മദ്യ ബ്രാണ്ടുകള്‍ക്ക് സ്ത്രീകളുടെ പേര് നല്‍കണമെന്ന മഹാരാഷ്ട്രാ മന്ത്രി. മദ്യ വില്‍പ്പന വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ മന്ത്രിയുടെ പരാമര്‍ശം വിവാദമായി. പ്രതിപക്ഷ പാര്‍ട്ടികള്‍ ലൈംഗിക ചുവയുള്ള പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ജലവിഭവ മന്ത്രി ഗിരീഷ് മഹാജന്റെ വിവാദ പരാമര്‍ശം സാത്പുര കോ ഓപ്പറേറ്റീവ് ഷുഗര്‍ ഫാക്ടറി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു. ഫാക്ടറി നിര്‍മ്മിക്കുന്ന മദ്യത്തിന് വില്‍പ്പന കുറവാണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞതിിന് പിന്നാലെയാണ് വില്‍പ്പന വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ മന്ത്രി വിശദീകരിച്ചത്. ഞാന്‍ മദ്യത്തിന്റെ പേരെന്താണെന്ന് അന്വേഷിച്ചു. മഹാരാജ എന്നാണ് പേര്. പിന്നെ എങ്ങനെ കാര്യങ്ങള്‍ ശരിയാകും. പേര് മഹാറാണിയെന്ന് മാറ്റിയാല്‍ വില്‍പ്പന വര്‍ധിക്കും. പുകയില ഉത്പന്നങ്ങളുടെ കാര്യവും ഇതുപോലെതന്നെ. പരീക്ഷിച്ചുനോക്കൂ. വില്‍പ്പന വര്‍ധിക്കുകതന്നെചെയ്യും
മദ്യത്തിന് സ്ത്രീകളുടെ പേര് നല്‍കണമെന്ന് ബിജെപി മന്ത്രി

0 comments:
Post a Comment