സോഷ്യല്‍മീഡിയയില്‍ കുറച്ചു ദിവസങ്ങളായി വൈറലായി കൊണ്ടിരിക്കുന്ന വീഡിയോ ആണ് നവവവധുവിനെ കൊണ്ട് അമ്മിക്കല്ലില്‍ തേങ്ങ അരപ്പിക്കുന്ന ദൃശ്യങ്ങള്‍. കേരളത്തിലെ ഒരു കല്ല്യാണ വീട്ടിലെ ദൃശ്യങ്ങളാണ് ഇതെന്ന് വ്യക്തമാണെങ്കിലും ഇതെവിടെ നടന്ന സംഭവമാണെന്ന് വീഡിയോയില്‍ നിന്നും വ്യക്തമല്ല. വരനും വരന്റെ കൂട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കല്ല്യാണ വേഷത്തില്‍ വധുവിനെക്കൊണ്ട് തേങ്ങ അരപ്പിക്കുന്നു. ചുറ്റും കൂടി നില്‍ക്കുന്നവര്‍ പരിഹസിച്ചും വലിയ തമാശ ചെയ്തെന്ന ധാരണയില്‍ പൊട്ടിച്ചിരിച്ചും ആവോളം ആസ്വദിക്കുകയും ചെയ്യുന്നു.
പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെച്ച നവവധുവിന് കനമേറിയ വിവാഹ വസ്ത്രത്തില്‍ നില്‍ക്കവെ തന്നെ നേരിടേണ്ടി വന്നത് കടുത്ത അപമാനമാണെന്നതില്‍ സംശയമില്ല. എന്നാല്‍ അതൊരു അപമാനമാണെന്നു പെണ്‍കുട്ടിക്കോ തങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്ന് കൂടി നില്‍ക്കുന്നവര്‍ക്കോ ബോധ്യമില്ലെന്ന് വ്യക്തം. ദൃശ്യങ്ങളിലെ ക്രൂരമായ തമാശയാവുന്നത് ഭര്‍ത്താവിന്റെ മനോഭാവമാണ്. പെണ്‍കുട്ടി തേങ്ങ അരക്കുമ്പോഴും ചുറ്റും കൂടി നിന്നവര്‍ അസ്ലീലമായി പറയുന്ന കമന്റുകള്‍ക്കും ഇയാള്‍ നല്‍കുന്നത് പൂര്‍ണ്ണ പിന്തുണയാണ്.
'അമ്മായിയമ്മയെ പോലെ അരയ്ക്കണം', 'വടിവൊത്ത അര' , തുടങ്ങിയ കമന്റുകള്‍ക്ക് സ്ത്രീകള്‍ അടക്കമുള്ള ബന്ധുക്കളും വരനും നല്‍കുന്നത് വന്‍ പ്രോത്സാഹനമാണ്. തളര്‍ന്നു നില്‍ക്കുന്ന നവവധുവിനെ വരന്‍ സ്വന്തം വീട്ടിലേക്ക് സ്വാഗതം ചെയ്ത രീതി ഏതായാലും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരിക്കുകയാണ്.ഒരു തേങ്ങ മുഴുവന്‍ അരച്ച ശേഷമാണ് വരനും സംഘവും തങ്ങളുടെ അതിരുവിട്ട തമാശ അവസാനിപ്പിച്ചത്. കല്ല്യാണ വീടുകളിലെ റാഗിംഗുകള്‍ മുന്‍പും വാര്‍ത്തായായിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒരു പെണ്‍കുട്ടിയെ വളഞ്ഞിട്ട് ആക്രമിക്കുന്നതും വരന്‍ ഇതിന് നേതൃത്വം നല്‍കുന്നതും ആദ്യത്തെ കാഴ്ചയാണ്. നിരവധി വിമര്‍ശനങ്ങളാണ് ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഇതിനകം വന്നിട്ടുള്ളത്.
0 comments:
Post a Comment