ജനാധിപത്യമെന്നാൽ ജനങ്ങൾക്ക് മേലുള്ള ആധിപത്യമാണെന്നാണ് ജനങ്ങൾ രഹസ്യമായി പറയുന്നത്. ചായക്കടക്കാരൻ പ്രധാനമന്ത്രിയായിയെന്ന് വെറുതേ മേനിനടിച്ചിട്ട് കാര്യമില്ല. അധികാരം കിട്ടിയാൽ എല്ലാവരും തനി ബൂർഷ്വാസികളാകുമെന്നാണ് മോദീ സർക്കാരും തെളിയിക്കുന്നത്.
കേന്ദ്ര ഗോത്രകാര്യമന്ത്രി ജുവൽ ഓറമാണ് ഇപ്പോൾ വിവാദത്തിൽ കുടുങ്ങിയിരിക്കുന്നത്. മന്ത്രിയുടെ ഷൂസ് പിഎ കയ്യിൽ പിടിച്ച് മന്ത്രിയെ അനുഗമിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഒഡീഷയിലെ റയഗഡയിൽ ശിവക്ഷേത്രത്തിൽ മന്ത്രി ദർശനത്തിനെത്തിയപ്പോളായിരുന്നു സംഭവം. നിരവധി ചിത്രങ്ങളാണ് ദേശീയമാധ്യമങ്ങൾ പുറത്തുവിട്ടത്. ഗിരിധർ ഗാമങ്, ജയറാം പാങ്ങി എന്നീ ബിജെപി നേതാക്കൾക്കൊപ്പം ക്ഷേത്രത്തിനടുത്തുള്ള കമ്യൂണിറ്റി ഹാളിൽ പാർട്ടി യോഗവും സംഘടിപ്പിച്ചിരുന്നു. ഈ സമയത്തെല്ലാം മന്ത്രിയുടെ ചെരുപ്പും പിടിച്ചായിരുന്നു പിഎയുടെ നടപ്പ്.
അമ്പലത്തിൽ കയറാനാണ് ചെരുപ്പൂരിയത്. അതിനുശേഷം കമ്യൂണിറ്റി ഹാളിലേക്കും മന്ത്രി നടന്നുപോകാൻ തീരുമാനിക്കുകയായിരുന്നു. ഈ സമയത്തെല്ലാം പിഎ ചെരുപ്പും പിടിച്ച് തുടർന്നു. കുറച്ച് മാസങ്ങൾക്ക് മുൻപ്, പിഎമാരിൽ ഒരാളുടെ കരണത്ത് പരസ്യമായി അടിച്ചും ഈ കേന്ദ്രമന്ത്രി വാർത്തകളിൽ ഇടം നേടിയിരുന്നു
0 comments:
Post a Comment