ആകാശ മാറില്‍ പുഞ്ചിരി തൂകും താരങ്ങളും..,
നീല നിലാവിന് ശോഭയേകും വെളളിനക്ഷത്രങ്ങളും നാണിച്ച് കണ്ണു പൊത്തുന്ന ജന്മാന്തരങ്ങളുടെ കാത്തിരിപ്പിന് തിരശ്ശീല വീഴുന്ന പുണ്യമീ മ്മടെ ആദ്യരാത്രി..
ടാ സാന്യോ ഇയ്യ് വല്ലോം കഴിക്കുന്നുണ്ടോ ..?
മണി 10 ആയി ഇത് വരേ തീര്‍ന്നിലെ നിന്റെ അവിടുത്തെ പണി.
കല്യാണം കഴിഞ്ഞ ശേഷം മറ്റു ചിലവുകളുടെ കണക്ക് സെറ്റില്‍ ചെയ്യുവായിരുന്നു ,പ്രതീക്ഷിച്ചതിലും 1 ലക്ഷം എക്‌സ്ട്രാ ചിലവ് വന്നിട്ടുണ്ട് കാറ്ററിംങ്ങ് കാരന്റെ ബില്ല് കണ്ട് വാ പൊളിച്ച് നിന്ന് കളള ബടുവ സ്വര്‍ണ്ണം ആണോ തിന്നാന്‍ വിളമ്പിയത് എന്ന ഭാവത്തില്‍ അയാള്‍ക്ക് പൈസ കൊടുക്കുമ്പഴാ ഉമ്മയുടെ ഈ ചോദ്യം...,
ആ ഉമ്മീ ദേ വരുന്ന് ഇവരെ ഒന്ന് പറഞ്ഞ് വിടട്ടേ എന്ന് ഞാനും പറഞ്ഞു..,
അത് കേട്ട് അമ്പയ്ത പോലെ ഉമ്മി എന്റെ അടുത്തേക്ക് വന്ന് തുടര്‍ന്നു..,
മോളവിടെ കാത്ത് നില്‍ക്കാന്‍ തുടങ്ങിയിട്ട് നേരം കുറേയായി അതിന് ഉറക്കം വരുന്നുണ്ടാവും കെട്ടിയൊരുങ്ങി ഇത്ര നേരം നിന്നതല്ലേ ഇയ്യ് ഈ ഹലാക്കിലെ പേപ്പറ് നാളെ നോക്കാം ഓനോട് നാളെ വരാന്‍ പറ എന്ന് പറഞ്ഞു..,
ഇല്ല ഉമ്മി ദേ 10 മിനിറ്റ് ഇത് ഇപ്പോ തീരും ഞാന്‍ വരാം എന്ന് പറഞ്ഞ് ഉമ്മിയേ വിട്ടു..
ഉമ്മി ഉമ്മീ ടെ റൂമിലേക്കും പോയി ..
ഞാന്‍ അതൊക്കെ സെറ്റിലാക്കി ഹാളിലേക്ക് വന്നതും എന്നെ കണ്ട് മ്മടെ ബീവി ചാടി എഴുന്നേറ്റ് നിന്നു..ഞാനൊരു ചിരി പാസാക്കി ഇയ്യ് കിടന്നോ ഞാന്‍ വല്ലതും കഴിച്ചിട്ട് വരാം എന്ന് പറഞ്ഞതും.,
ഷാള് മടക്കി ഷോള്‍ഡറിലിട്ട് അടുക്കളയിലേക്ക് വാണം വിട്ട പോലെ പോയി ഫുഡ് കൊണ്ടുവന്ന് ടേബിളില്‍ വെച്ച് ഒലക്ക മുണുങ്ങിയ പോലെ അവിടെ തന്നെ നിന്നു.,
ഞാനത് കഴിച്ചു കഴിയുന്നവരേ എന്നെ നോക്കി ഒറ്റനില്‍പ്പാ..,
കഴിച്ച് കഴിഞ്ഞ് അവള് തന്നെ പാത്രം കൊണ്ടു വെച്ച് ഞാന്‍ മണിയറ വാതില്‍ തുറന്ന് അകത്ത് കയറി തോര്‍ത്തെടുത്ത് കുളിക്കാന്‍ കയറി കുളി കഴിഞ്ഞ് വന്ന് ഡ്രസ്സ് മറുന്നവരേ അവള്‍ അടുക്കളയില്‍ തന്നെ നിന്നു .,
അല്ലേലും പാലിലെന്തിരിക്കുന്നു , ''പിച്ചര്‍ അബീബി ബാക്കി ഹേ ബായ്''
ഹോ എന്നെ സമ്മയിക്കണം ലേ ., സത്യം പറഞ്ഞാല്‍ അന്ന് വീഗാലാന്റില്‍ വെച്ച് കണ്ട സുന്ദരികളില്‍ സുന്ദരിയായ ആരും കൊതിച്ച് പോകുന്ന കാശ്മീരി ആപ്പിള്‍, ചുവന്ന വെല്‍വെറ്റ് ചുരിദാറില്‍ പൊതിഞ്ഞ് കൊണ്ടുവരുന്ന പോലെ തോന്നി ..,
എനിക്ക് ചായ തന്ന ശേഷം എന്റെ തോര്‍ത്തെടുത്ത് അവള്‍ കുളിക്കാന്‍ കയറി ..,
ഞാന്‍ ചായ കുടിച്ച് കിനാവ് കാണാന്‍ തുടങ്ങി., ഹോ അങ്ങനെ മ്മടെ കല്യാണവും കഴിഞ്ഞു., പ്രണയിച്ച പെണ്ണിനെ തന്നെ വധുവായ് കിട്ടി . ഇനി അവളെ പഴയതില്‍ കൂടുതല്‍ സ്‌നേഹിക്കണം .., ഇന്ന് തന്നെ കുട്ടികളുടെ കാര്യം തീരുമാനത്തിലെത്തണം ഒരു ഒരു 5 മക്കള്‍ അത്രേം മതി .., ശ്ശോ ഇന്നെന്നെ കാര്യങ്ങള്‍ സ്പീഡാക്കണം.., ഹ ഹ ഹ ഹ ഞാന്‍ എന്നെ കൊണ്ട് തന്നെ തോറ്റു ., എന്ന് ചിന്തിച്ച് തല ഉയര്‍ത്തി.., ആഹഹഹ മണിയറ കാണാന്‍ എന്തൊരു രസം.., മിന്നികത്തുന്ന മിന്നാമിന്നി ലൈറ്റിനോട് നീ കണ്ടോ ഇന്ന് ഞാനിവിടെ ഡിങ്ക ഡിങ്ക നീയൊക്കെ അവിടെ കിടന്ന് മിന്നികത്തി ചാവടാ എന്ന് പറഞ്ഞു.., വീണ്ടും ചിന്തയില്‍ മുഴുകി.., അല്ലേല്‍ കുട്ടികള്‍ പെട്ടന്ന് വേണ്ട ഒരു വര്‍ഷം കഴിഞ്ഞ് മതി ..,
അത് വരേ അവളല്ലാതെ മറ്റൊരു ചിന്ത എന്നില്‍ വേണ്ടേ വേണ്ട എന്ന് തന്നെ തീരുമാനിച്ചു.,
ബാത്ത് റൂമിന്റെ ഡോറ് തുറക്കുന്ന ശബ്ദം കേട്ടതും ചിന്തയില്‍ നിന്നും ഉണര്‍ന്ന് മിന്നാമിന്നി ലൈറ്റിന് കണ്ണിറുക്കി കാണിച്ച് കൊടുത്ത് ഇച്ചിരി ഗൗരവത്തില്‍ തന്നെ നിന്നു.,
അവള്‍ കുളി കഴിഞ്ഞ് വന്ന് അലമാറ തപ്പുന്നു.., ഒന്നും മിണ്ടുന്നും ഇല്ല , ഇവള് കല്യാണം കഴിഞ്ഞപ്പോള്‍ ഊമയായോ റബ്ബേ എന്ന് ചിന്തിച്ച് ഞാന്‍ അവളോട് തുടര്‍ന്നു..,
ന്ത്യേ കുഞ്ഞോളെ നോക്കണേ ഗോള്‍ഡാണോ അത് ഉമ്മീ ടെ അലമാറയിലാ എടുക്കണോ എന്ന് ചോദിച്ചതും.., കണ്ണുരുട്ടി ഒരു നോട്ടം ., എന്നിട്ട് നിസ്‌ക്കാര പായ എടുത്ത് വിരിച്ചു.
എന്നോട് വുളൂ ചെയ്യാന്‍ ആങ്യ ഭാഷയില്‍ പറഞ്ഞു.,
ആ നോട്ടം കണ്ടപ്പഴേ എന്റെ ബാട്ടറി തീര്‍ന്നിരുന്നു., കല്ലേറ് പിന്നേം സഹിക്കാം പക്ഷേ ഇജ്ജാതി കണ്ണേറ് സഹിക്കൂലപ്പാ...,
ഞാന്‍ പോയി വുളൂ ചെയ്ത് വന്ന് രണ്ട് പേരും ഒന്നിച്ച് നമസ്‌കരിച്ച് പടച്ചോനോട് നന്ദി പറഞ്ഞു.
അപ്പോള്‍ അവള് കരയുന്നുണ്ടായിരുന്നു., ഞാന്‍ കണ്ണീര് തുടക്കാന്‍ ഒരു പാഴ്ശ്രമം നടത്തിയെങ്കിലും ചീറ്റിപോയി., അവള് തന്നെ തുടച്ചു എഴുന്നേറ്റ് ചമരും ചാരി തല താഴ്ത്തി ഒറ്റനില്‍പ്പാര്‍ന്നു..., കുറേ നേരമായിട്ട് അനക്കമൊന്നുമില്ലാര്‍ന്നു.,
റബ്ബേ ഓള് നിന്ന നില്പില് മയ്യത്തായോ എന്ന് ചിന്തിച്ചു.., ഞാന്‍ കട്ടിലില്‍ ഇരുന്ന് അവളെ നോക്കും താഴേ നോക്കും കാല് കൊണ്ട് താമരേം ,പൂച്ചേനേം ,മുയലിനേം എല്ലാം വരച്ചു കൊണ്ട് ഇരുന്നു., സഹികെട്ട് എന്നിലെ ചിത്രകാരനെ ഒലക്കക്കടിച്ച് കൊന്ന്
ഞാനവളോട് തുടര്‍ന്നു., കുഞ്ഞോളെ ഉറങ്ങണ്ടേ ഇയ്യ് കിടക്കുന്നില്ലേ.,
എവിടെ കുട്ടി മിണ്ടിണില്യാന്നേ., ടീ ഷഹന നീ ഞാന്‍ പറഞ്ഞത് കേട്ടോ എന്ന് ഇച്ചിരി ഗൗരവത്തില്‍ മ്മളൊന്ന് പെടച്ചു., അപ്പോള്‍ ഒന്ന് ഞെട്ടി അത്ര തന്നെ.,
ഇത് ഒരു മാതിരി ജുമേര പള്ളിയില്‍ നോമ്പ് തുറക്കാന്‍ പോയ അവസ്ഥ പോലെ..,
മുന്നില് ' ഇഷ്ടപ്പെട്ടത് മഴുവന്‍ നിരത്തിവെച്ചിട്ടുണ്ടാവും പക്ഷേ ബാങ്ക് വിളിക്കാണ്ട് തിന്നാനും പറ്റില്ല ,വെളളം ഇറക്കി കാത്ത് ഇരിക്കണം., സമയമാണേല്‍ സൈക്കിള് പോണ പോലെ പോകുന്നുണ്ട്താനും.., അവസാനം സഹികെട്ട് ഞാന്‍ കട്ടിലില്‍ നിന്നും എഴുന്നേറ്റതും ജോസ് പ്രകാശിനെ കണ്ട ശാരദയെ പോലെ തല ഉയര്‍ത്തി ഒരു നോട്ടം ,
ഹാവൂ സമാധാനം പിരാന്തന്‍ ഹാജിയാരെ മോള്‍ക്ക് ജീവനുണ്ട്..,
പക്ഷേ ആ നേരത്ത് വേട്ട പുലിയെ കണ്ട പേടമാനിനെ പോലെ അവളെ ഒന്ന് കാണണം സാറെ ., ഇന്ന് ജനിച്ച കുട്ടിയുടെ കളങ്കമില്ലാത്ത മുഖം പോലെ,
ഒമര്‍ ഖയാമിന്‍ കവിത പോലെ തോന്നി.., ഞാന്‍ ഒരു സ്റ്റപ്പ് മുന്നോട്ട് വെക്കും അവള്‍ ചുമര് നിരങ്ങി അങ്ങോട്ട് പോവും ., ഞാന്‍ പിന്നേം സ്റ്റപ്പിടും അവള് നിരങ്ങും
നിരങ്ങി നിരങ്ങി റൂം മൊത്തം നിരങ്ങി..., ഒരു മാതിരി ക്യാരം ബോര്‍ഡ് കളിക്കുന്ന അവസ്ഥയായി.., ഞാന്‍ സ്‌ട്രൈക്കറും അവള് റഡ് കോയിനും ., പഠിച്ച പണി 14 ഉം നോക്കി ആ കോയിന്‍ പോക്കറ്റ് ചെയ്യാന്‍.., എവിടെ ഒരു രക്ഷയുമില്ല സഹികെട്ട് ഞാനവളോട് ഒരു ഡയലോഗാ പെടച്ചു.., പണ്ടാരമടങ്ങാന്‍ നീ എന്തേലും കാണിക്ക് ഞാന്‍ ഉറങ്ങാന്‍ പോവാ എന്ന് പറഞ്ഞ് ലൈറ്റ് ഓഫ് ചെയ്ത് ബഡ്ഡില്‍ കിടന്നു., ദേ ഓഫ് ചെയ്ത ലൈറ്റ് പിന്നേം കത്തുന്നു ..,
റബ്ബേ ജിന്ന് ഉണ്ടോ റൂമില് എന്ന് ചിന്തിച്ച് അവളെ നോക്കിയപ്പോള്‍ ഒരനക്കവും ഇല്ലാണ്ട് ഞാനൊന്നും അറിഞില്ലേ രാമനാരായണാ എന്ന ഭാവത്തില്‍ തല താഴ്ത്തി നില്‍ക്കുന്നു ..,
ങെ ഇതെന്ത് പണ്ടാരാ എന്ന് ചിന്തിച്ച് വീണ്ടും ഓഫ് ചെയ്തു.., ദേ പിന്നേം കത്തുന്നു., മൂന്ന് നാല് തവണ ഇത് തന്നെ.., കര്‍ത്താവേ ഇത് മ്മടെ അന്നമ്മക്ക് ഇന്‍ബോക്‌സില്‍ മെസ്സേജ് അയച്ച പോലെ ആയല്ലോല്ലോ റീപ്ലേ ഫാസ്റ്റായിട്ട് കിട്ടും.,
അത് പോലെയാ ഞാന്‍ ഓഫാക്കും ഓളോണാക്കും..,
അവസാനം ഞാന്‍ തോറ്റു .,
കറണ്ട് കണ്ട് പിടിച്ചവന്റെ അപ്പനെ വിളിച്ച് മലര്‍ന്ന് കണ്ണടച്ച് കിടന്നു.,
ഇടക്ക് ഒറ്റക്കണ്ണ് തുറന്ന് നോക്കും ശവത്തിന് ജീവന്‍ വന്നോ എന്ന് എവിടെ വരാന്‍..,
ഒലക്ക മുണുങ്ങിയ പോലെ ഒറ്റനില്‍പ്പാണിഷ്ടാ...,
ഇട്ടാല്‍ എന്തായിരിക്കും അവസ്ഥ ഹ ഹ ഹ ഹ..,
അമ്മാതിരി ഒരു ഫീലാര്‍ന്നു ചെങ്ങായീ ..,
അവള്‍ എന്റെ കൈ പിടിച്ചപ്പോള്‍ എനിക്കുണ്ടായത്..,
മനസ്സില്‍ ഒരു പത്ത് ലഡ്ഡു ഒന്നിച്ച് പൊട്ടിയ പോലെ തോന്നി..,
ഞാവളേ നോക്കി ഒരു നൈഷ് ഇഷ്‌മൈല് പാസ്സാക്കി ന്ത്യേ എന്ന ഭാവത്തില്‍ തലയൊന്ന് ഇളക്കി.,
അവള്‍ എന്നെ നോക്കി പോകരുതെന്ന് തലയാട്ടി ..,
ഞാനവളെ നേരെ തിരിഞ്ഞ് ചന്ദ്രമുഖിയിലെ രജനിയേ പോലെ ലക്ക ലക്കലക്ക ഭാവത്തില്‍ നടന്നു ഞാന്‍ മുന്നോട്ടും അവള് പിറകോട്ടും.,
പണ്ടാരമടങ്ങാനായിട്ട് റൂമിന് വലുപ്പം കൂടിയോ നടന്നിട്ടും നടന്നിട്ടും ചുമര് എത്തുന്നില്ല..,
ദേ എത്തീട്ടാ ചുമരില്‍ തട്ടി അവള്‍ നിന്നു ഞാന്‍ PT ഉഷേച്ചിനെ മനസ്സില്‍ ധ്യാനിച്ച് അടുത്തേക്ക് ഓടി പോയി ഒറ്റ പിടുത്തം പിടിച്ചു പക്ഷേ കിട്ടിയത് ചുമരായിരുന്നു ..,
അവള് തിരിഞ്ഞ് അടുത്ത സൈഡിലേക്ക് .,
എന്റെ റബ്ബേ ഇത് ഒരു മാതിരി ഹലാക്കിലെ ആദ്യരാത്രിയായി പോയീട്ടാ എന്ന് ചിന്തിച്ച് ഞാന്‍ ആയുധം വെച്ച് കീഴടങ്ങി..,
അവള്‍ക്ക് നേരെ തിരിഞ്ഞ്.,
എന്റെ പൊന്നു - കുഞ്ഞോളെ ഞാന്‍ തോറ്റു ദേ എന്നെ കൊണ്ട് ഇനി വയ്യ രണ്ടൂസായിട്ട് ഉറക്കമില്ലാതെ ഓടി നടന്നതാ ഞാന്‍ നിന്നെ ഒന്നും ചെയ്യില്ല പടച്ചോനെ വിജാരിച്ച് ഇയ്യ് ലൈറ്റോഫാക്കി കിടക്കടി ..,
എന്നും പറഞ്ഞ് മുട്ടുകുത്തി കൈ കൂപ്പി ഇരുന്നു...,
അത് കണ്ട് അവള്‍ ഓടി വന്ന് എന്റെ കൈ പിടിച്ച് അടുത്തിരുന്നു.,
നിക്ക് പേടിയാ സാനുക്കാ അതോണ്ടാന്നും എന്ന് പറഞ്ഞ് എന്നെ പിടിച്ച് എഴുന്നേല്‍പ്പിച്ചു...,
ഹാവൂ നിന്റെ അണ്ണാക്കില് നാവുണ്ടാര്‍ന്നല്ലേ .,
സാനുക്കാ നിക്ക് ഇതൊന്നും അറിയൂലാന്നും അതല്ലേ..,
എന്തറിയൂലാന്നാടി ഇയ്യ് പറയണേ..,
ഈ ആദ്യരാത്രീ .,
നിക്കിതൊന്നും പരിജയോം ഇല്ല അതാന്നും..,
ങെ..,
പിന്നെ എനിക്ക് മാത്രം പത്തമ്പത് ആദ്യരാത്രി കൂടി ' പരിജയം ഉണ്ടല്ലോ ലേ എന്ന് ഞാനും പറഞ്ഞു..,
ന്റെ അള്ളാ ഇങ്ങള് ആരെ കൂടാന്നീം ആദ്യ രാത്രി കൂടിയേ എന്ന് പറഞ്ഞ് കൈ ഒറ്റ വലി വലിച്ച് ,നായ തോട്ട കലം മാതിരി ഇച്ചിരി മാറി മിഴിച്ച് നിന്നവള്‍...,
ന്നിട്ട് വീണ്ടും വെടി പൊട്ടിച്ചു
സത്യം പറഞ്ഞോളീം ഇങ്ങള് ഏത് ഓളെ കൂടെയാന്നും ആദ്യരാത്രി കൂടീത് പറയൂന്നും എന്ന് ഇച്ചിരി ശബ്ദം ഉയര്‍ത്തി ചോദിച്ചു..,
റബ്ബേ ഉമ്മി കേട്ടോ ആവം..,
ടീ ഒന്ന് പതുക്കെ പറയടി ഉമ്മി കേള്‍ക്കും എന്ന് പറഞ്ഞതും ന്നെ ഇങ്ങള് പറ്റിക്കേര്‍ന്ന് ലേ എന്ന് പറഞ്ഞ് കരച്ചില് തുടങ്ങി..,
അള്ളോ ഇയ്യ് കരഞ്ഞ് ന്റെ മാനം കളയല്ലേ പൊന്നു കുഞ്ഞോളെ..,
എ ടീ ഞാനങ്ങനെയല്ല പറഞ്ഞത് ഞാനാരെ കൂടെ കിടക്കാനാടി പോത്തേ..,
ഈ ആദ്യരാത്രി ആണ് ന്റെ ആദ്യരാത്രി എനിക്കും അറിയൂലാന്നാ പറയാന്‍ വന്നത് അപ്പഴേക്കും ഇയ്യ് തോക്കിനകത്ത് കേറി ബെടി പൊട്ടിച്ചതല്ലേ..,
ഇങ്ങള് പറേണത് സത്യാണങ്കില് ന്റെ തലേല് കൈ വെച്ച് സത്യം ചെയ്യീം എന്ന് അവളും...,
അവള്‍ടെടെ തലയില്‍ കൈ വെച്ച് സത്യം ചെയ്തതും അവള്‍ കണ്ണ് തുടച്ച് ചിരിച്ചു...,
എന്നിട്ട് തുടര്‍ന്നു.,
ഇപ്പോ വിശ്വാസായി ഇനി മ്മക്ക് കിടക്കാം ബരീം' എന്ന് പറഞ്ഞ് ലൈറ്റണച്ച് കിടന്നു...,
ലൈറ്റണച്ചതും എന്റെ ഉള്ളിലെ കലാഹൃദയമുള്ള മൃഗം ഉണര്‍ന്നതും ഒന്നിച്ചാണ്...,
അവള്‍ടെ ഭാഗത്തേക്ക് തിരിഞ്ഞ് കിടന്ന് മെല്ലെ ഒന്ന് തൊട്ടു നോക്കി ഹായ് പഞ്ഞി കട്ട പോലെ ശ്ശോ അവളാണേല്‍ മൂളുന്നുണ്ട്
ബട്ട് കൈ തട്ടി മാറ്റുന്നുമില്ല അപ്പപ്പപ്പാ എന്താ ഒരു സോഫ്റ്റ് നസ്സ് ..,
റൂട്ട് ക്ലിയറായ സന്തോഷത്തില്‍ ഒന്നമര്‍ത്തി നോക്കി വാവ് സൂപ്പര്‍ സൂപ്പര്‍ ..,
അവിടെ തന്നെ അമര്‍ത്തുന്നത് മോശമല്ലേ .
ഇച്ചിരി മേലോട്ട് പോയി നോക്കാം എന്ന് കരുതി മേലോട്ട് ശരവേഗത്തില്‍ കൈ ചലിപ്പിച്ചു ഞെക്കി നോക്കി ശ്ശോ ഇവിടേം ഞെങ്ങുന്നുണ്ടല്ലോ..,
വീണ്ടും സ്ഥലം മാറ്റി ഞെക്കി എല്ലാടത്തും ഞെങ്ങുന്നു..,
ങെ ഇവളെ എന്താ പഞ്ഞി കൊണ്ടു ഉണ്ടാക്കിയതാണോ എന്ന് കരുതി ഒറ്റ പിടിവലി നടത്തിയതും ദേ പോരുന്നു കയ്യില്‍ ..,
പടച്ചോനെ ഇതെന്ത് ഹലാക്കാ എന്ന് നോക്കുമ്പോള്‍ തലയണയായിരുന്നു അത്...,
എനിക്ക് ദേഷ്യം ഇരച്ചു കയറി ഞാനവളോട് തുടര്‍ന്നു..,
ഇതെന്തിനാടി കുഞ്ഞോളെ നടുക്ക് തലയണ വെച്ചിരിക്കണേ ...,
അവളൊരു ചിരി പാസാക്കി അതൊരു സേഫ്റ്റിക്കാന്നും..,
ഇങ്ങള് വെറുതെ ഇരിക്കൂലാന്ന് നിക്കറിയാലോ എന്ന് ഒരു ഓഞ്ഞ ഡയലോഗും..,
അന്റെ ഉമ്മുമ്മാനെ കെട്ടിക്കാന്‍ നടക്ക് തലയണ കുയിച്ചിടുന്നു എന്ന് പറഞ്ഞ് തലയണ ഒറ്റ ഏറ് വെച്ചു കൊടുത്ത് അവളെ പിടിച്ച് വലിച്ച് നെഞ്ചത്ത് കിടത്തി..,
നെഞ്ചത്ത് അവളെ വലിച്ചിട്ടതും' ഒറ്റ പെടച്ചിലായിരുന്നു അവള്‍..,
ആ പെടച്ചിലില്‍ എന്നെ ചവിട്ടി താഴേ ഇട്ടതും ഒന്നിച്ചായിരുന്നു..,
ഞാന്‍ നടുവും കുത്തി ദേ കിടക്കുണു താഴേ...,
എന്റുമ്മാ എന്റെ നടു പോയെ എന്ന് പറഞ്ഞ് പതിഞ്ഞ ശബ്ദത്തില്‍ ഒന്ന് അലറി..,
അള്ളാ..,
ന്റെ .സാനുക്കാ എന്ന് വിളിച്ച് കട്ടിലില്‍ നിന്നും ചാടി ഇറങ്ങി എന്നെ പിടിച്ച് എഴുന്നേല്‍പ്പിച്ച് ബഡ്ഡില്‍ കിടത്തി സോറി സാനുക്കാ അറിയാണ്ട് പറ്റിയതാ എന്നും പറഞ്ഞ് കവിളില്‍ ഒരു ഉമ്മ തന്നു...,
എന്നിട്ട് വീണ്ടും അവള്‍ തുടര്‍ന്നു..,
ഇനി ഇങ്ങള് എന്ത് വേണേലും ചെയ്‌തോളീം ഞാന്‍ തടയൂല
ആദ്യായിട്ടായിട്ടാ ന്റെ ദേഹത്ത് ഇങ്ങനെ അതോണ്ടാ ദേഷ്യപ്പെടല്ലീം ട്ടോ പ്ലീസ് എന്ന്...,
മനുഷ്യന്റെ നടു ഒടിച്ചിട്ട് ഓള് പറയണ കേട്ടോ ..,
ഇനി എന്താക്കാനാ ഉറങ്ങാം മതി എല്ലാം,
എന്ന് ഞാനും പറഞ്ഞു..,
വേണ്ട സാനുക്ക ഉറങ്ങണ്ട മ്മക്ക് സംസാരിച്ച് കിടക്കാം എന്ന് പറഞ്ഞ് എന്റെ ഇടനെഞ്ചില്‍ അനശ്വരപ്രണയത്തിന്റെ സിംപല് പോലെ ചേര്‍ന്നവള്‍ കിടന്നു..,
കുഞ്ഞോളെ ഇയ്യ് ചോദിക്ക് ഞാന്‍ ഉത്തരം തരാം എന്ന് ഞാനവളോട് പറഞ്ഞു...,
അവള്‍ കുറേ നേരം എന്റെ നെഞ്ചില്‍ കിടന്ന് ആ ലോചിച്ചിട്ട് ഒരു ഒന്നൊന്നര ചോദ്യം പാസാക്കി..,
സാനുക്ക മ്മള് ബഹിരാകാശത്തേക്ക് പറഞ്ഞയച്ച മംഗല്യാന്‍ ഇപ്പോ എന്താക്കാവുന്നു...,ങെ
അയിനെ പറഞ്ഞയച്ചിട്ട് കുറേ ദിവസായില്ലേ അതെന്താ തിരിച്ച് വരാത്തേ ..,
ഹ ഹ ഹ..,
പഷ്ട്..,
ആദ്യരാത്രി ചോദിക്കാന്‍ പറ്റിയ ചോദ്യം..,
ഈ ആദ്യരാത്രി കണ്ട് പിടിച്ചവനെ ആ നേരത്ത് എന്റെ കയ്യില്‍ കിട്ടിയിരുന്നേല്‍ പപ്പടം' പൊടിക്കണ പോലെ പൊടിച്ചേനെ..,
അല്ല പറയുന്ന പോലെ മംഗല്യാന്‍ എവിടെ പോയി ആ പഹയന് തിരിച്ച് വരാനായല്ലേ എന്ന് ചിന്തിച്ച് കിടക്കുമ്പഴാ ഡോറ് മുട്ടുന്ന ശബ്ദം കേട്ടത്....,
അവള്‍ ചാടി ഇറങ്ങി ലൈറ്റ് ഇട്ട് ഡോറ് തുറന്ന് നോക്കുമ്പോള്‍ ഓളെ ബാപ്പ ഹാജിയാരും ,ആങ്ങള ഷഹബാസും..,
പാവങ്ങള്‍ അവളെ കാണാതെ കിടന്നിട്ട് ഉറക്കം കിട്ടാതായപ്പോള്‍ വന്നതായിരുന്നു..,
ഞാന്‍ എഴുന്നേറ്റ് ഹാളിലെ ക്ലോക്കില് നോക്കുമ്പോള്‍ സമയം പുലര്‍ച്ച 6 മണിയാവുന്നു....
ഹ ഹ ഹ ഹ
ഞാനെന്റെ ഡയറിയില്‍ ആദ്യ കാളരാത്രി എന്ന് ആ രാത്രിയേ എഴുതി ചേര്‍ത്തു...
real paying online jobs - www.gsujinbiblestudies.blogspot.com
ReplyDelete