മുന്‍ ആസ്‌ട്രേലിയന്‍ ലൈംഗിക തൊഴിലാളിയായ ഗൈ്വനെത്ത് മോടെനെഗ്രോ എന്ന 39കാരി എഴുതിയ ഒരു പുസ്തകമാണ് ഇപ്പൊ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.' ദി സീക്രട്ട് ടാബൂ ദി അള്‍ട്ടിമേറ്റ് ഇന്‍സൈഡേര്‍സ് ഗൈഡ് ടു ബീയിങ് ഫിനാന്‍ഷ്യലി സക്‌സസ്ഫുള്‍ എസ്‌കോര്‍ട്ട്, ഡീറ്റെയില്‍സ് ഹൗ ടു ബീ ഫിനാന്‍ഷ്യലി സക്‌സസ്ഫുള്‍ എസ്‌കോര്‍ട്ട്' എന്നാണ് മോടെനെഗ്രോയുടെ പുസ്തകത്തിന്റെ പേര്. എന്തുകൊണ്ടാണ് പുരുഷന്മാര്‍ വേശ്യകളെ തേടിപ്പോകുന്നത് പോലുള്ള രസകരമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് അവര്‍ ഈ പുസ്തകമെഴുതിയിരിക്കുന്നത്.തന്റെ അടുത്ത് വന്നവരില്‍ 90 ശതമാനവും വിവാഹിതരായ പുരുഷന്മാരായിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തുന്നു.ഓരോ പുരുഷനുമൊപ്പം ശയിച്ചതിന് ശേഷവും അയാളെക്കുറിച്ചും അതില്‍ നിന്നുണ്ടായ അനുഭവങ്ങളെക്കുറിച്ചും താന്‍ എഴുതി വയ്ക്കാറുണ്ടായിരുന്നു വെന്നാണ് മോടെനെഗ്രോ പറയുന്നത്. ഇത് തനിക്ക് പുസ്തകമെഴുതാന്‍ ഉപകരിച്ചുവെന്നും ഇവര്‍ വ്യക്തമാക്കുന്നു.
ലൈംഗിക തൊഴിലില്‍ എങ്ങനെ വിജയംകൈവരിക്കാമെന്ന് വിശദീകരിക്കുന്ന ഒരു ഗൈഡ് കൂടിയാണിത്. പുരുഷന്റെ വികാരവിചാരങ്ങളെ പറ്റിയും എന്തുകൊണ്ടാണ് പുരുഷന്മാര്‍ വേശ്യകളെ തേടിപ്പോകുന്നത് എന്നും ഇവര്‍ തന്റെ പുസ്തകത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ഒരു ദശാബ്ദത്തിലധികം ഈ വ്യവസായത്തില്‍ സജീവമായി നിലനിന്നതിന്റെ ചൂടും ചൂരുമുള്ള അനുഭവങ്ങളാണ് പുസ്തകത്തിലൂടെ പുറത്തുവരുന്നത്.
സാമ്ബദായിക സൗന്ദര്യ മാനദണ്ഡങ്ങള്‍ പാലിക്കുന്ന അതിസുന്ദരികള്‍ക്കൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനും കൂടെപ്പോകുന്നതിനും ചില പുരുഷന്മാര്‍ക്ക് നാണമാണെന്നും അതിനാല്‍ അവര്‍ സാധാരണ ലൈംഗിക തൊഴിലാളികളെ തേടി പോകുന്നുവെന്നും മോടെനെഗ്രോ വ്യക്തമാക്കുന്നു. വെറും ലൈംഗിക ബന്ധം മാത്രമല്ല വേശ്യകള്‍ക്കടുത്തെത്തുന്ന പുരുഷന്മാര്‍ ആഗ്രഹിക്കുന്നത്. മറിച്ച് അവരുമായി സംസാരിക്കാനും നല്ലൊരു ബന്ധമുണ്ടാക്കിയെടുക്കാനും മിക്കവരും ആഗ്രഹിക്കുന്നു.
ഒരു രാത്രിക്ക് 1150 പൗണ്ട് അഥവാ ഏതാണ്ട് 2000ത്തോളം ഡോളര്‍ ചാര്‍ജ് വാങ്ങിയിരുന്നു ലൈംഗിക തൊഴിലാളിയായിരുന്ന മോടെനെഗ്രോ. ചില കസ്റ്റമര്‍മാര്‍ യുവതികളായ വേശ്യകള്‍ക്ക് പകരം അല്‍പം പക്വതയുള്ള മധ്യവയസ്‌കകളെയാണ് ഇഷ്ടപ്പെടുന്നത്. മിക്കവരും കാമാസക്തിയുള്ള സ്ത്രീയെ ആണ് വേശ്യയില്‍ തേടുന്നതെന്നും മോടെനെഗ്രോ വെളിപ്പെടുത്തുന്നു. ചെറിയ മാറുള്ള സ്ത്രീകളെ നല്ലൊരു വിഭാഗം പുരുഷന്മാരും ഇഷ്ടപ്പെടുന്നതിന്റെ രഹസ്യങ്ങളും പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്. മിക്ക പുരുഷന്മാരും സാമ്ബ്രദായിക സങ്കല്‍പങ്ങളോട് പൊരുത്തപ്പെടുന്ന സ്ത്രീകളെയല്ല ഇഷ്ടപ്പെടുന്നത്, മറിച്ച് എല്ലാ ആകൃതിയിലുമുള്ള സ്ത്രീകളെയും ഇഷ്ടപ്പെടുന്ന നിരവധി പുരുഷന്മാരുണ്ടെന്നും തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഈ ലൈംഗിക തൊഴിലാളി തുറന്നെഴുതിയിരിക്കുകയാണിവര്‍.
0 comments:
Post a Comment