നിരത്തില്‍ വണ്ടി ഇറക്കി കഴിഞ്ഞാല്‍ പിന്നെ റോഡ് മുഴുവന്‍ തന്റെ സാമ്രാജ്യമെന്ന് കരുതുന്നവരാണ് അധികപേരും. പിന്നെ അത് വഴി മറ്റ് വാഹനം ഓടിച്ച് പോകാതിരിക്കുന്നതാകും നല്ലത്. അതുപോലെ തന്നെയാണ് തിരക്കുള്ള റോഡും വെള്ളം കെട്ടിക്കിടക്കുന്ന റോഡിലൂടെയുമുള്ള യാത്ര. ഇങ്ങനെയുള്ള റോഡില്‍ പൊതുവെ വേഗത കുറച്ച് പോകുന്നതാണ് എല്ലാംകൊണ്ടും തടിയ്ക്ക് നല്ലത്. എന്നാല്‍ നിരത്ത് വാഴുന്ന കേമന്മാര്‍ ഇതൊന്നും ശ്രദ്ധിക്കാതെ പരക്കം പായുമ്പോള്‍ മറ്റുള്ളവരുടെ ജീവനുകൂടി ആപത്താണെന്ന് ഓര്‍മ്മ വേണം. ഇവിടെയിതാ വെള്ളക്കെട്ടിലൂടെ വാഹനം ഓടിച്ചപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട ഒരു ലോറിയുടെ പോക്ക് കണ്ടാല്‍ ഞെട്ടിപ്പോകും.
ഒരു കാറും മിനിലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. വെള്ളക്കെട്ട് കണ്ടപ്പോള്‍ കാര്‍ വേഗത കുറച്ചെങ്കിലും പിന്നില്‍ വന്ന മിനി ലോറിക്ക് വേഗത കുറയ്ക്കാന്‍ കഴിഞ്ഞില്ല. നിയന്ത്രണം നഷ്ടപ്പെട്ട ലോറി ചീറിപ്പായുകയായിരുന്നു. വന്‍ അപകടം ഒഴിവായത് ഭാഗ്യകൊണ്ടാണെന്ന് പറയാം. അപകടത്തിന്റെ ഭീകരത എത്രത്തോളമാണെന്ന് വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ കണ്ടാല്‍ മനസിലാകും. കേരളത്തിലെ ഒരു ഹൈവേയില്‍ നടന്ന അപകടത്തിന്റെ വീഡിയോ ദൃശ്യമാണിത്.തുടര്‍ന്ന് മിനിലോറി മീഡിയനിലേക്ക് പാഞ്ഞുകയറുന്നതും കുറച്ചുനേരം അതിനുമുകളിലൂടെ ഓടിയ ശേഷം താഴേക്കിറങ്ങി കാറില്‍ ഇടിച്ച് നില്ക്കുന്നതും കാണാം. തലനാരിഴക്ക് വന്‍ ദുരന്തം ഒഴിവാകുന്നത് വീഡിയോയില്‍ വ്യക്തമാണ്.
0 comments:
Post a Comment