ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. ആഗ്രയിലാണ് സംഭവം. ആറുവര്‍ഷം മുന്‍പ് ഇയാളുടെ ഭാര്യ മരിച്ചുപോയിരുന്നു. പിന്നീട് മകനും മകളും പിതാവിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. നവംബര്‍ 24 നും 25 നും ഇടയിലെ രാത്രിയില്‍ ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ തന്നെ പോലീസില്‍ വിളിച്ച് മകളെ കാണാനില്ലെന്ന് പരാതി നല്‍കി. പിന്നീട് ഇയാളുടെ നേതൃത്വത്തില്‍ തന്നെ പോലീസ് സംഘം നടത്തിയ തെരച്ചിലില്‍ എടിമാഡ്പൂരിലെ പ്രൈമറി സ്‌കൂളില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സംഭവദിവസം രാത്രി സഹോദരി വയറുവേദന എന്ന് പറഞ്ഞ് കരഞ്ഞതായി 9 വയസുകാരനായ മകന്‍ അന്വേഷണത്തിനിടെ പോലീസിനോട് പറഞ്ഞു. ഇവര്‍ താമസിക്കുന്ന ഷെഡില്‍ ഒരു കട്ടിലിലാണ് മൂവരും കിടന്നിരുന്നത്. സഹോദരിയുടെ വയറുവേദനയുടെ കാര്യം മകന്‍ പിതാവിനോട് പറഞ്ഞെങ്കിലും ഇയാള്‍ അവനെ ശകാരിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയെ വായ്പൊത്തിപ്പിടിച്ചുകൊണ്ട് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനിടെ ശ്വാസംമുട്ടി കുട്ടി മരിച്ചു. മരിച്ചു എന്നുറപ്പായതോടെ കുട്ടിയുടെ ശരീരം 300 മീറ്റര്‍ അകലെയുള്ള സ്‌കൂള്‍ കെട്ടിടത്തില്‍ കൊണ്ടിടുകയായിരുന്നു.
ഇയാള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു. നേരത്തെയും ഇയാള്‍ മകനെയും മകളെയും പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ, ഇത് നാട്ടുകാര്‍ പിടികൂടുകയും ഇനിയും ഇതാവര്‍ത്തിച്ചാല്‍ പോലീസില്‍ അറിയിക്കുമെന്ന് താക്കീത് ചെയ്തതായും എടിമാഡ്പൂര്‍ സി.ഐ അതുല്‍ കുമാര്‍ സോങ്കര്‍ പറഞ്ഞു. ഇയാള്‍ തന്നെയാണ് പോലീസില്‍ വിളിച്ച് മകളെ കാണാനില്ലെന്ന് പരാതി നല്‍കിയത്. തെളിവുകള്‍ ശേഖരിച്ച ശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാള്‍ക്ക് കോടതിയില്‍ നിന്നും പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും സി.ഐ കൂട്ടിച്ചേര്‍ത്തു. ബലാത്സംഗം കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
0 comments:
Post a Comment