1. ദിലീപ്
കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിക്കപ്പെട്ട കേസിലാണ് നടന്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. 85 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് ദിലീപിന് കര്‍ശന വ്യവസ്ഥകളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
2. ഷൈന്‍ ടോം ചാക്കോ
'സ്‌മോക്കേഴ്‌സ് പാര്‍ട്ടി' എന്ന പേരില്‍ ഓണ്‍ലൈന്‍ ലഹരി പാര്‍ട്ടിയുടെ ഭാഗമായുള്ള ഒത്തുകൂടലിനിടെയാണ് പത്ത് ലക്ഷത്തോളം രൂപ വിലയുള്ള കൊക്കെയ്നുമായി ഷൈന്‍ ടോം ചാക്കോയെ പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നിന്നു സഹ സംവിധായിക ബ്‌ളസി സില്‍വെസ്റ്ററിനും മൂന്നു മോഡലുകള്‍ക്കൊപ്പമാണ് ഷൈന്‍ അറസ്‌റിലായത്. രണ്ടു മാസത്തോളം ജയിലില്‍ കഴിയേണ്ടിവന്ന ഷൈനിനു പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
3. ശ്രീജിത്ത് രവി
സിനിമാ ചിത്രീകരണത്തിനു പോകവേ പാതയോരത്തുകൂടി നടന്നുപോകുന്ന വിദ്യാര്‍ത്ഥികള്‍ക്കുനേരെ നഗ്നത പ്രദര്‍ശിപ്പിക്കുകയും വിദ്യാര്‍ഥിനികളെുടെ ഫോട്ടോ എടുക്കുകയും ചെയ്തു എന്ന പരാതിയിലാണ് നടന്‍ ശ്രീജിത്ത് രവിയെ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്ന പോക്‌സോ ചുമത്തി എങ്കിലും പിന്നീട് ശ്രീജിത്ത് രവിക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
4. ധന്യ മേരി വര്ഗീസ്
ഫ്‌ലാറ്റ് തട്ടിപ്പ് കേസ്സിലാണ് നടി ധന്യ മേരി വര്‍ഗീസിനെയും ഭര്‍ത്താവും നടനുമായ ജോണ്‍, സഹോദരന്‍ സാമുവല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഫ്‌ലാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്നു പറഞ്ഞു നിക്ഷേപകരില്‍ നിന്ന് നൂറു കോടി രൂപയുടെ തട്ടിപ്പാണ് ഇവര്‍ നടത്തിയത്. ധന്യയുടെ ഭര്‍ത്താവിന്റെ പിതാവ് ജേക്കബ് സാംസണ്‍ ചെയര്‍മാന്‍ ആയ സാംസണ്‍ ആന്‍ഡ് സാംസണ്‍ എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത്. ഫ്‌ലാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞു പലരില്‍ നിന്നും അഡ്വാന്‍സ് വാങ്ങിയെങ്കിലും പറഞ്ഞ സമയത്തിനുള്ളില്‍ ഫ്‌ലാറ്റ് നിര്‍മ്മിച്ച് നല്‍കാതെ കബളിപ്പികുകയായിരുന്നു.
5. വിജയകുമാര്‍
അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും ജോലിക്കുള്ള വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലാണ് നടന്‍ വിജയകുമാര്‍ അറസ്‌റിലായത്. വിദേശത്തേക്ക് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ പോകുന്ന സംഘത്തോടൊപ്പം വിദേശത്തേക്കു കൊണ്ടുപോയി സുരക്ഷിത സ്ഥലത്തെത്തിക്കാമെന്ന് ഉറപ്പുനല്‍കിയാണ് ഇയാള്‍ ആളുകളുടെ കയ്യില്‍നിന്നും പണം വാങ്ങിയിരുന്നത്. ഇതിനുമുന്‍പും വണ്ടിച്ചെക്ക് കേസിലും വിസ തട്ടിപ്പിലുമുള്‍പ്പടെ നിരവധി കേസുകളില്‍ വിജയകുമാര്‍ അറസ്‌റിലായിട്ടുണ്ട്.
6. ശാലു മേനോന്‍
സോളാര്‍ തട്ടിപ്പുമായി ബന്ധപെട്ട് തിരുവനന്തപുരം സ്വദേശിയായ റഫീഖ് അലിയില്‍ നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തു എന്ന കേസിലാണ് നടി ശാലു മേനോന്‍ അറസ്റ്റിലായത്. പക്ഷെ പിന്നീട്ട് ശാലുവിനെ കോടതി കുറ്റവിമുക്തയാക്കി.
7. സംഗീത മോഹന്‍
മദ്യപിച്ച് വണ്ടിയോടിച്ച് മറ്റൊരു വാഹനത്തില്‍ കൊണ്ടിടിക്കുകയും ചോദ്യം ചെയ്തവരെ ചീത്ത വിളിക്കുകയും ചെയ്ത കേസിലാണ് സിനിമാ സീരിയല്‍ താരമായ സംഗീത മോഹനെ പോലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും സംഗീതയ്ക്കെതിരെ കേസുണ്ട്.
0 comments:
Post a Comment