കഴിഞ്ഞ ആഴ്ച ഉണ്ടായ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഇത് പോസ്റ്റ് ചെയ്യേണ്ടി വന്നത്.
എന്റെ ഒരു കൂട്ടുകാരി കഴിഞ്ഞ ദിവസം വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി.എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ സ്ഥിതി വളരെ വഷളായിരുന്നു.ഉടന്‍ തന്നെ വെന്റലേറ്ററിലാക്കുകയാണ് ചെയ്തത്.അവളുടെ ജീവന്‍ നിലനിര്‍ത്താന്‍ ഏകദേശം ഒരാഴ്ചയോളം വെന്റിലേറ്ററിന്റെ സഹായം വേണ്ടി വന്നു.എന്തായാലും ജീവന്‍ രക്ഷപെട്ടു.തുടര്‍ന്ന് ചികിത്സയ്ക്കായി നാട്ടിലേക്കു പോകുന്നു.
ഇനി കാര്യത്തിലേക്ക് വരാം.ഇവിടെ സംഭവിച്ചത് എന്താണെന്നു അറിയാമോ നമ്മള്‍ ഇന്ന് ജീവിക്കുന്ന ഈ ലോകത്തില്‍ മിക്കവാറും എല്ലാ സാധനങ്ങളിലും മായം കലര്‍ന്നിരിയ്ക്കുന്നു.
വണ്ണം കുറയ്ക്കുവാന്‍ വേണ്ടി നാട്ടില്‍ നിന്നും കുറച്ചു ചെറു തേന്‍ വാങ്ങി കഴിച്ചതാണ്. ദിവസവും രണ്ടു സ്പൂണ്‍ തേന്‍ വീതം ഒരു മാസത്തോളം കഴിച്ചു.ഒരു മാസം കൊണ്ട് പതിനെട്ടു കിലോ കുറയുകയും ചെയ്തു.യഥാര്‍ത്ഥത്തില്‍ ഇവിടെ വണ്ണം കുറഞ്ഞത് പ്രമേഹം കൂടി ശരീരം ക്ഷീണിക്കുക ആയിരുന്നു.തേന്‍ കഴിച്ചു വണ്ണം കുറയ്ക്കുന്നതിന് ഒരു രീതിയുണ്ട്,ചൂടാറിയ വെള്ളത്തില്‍ നാരങ്ങ നീര് ചേര്‍ത്താണ് കഴിക്കേണ്ടത്.പക്ഷെ ഇവിടെ അതിനു പകരം ദിവസേന രണ്ടു ടേബിള്‍സ്പൂണ്‍ സ്പൂണ്‍ തേന്‍ വീതം കഴിച്ചപ്പോള്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടി അങ്ങനെ ശരീരം ക്ഷീണിക്കുകയായിരുന്നു.
25 വയസ്സ് മാത്രം പ്രായമുള്ള ആരോഗ്യവതിയായ യുവതി ആണ്. ആശുപത്രിയില്‍ പരിശോധനയില്‍ വ്യക്തമായത് അവളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 800 mg/dl ആയി എന്നാണ്.ഡയബറ്റിക് കീറ്റോ അസിഡോസിസ് (DKA) എന്നാണ് കണ്ടുപിടിച്ചത്.സാധാരണയായി നമ്മുടെ ശരീരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് 80 -120 mg/dl ആണ്.ദിവസങ്ങളോളം ഇരുപത്തിനാല് മണിക്കൂറും ഇന്‍സുലിന്‍ ഡ്രിപ്പ് ഇട്ടാണ് ആ കുട്ടിയുടെ ജീവന്‍ രക്ഷപെടുത്തിയത്.
എനിക്ക് നിങ്ങളോട് പറയാനുള്ളതു പ്രധാനമായും രണ്ടു കാര്യങ്ങളാണ്.അതിലൊന്ന് തേന്‍ അധികമായി കഴിച്ചാല്‍ ഡയബറ്റിസ് ഉണ്ടാകും,പ്രത്യേകിച്ച് നിങ്ങള്‍ക്ക് ഏതെങ്കിലും രീതിയില്‍ അതിനു സാധ്യതയുള്ള വസ്തുതകള്‍ ഉണ്ടെങ്കില്‍. ഇന്ന് പലരും പഞ്ചസാര ഒഴിവാക്കി തേന്‍ ഉപയോഗിയ്ക്കാറുണ്ട്.അത് പോലെ അധികമാര്‍ക്കും അറിവില്ലാത്ത ഒരു കാര്യമാണ് പഞ്ചസാരയില്‍ ഉള്ളതിനേക്കാള്‍ മധുരം തേനില്‍ കൂടുതലാണ് എന്നുള്ളത് .അതിലുപരി ഇന്ന് മാര്‍ക്കറ്റില്‍ കിട്ടുന്ന തേന്‍ കൂടുതലും പഞ്ചസാര കലക്കി ചേര്‍ത്തു ഉണ്ടാക്കുന്നത് ആയിരിക്കാം അതുകൊണ്ട് ശുദ്ധമായ തേന്‍ ആണെന്ന് ഉറപ്പാക്കിയിട്ടു ഉപയോഗിയ്ക്കുന്നതാണ് നല്ലത്.മായം കലര്‍ന്ന തേന്‍ ആണെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ വേറെയും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ഇവിടെ ആ കുട്ടിയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയത് തേന്‍ കഴിച്ചത് കൊണ്ട് മാത്രം ആയിരിയ്ക്കില്ല,മാതാപിതാക്കള്‍ക്ക് ഡയബറ്റിസ് ഉണ്ടാകാം,അല്ലെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നേരിയ തോതില്‍ കൂടുതല്‍ ആയിരുന്നിരിയ്ക്കാം.അതുകൊണ്ട് തന്നെ അമിതമായ അളവില്‍ തേന്‍ ശരീരത്തില്‍ ചെന്നപ്പോള്‍ ജീവന്‍ തന്നെ അപകടത്തിലാകുന്ന വിധത്തില്‍ പ്രമേഹം ഉണ്ടായി .എന്തായാലും ആ കുട്ടിയുടെ ജീവന്‍ രക്ഷപെട്ടതു തക്ക സമയത്ത് കണ്ടെത്തിയത് കൊണ്ട് മാത്രമാണ്.
ഇവിടെ ആ കുട്ടിയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയത് തേന്‍ കഴിച്ചത് കൊണ്ട് മാത്രം ആയിരിയ്ക്കില്ല,മാതാപിതാക്കള്‍ക്ക് ഡയബറ്റിസ് ഉണ്ടാകാം,അല്ലെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നേരിയ തോതില്‍ കൂടുതല്‍ ആയിരുന്നിരിയ്ക്കാം.അതുകൊണ്ട് തന്നെ അമിതമായ അളവില്‍ തേന്‍ ശരീരത്തില്‍ ചെന്നപ്പോള്‍ ജീവന്‍ തന്നെ അപകടത്തിലാകുന്ന വിധത്തില്‍ പ്രമേഹം ഉണ്ടായി .എന്തായാലും ആ കുട്ടിയുടെ ജീവന്‍ രക്ഷപെട്ടതു തക്ക സമയത്ത് കണ്ടെത്തിയത് കൊണ്ട് മാത്രമാണ്.
ഇത് നിങ്ങള്‍ ഷെയര്‍ ചെയ്യുക.ഇതേ പോലെ ഉള്ള അബദ്ധങ്ങള്‍ ഇനിയും ആരും കാണിക്കാതെ ഇരിക്കട്ടെ. ഓരോ ജീവനും വിലപ്പെട്ടതാണ്.
കടപ്പാട് :ഉപ്പുമാങ്ങ
0 comments:
Post a Comment