ഈജിപ്തിലെ പ്രമുഖ സലഫി പണ്ഡിതന്റെ വിവാദ പ്രതാവനയ്‌ക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ശക്തമാകുന്നു. പ്രമുഖ മുസ്ലീം പണ്ഡിതനായ ഇമാം അല്‍ ഷാഫിയുടെ നിലപാടുകളെ ചൂണ്ടിക്കാട്ടിയാണ് സലഫി പണ്ഡിതന്‍ മസെൻ അൽ-സെർസാവി വിവാദ അഭിപ്രായ പ്രകടനം നടത്തിയത്. പണ്ഡിതന്‍ പറഞ്ഞത് ഇപ്രകാരം ; അവിഹിതബന്ധത്തിലുണ്ടാകുന്ന പെണ്‍കുഞ്ഞുങ്ങളുമായി അച്ഛന്‍മാര്‍ക്ക് ലൈംഗികബന്ധത്തിലേര്‍പ്പെടാം, വേണമെങ്കില്‍ അത്തരം മക്കളെ ഈ അച്ഛന്‍മാര്‍ക്ക് കല്യാണവും കഴിക്കാം . ഇതെ അഭിപ്രായ പ്രകടനം തന്നെയാണ് നേരത്തെ അല്‍ ഷാഫിയും നടത്തിയത്. അവിഹിത ബന്ധത്തിൽ തങ്ങൾക്ക് ജനിക്കുന്ന പെൺകുട്ടി പുരുഷന്മാരെ സംബന്ധിച്ചിടത്തോളം യഥാർത്ഥത്തിൽ മകൾ അല്ലെന്നും അതിനാൽ അവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടാമെന്നുമാണ് അൽ-ഷാഫി ആഹ്വാനം ചെയ്തിരുന്നത്.
അവിഹിത ബന്ധത്തിൽ പിറക്കുന്ന പെൺകുട്ടികൾക്ക് തങ്ങളുടെ പേരിനൊപ്പം പിതാവിന്റെ പേര് വയ്ക്കാൻ സാധിക്കുന്നില്ലെന്നും അതിനാൽ ആ പെൺകുട്ടി അയാളുടെ മകളല്ലെന്നും ഷരിയ നിയമം നിർദേശിക്കുന്നുവെന്നും അൽ-ഷാഫി പറയുന്നു. അൽ-സെർസാവിയുടെ വീഡിയോ 2012ലായിരുന്നു നിർമ്മിച്ചിരുന്നതെങ്കിലും അടുത്തിടെയാണ് ഓൺലൈനിൽ ഉയർന്ന് വന്നിരിക്കുന്നത്. ഇത് തികഞ്ഞ ഭ്രാന്താണെന്നാണ് നിരവധി പേർ പ്രതികരിച്ചിരിക്കുന്നത്. ഈജിപ്തിലെ പ്രശസ്തമായ അൽ-അസർ യൂണിവേഴ്സിറ്റിയിൽ അൽ-സെർസാവി പഠിപ്പിക്കുന്നുണ്ട്.
real paying online jobs - www.gsujinbiblestudies.blogspot.com
ReplyDelete