സമൂഹത്തില് സ്ത്രീകള് പൊതുവെ ഒന്നുമറിയാത്ത പാവങ്ങളാണെന്നാണ് ധാരണ. അശ്ലീല വീഡിയോയോ? അതെന്താണെന്ന് ചോദിക്കുമായിരുന്നു മുൻപ് സ്ത്രീകൾ. എന്നാൽ കാലം മാറി.
ഇന്നത്തെ ഡിജിറ്റൽ ലോകത്ത് അശ്ലീല വീഡിയോകൾ ആർക്കും എളുപ്പതതിൽ ലഭിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ഒരു പുതിയ സർവ്വേ പ്രകാരം ഏറ്റവും കുറഞ്ഞത് ആഴ്ചയിൽ ഒരിക്കലെങ്കിലും സ്ത്രീകൾ അശ്ലീല വീഡിയോ കാണുന്നതായാണ് റിപ്പോർട്ട്. 18 വയസ്സിനും 34 വയസ്സിനും ഇടയിലുള്ള സ്ത്രീകളിലാണ് സർവ്വേ നടത്തിയത്. ഭൂരിഭാഗം സ്ത്രീകളും ഇത്തരം വീഡിയോകൾ ഒറ്റയ്ക്ക് കാണാനാണ് ഇഷ്ടപ്പെടുന്നത്. മൂന്നിൽ രണ്ട് വിഭാഗം സ്ത്രീകളും ഇതുവരെ പങ്കാളിയോടൊത്ത് അശ്ലീല വീഡിയോകൾ കാണാത്തവരാണ്. ഇത്തരം വീഡിയോകൾ കാണുന്നത് മൂലം അവരുടെ ലൈംഗീക ജീവിതത്തിൽ നല്ല രീതിയിലുള്ള മാറ്റം ഉണ്ടായെന്നും സ്ത്രീകൾ അഭിപ്രായപ്പെട്ടു.
സ്പാനിഷ് ഓൺലൈൻ സർവ്വേ വിഭാഗം ടൈപ്ഫോം അന്താരാഷ്ട്ര വിമൺസ് മാഗസിനായ മേരി ക്ലെയറിന് വേണ്ടി നടത്തിയ സർവ്വേ ഫലത്തിലാണ് സ്ത്രീകൾ ആഴ്ചയിൽ ഒരിക്കൽ അശ്ലീല വീഡിയോകൾ കാണുന്നതായി റിപ്പോർട്ട് ചെയ്തത്. 3000 സ്ത്രീകളിൽ നടത്തിയ സർവ്വേയിൽ 90 ശതമാനം സ്ത്രീകളും അശ്ലീല വീഡിയോകൾ ഓൺലൈനിൽ കാണുന്നതായും മൂന്നിൽ രണ്ട് വിഭാഗം സ്ത്രീകൾ അവരുടെ ഫോണിൽ കാണുന്നതായും ദ ഇൻഡിപെന്റന്റ് റിപ്പോർട്ട് ചെയ്തു.
സ്ത്രീകളില് മിക്കവരും നെറ്റില് അശ്ലീലം തിരയുന്നവരാണെന്നാണ് നീല്സന്, നെറ്റ് റേറ്റിംഗ്സ് ഗ്രൂപ്പ് നടത്തിയ പഠനത്തിലും പറയുന്നു. ഇവര് നടത്തിയ പഠനപ്രകാരം നെറ്റ് ഉപയോഗിക്കുന്ന സ്ത്രീകളില് മൂന്ന് പേരില് ഒരാളെങ്കിലും അശ്ലീല വീഡിയോ സൈറ്റുകളില് സന്ദര്ശനം നടത്തുന്നവരാണ്. ഹസ്റ്റലര് വീഡിയോ സൈറ്റിന്റെ മാര്ക്കറ്റിംഗ് മേധാവിയായ തെരേസ ഫ്ലിന്റിന്റെ അഭിപ്രായപ്രകാരം ഇവരുടെ സൈറ്റില് അംഗത്വമെടുത്തവരില് 56 ശതമാനവും സ്ത്രീകളാണെന്നാണ്. വാണിജ്യ താല്പര്യങ്ങളുമായി പ്രവര്ത്തിക്കുന്ന വെബ്സൈറ്റ് കൂടിയാണ് ഹസ്റ്റലര്. മിക്ക അഡള്ട്ട് വീഡിയോ സൈറ്റുകളിലും സ്ത്രീകളുടെ കടന്നുകയറ്റം വര്ധിച്ചിട്ടുണ്ടെന്നാണ് പഠനങ്ങള് സൂചിപ്പിക്കുന്നത്. പുരുഷനേക്കാള് കൂടുതല് അശ്ലീലം ആസ്വദിക്കുന്നത് സ്ത്രീകളാണെന്നാണ് മിക്ക പഠന റിപ്പോര്ട്ടുകളും സൂചിപ്പിക്കുന്നത്
0 comments:
Post a Comment