a 50 year old self-employed Pirate from the Caribbean.
Learn More →

Technology

Recent

Connect With us

Comments

Facebook

Advertise

test banner