ട്രാഫിക് തെറ്റിച്ചെത്തിയ ജീപ്പിന് ബൈക്ക് കുറുകെ വച്ച യുവാവിന് മര്‍ദ്ദനം. ജീപ്പില്‍ നിന്നിറങ്ങി മര്‍ദ്ദിച്ചയാളെ യുവാവും വെറുതെ വിട്ടില്ല. തിരക്കേറിയ റോഡിലെ തമ്മില്‍തല്ല് കാണാന്‍ ആളു കൂടിയിട്ടും നിയമലംഘനത്തിനെതിരേ മറ്റാരും പ്രതികരിച്ചില്ല. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. റോഡ് നിയമങ്ങള്‍ തെറ്റിക്കുന്നതിനെതിരെ ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ നടക്കുന്നതിനിടെയാണ് ഒരു യുവാവിന്റെ ഒറ്റയാള്‍ പ്രതിഷേധം വൈറലാകുന്നത്. വണ്‍വേ തെറ്റിച്ചുവന്ന ജീപ്പിന് മുന്നില്‍ യുവാവ് ബൈക്കുമായി നിലയുറപ്പിക്കുകയായിരുന്നു. ജീപ്പിലെത്തിയ ആള്‍ യുവാവിനെ പ്രകോപിപ്പിക്കാനും ജീപ്പ് മുന്നോട്ടെടുത്ത് ഭയപ്പെടുത്താന്‍ ശ്രമിക്കുന്നതും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒടുവില്‍ ജീപ്പില്‍ നിന്ന് ഇറങ്ങിയയാള്‍ യുവാവിനെ ചോദ്യം ചെയ്യുന്നതും കയ്യേറ്റം ചെയ്യുന്നതും കാണാം. അടിയേറ്റ് താഴെ വീണെങ്കിലും യുവാവും തിരിച്ചടിച്ചു. നിരവധി ആളുകള്‍ നോക്കി നില്‍ക്കേയാണ് നടുറോഡിലായിരുന്നു കയ്യാങ്കളി. സമീപത്തെ വ്യാപാര സ്ഥാപനത്തില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദ്യശ്യങ്ങളാണ് സോഷ്യല്‍മീഡിയിയില്‍ പ്രചരിക്കുന്നത്. നടുറോഡില്‍ സാധാരണക്കാര്‍ കാണിക്കാത്ത ധൈര്യമായിരുന്നു യുവാവിന്റേത്. യുവാവിന്റെ ഒറ്റയാള്‍ പ്രതിഷേധം ശ്രദ്ധയില്‍പെട്ടിട്ടും മറ്റ് യാത്രക്കാര്‍ കാഴ്ചക്കാരായി നോക്കി നിന്നതേയുള്ളൂ. ഡിവൈഡര്‍ മറികടന്നാണ് ജീപ്പ് വണ്‍വെ തെറ്റിച്ചതെന്നും ദ്യശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സംഭവത്തില്‍ നിയമനടപടികള്‍ ഉണ്ടായൊ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ജീപ്പിലെത്തിയ ആളെപ്പറ്റിയും വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ ബൈക്ക് കുറകെ വച്ച് പ്രതിഷേധം രേഖപ്പെടുത്തിയ യുവാവിന് സോഷ്യല്‍മീഡിയയില്‍ വന്‍ പിന്തുണയും ലഭ്യമാകുന്നുണ്ട്.
വണ്‍വേ തെറ്റിച്ചെത്തിയ ജീപ്പിന് മുന്നില്‍ ബൈക്ക് കുറുകെ വച്ച് യുവാവ്; നടുറോഡില്‍ സിനിമയെ വെല്ലുന്ന കയ്യാങ്കളി; ദ്യശ്യങ്ങള്‍ വൈറല്‍,വീഡിയോ കാണാം

0 comments:
Post a Comment