2010 ല്‍ ആയിരുന്നു രാജേഷിന്റെയും അശ്വതിയുടെയും വിവാഹം, എല്ലാവരെയും പോലെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് വരുന്ന വാര്‍ത്ത അവര്‍ സന്തോഷത്തോടെ ആണ് സ്വീകരിച്ചത്. ആദ്യമായി അമ്മയാകുന്ന ആശങ്ക അശ്വതിക്ക് ഉണ്ടായിരുന്നു, ഒടുവില്‍ ഒമ്പത് മാസങ്ങള്‍ക്ക് ശേഷം അവര്‍ക്ക് ആദ്യത്തെ കുഞ്ഞ് പിറന്നു. തുടര്‍ന്നുള്ള നാലു മാസക്കാലം സന്തോഷതിന്റെതായിരുന്നു, കുഞ്ഞിന്റെ ചിരിയും കളിയുമായി ആ വീട് നിറഞ്ഞു, പിന്നീട് അവരുടെ ജീവിതത്തിലേക്ക് ഒരു അഥിതി വന്നു മരണത്തിന്റെ രൂപത്തില്‍.
ആദ്യത്തെ കുഞ്ഞിനെ നാലാം മാസം ഒരു സൂചന പോലും തരാതെ കൊണ്ടുപോയി, ഡോക്ടര്‍മാര്‍ക്കും എന്താണ് മരണ കാരണം എന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. നീണ്ട രണ്ട് കൊല്ലം അവര്‍ കരഞ്ഞു തീര്‍ത്തു. മറ്റൊരു കുഞ്ഞിനായി അവര്‍ ഇരുവരും ധാരാളം ടെസ്റ്റുകളും മറ്റും നടത്തി, അതിനുശേഷമായിരുന്നു ഗര്‍ഭം ധരിച്ചത് പോലും. അങ്ങനെ 2013 ല്‍ അവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നു. അവളുടെ കളിയിലും ചിരിയിലും ആദ്യ കുഞ്ഞിന്റെ മരണം മറന്നു തുടങ്ങുകയായിരുന്നു അവര്‍. പക്ഷെ അതും അധികനാള്‍ നീണ്ടില്ല, അഞ്ചാം മാസം ആ കുഞ്ഞും മരണത്തിനു കീഴടങ്ങി അവര്‍ക്ക് ഇത് താങ്ങാവുന്നതിലും അധികം ആയിരുന്നു.
കൂലി പണിയും റബ്ബര്‍ വെട്ടും മാത്രം ഉപജീവന മാര്‍ഗമായുള്ള രാജേഷിനു ഇനിയൊരു കുഞ്ഞിനു വേണ്ടിഎന്തൊക്കെ ചികിത്സ നടത്തണം എന്നോ? ഏതു ഡോക്ടറെ കാണണം എന്നോ അറിയില്ലായിരുന്നു. ഇനിയും വിഷമം സഹിക്കാന്‍ വയ്യാത്തതിനാല്‍, കുഞ്ഞുങ്ങള്‍ വേണ്ട എന്ന തീരുമാനത്തില്‍ അവര്‍ എത്തിയിരുന്നു, എന്നാല്‍ നിരാക്ഷരാകരുത് ഇനിയും ഒരു കുഞ്ഞിനു വേണ്ടി ശ്രെമിക്കാന്‍ ഡോക്ടര്‍ നിര്‍ധെശിച്ചതിനാല്‍ , നാല് വര്‍ഷത്തിനു ശേഷം അശ്വതി വീണ്ടും അമ്മയായി, അതും ഇരട്ട കുട്ടികളുടെ. ആണ്‍കുഞ്ഞും, പെണ്‍കുഞ്ഞും.
മരിച്ചു പോയ കുഞ്ഞുങ്ങള്‍ തിരികെ ജീവിതത്തില്‍ എത്തിയതായി അവര്‍ കരുതി. പക്ഷെ അപ്പോഴും മരണം ക്രൂരത കാണിച്ചു. നാല്പതാം ദിവസം വളര്‍ച്ച കുറവ് കാരണം ആണ്‍ കുഞ്ഞു മരിച്ചു. തിരുവനന്തപുരം എസ് ഐ ടി ഹോസ്പിറ്റലില്‍ ആയിരുന്നു ചികിത്സ, ജീവനുള്ള കുഞ്ഞിനെ പരിശോധിച്ചപ്പോള്‍ രക്തത്തില്‍ യൂറിക്ക് ആസിഡിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നത് കണ്ടെത്തി. വിധക്ത ചികിത്സക്ക് ചെന്നയിലുള്ള ആശുപതിയിലേക്ക് ഇരുവരെയും വിട്ടു.
മരണത്തിന്റെ വേദന കടിച്ചമര്‍ത്തി ഇരുവരും ചെന്നയിലേക്ക് വണ്ടി കയറി, അവിടുത്തെ പരിശോധനയില്‍ ആണ് കുഞ്ഞിനു ജനിതക തകരാര്‍ ഉണ്ടെന്നു മനസിലാകുന്നത്. വിധക്ത ചികിത്സ വേണം, പക്ഷെ അതിനു എത്രതുക ചിലവാകുമെന്നോ? എങ്ങനെ ആ തുക കണ്ടെതുമെന്നോ അവര്‍ക്ക് അറിയില്ല. ചികിത്സിച്ചാല്‍ കുഞ്ഞിനെ രക്ഷപെടുത്താം എന്ന ഡോക്ടര്‍മാരുടെ വാക്കില്‍ പ്രതീക്ഷിച്ചു ആശുപത്രിയില്‍ ഇരിക്കുകയാണ് അവര്‍. തങ്ങളുടെ ഈ കണ്മണിയെ എങ്കിലും മരണം കട്ടെടുക്കില്ല എന്ന പ്രതീക്ഷയില്‍ ആണവര്‍, മൂന്നാഴ്ച പിന്നിട്ടു അവര്‍ ചെന്നൈയില്‍ എത്തിയിട്ട്. അവരുടെ പ്രതീക്ഷകള്‍ പൂ അണിയാന്‍ സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുകയാ അവര്‍.
Name : RAJESH PM
Bank: BANK OF INDIA, Branch: Marottichal,
IFSC Code: 0008557, Account Number : 855710100003150.
0 comments:
Post a Comment