ഭക്ഷണത്തിന്റെ രുചിയെ സംബന്ധിച്ച തർക്കത്തിലേർപ്പെട്ട യുവാവിന്റെ ശരീരത്തിൽ റെസ്റ്റോറന്റ് ജീവനക്കാരൻ തിളച്ച എണ്ണ ഒഴിച്ചു. മുംബൈ ഉല്ലാസ്നഗറിലെ വഴിയോര ഭക്ഷണശാലയിലാണ് സംഭവം. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കടയുടെ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ഭക്ഷണത്തിന്റെ രുചിയും വിലയും സംബന്ധിച്ചു തർക്കത്തിലേർപ്പെട്ട യുവാവിന്റെ ശരീരത്തിലാണ് ജീവനക്കാരൻ എണ്ണ ഒഴിച്ചത്. സുഹൃത്തുക്കൾക്കൊപ്പമാണ് യുവാവ് ഭക്ഷണശാലയിലെത്തിയത്. ആദ്യം ഭക്ഷണത്തിന്റെ രുചിയെ ചൊല്ലി ഇയാൾ ജീവനക്കാരുമായി തർക്കിച്ചു. പിന്നീട് ബില്ലിനെചൊല്ലിയും തർക്കമുണ്ടായി. ഇതിനിടെ ജീവനക്കാരൻ യുവാവിന്റെ ശരീരത്തിലേക്കു തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവിന്റെ മുഖത്താണ് ഏറെ പൊള്ളലേറ്റിരിക്കുന്നത്. സംഭവത്തിൽ വിത്തൽവാഡി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
#WATCH:Owner of a roadside eatery threw hot oil on a customer who complained about the food served, in Maharashtra's Ulhasnagar. 2 arrested pic.twitter.com/ypsfVKHRGn— ANI (@ANI) November 9, 2017
0 comments:
Post a Comment