ഗര്‍ഭിണികള്‍ ഡോക്ടറെ കാണാന്‍ പോകുമ്പോഴോ പ്രസവത്തിനു ആശുപത്രിയില്‍ ചെല്ലുമ്പോഴോ ചിലപ്പോള്‍ ഡോക്ടറോ നേഴ്‌സോ ആരെങ്കിലും 'കുട്ടിയുടെ പൊക്കിള്‍ കോടിയില്‍ നിന്നുള്ള രക്തം സൂക്ഷിച്ചു വയ്ക്കണമോ' എന്ന് ചോദിച്ചിട്ടുണ്ടാകം. എന്തിനു സൂക്ഷിക്കുന്നു, എങ്ങനെ സൂക്ഷിക്കുന്നു, അതിന്റെ ഗുണം എന്ത് എന്ന വിവരങ്ങളുടെ അറിവില്ലായ്മ കൊണ്ട് മിക്കവാറും ''വേണ്ട'' എന്നാവും ഉത്തരം നല്കുക. പക്ഷെ വെറുതെ ചവറ്റുകൂടയില്‍ പോകുന്ന രക്തം സൂക്ഷിച്ചാല്‍ മറ്റുള്ളവര്‍ക്ക് ഗുണം ഉണ്ടാകുമെങ്കില്‍ ആ രീതി സ്വീകരിക്കുന്നതല്ലേ നല്ലത്?
എന്താണ് കോര്‍ഡ് ബ്ലഡ് ബാങ്കിംഗ് ?
ആധുനിക വൈദ്യ ശാസ്ത്രത്തില്‍ വളരെ ചലനങ്ങള്‍ സൃഷ്ടിച്ച ഒന്നാണ് പൊക്കിള്‍ കോടിയിലെ രക്തം സൂക്ഷിക്കുന്ന വിദ്യ ( cord blood banking ). പ്രസവ സമയത്ത് പൊക്കിള്‍ കോടിയില്‍ നിന്നും എടുക്കുന്ന രക്തം ഭാവിയിലെ ആവശ്യങ്ങള്‍ക്ക് വേണ്ടി സൂക്ഷിച്ചു വയ്ക്കുന്നു . ഇതില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന രക്ത കോശങ്ങള്‍ പിന്നീട് വിവിധ രോഗങ്ങള്‍ ചികിത്സിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്നു . ഈ രക്തബാങ്കിലേയ്ക്ക് സമൂഹത്തില്‍ നിന്നും ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി പബ്ലിക് ബാങ്കിംഗ് സൌകര്യവും സ്വന്തം കുടുംബത്തില്‍ തന്നെ ആവശ്യം വന്നാല്‍ ഉപയോഗിക്കുന്നതിനു വേണ്ടിയുള്ള പ്രൈവറ്റ് ബാങ്കിംഗ് സൌകര്യവും ലഭ്യമാണ് . സ്വകാര്യാവശ്യങ്ങള്‍ക്കായി സൂക്ഷിക്കുന്നതിന് ചിലവ് കൂടുതല്‍ ആണ്. സാങ്കേതിക കാരണങ്ങള്‍ കൊണ്ട് സാധാരണ ഇത് പ്രോത്സാഹിപ്പികാറില്ല.
കോഡ് ബ്ലഡിന്റെ ഉപയോഗം.
സെറിബ്രല്‍ പാള്‍സി, ഓട്ടിസം എന്നിങ്ങനെ 80 ഓളം രോഗങ്ങള്‍ കോഡ് ബ്ലഡ് കൊണ്ട് ചികിത്സിക്കാം എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
പുക്കിള്‍ കൊടിയിലെ രക്തത്തില്‍ കാണപെടുന്ന രക്തകോശങ്ങള്‍ ചില ജനിതക രോഗങ്ങള്‍, കാന്‍സര്‍, രക്ത സംബന്ധമായ രോഗങ്ങള്‍ എന്നിവയുടെ ചികിത്സക്കായി ഉപയോഗിക്കുന്നു.
ശേഖരിക്കുന്നതെങ്ങനെ?
മാതാപിതാക്കള്‍ അനുവദിക്കാത്തതിന്റെ കാരണങ്ങള്‍, എങ്ങനെയാണ് ഈ രക്തം ശേഖരിക്കുന്നത്, അതുകൊണ്ട് കുഞ്ഞിനെന്തെങ്കിലും തകരാറുണ്ടാകുമോ എന്നിങ്ങനെയുള്ള സംശയങ്ങളാണ്.
• കുഞ്ഞില്‍ നിന്നും മുറിച്ച് മാറ്റിയ പുക്കിള്‍ കോടിയില്‍ നിന്നും പ്രസവത്തിനു 10 മിനിട്ടിനുള്ളില്‍ രക്തം ശേഖരിക്കേണ്ടിയിരിക്കുന്നു.
• കുറഞ്ഞത് 75 ml രക്തം ആണ് പര്യാപ്തമായ അളവ്.
• ശേഖരിക്കപെട്ട രക്തം പിന്നീട് ഹെപറ്റൈറ്റിസ്, H I V, ഗ്രൂപിംഗ് എന്നിങ്ങനെ വിവിധതരം പരിശോധനയ്ക്ക് വിധേയമാക്കുന്നു.
• ആശുപത്രികളില്‍ നിന്നും ശേഖരിച്ച രക്തം അംഗീകൃത ലാബുകള്‍ വഴി ദീര്‍ഘകാലത്തേയ്ക്ക് സൂക്ഷിക്കുന്നതിന് അയക്കുന്നു.
ഇന്ത്യയില്‍ കോഡ് ബ്ലഡ് സര്‍വീസ്.
പ്രസവ സംബന്ധമായ സൌകര്യങ്ങള്‍ ലഭ്യമായ മിക്ക ഹോസ്പിറ്റലുകളിലും cord blood collection facility യും ലഭ്യമാണ്. ഗര്‍ഭകാലത്ത് ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ തന്നെ ആവശ്യമായ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് മുന്‍ കൂര്‍ തീരുമാനങ്ങള്‍ എടുത്താല്‍ അവസാന നിമിഷം ഉണ്ടാകുന്ന ആശയകുഴപ്പം ഒഴിവാകുവാന്‍ കഴിയും. ചികിത്സക്കാവശ്യമായ കാര്യങ്ങള്‍ക്ക് ഡോക്ടരോട് ചോദിച്ച് ആവശ്യമായ സഹായം സ്വീകരിക്കാവുന്നതാണ്.
Cryoviva Biotech Pvt. Ltd , Stemcyte India, Lifecell International Private Limited എന്നീ സ്ഥാപനങ്ങള്‍ ഇന്ത്യയിലെ ഹോസ്പിറ്റലുകളുകളില്‍ നിന്നും രക്തം ശേഖരിക്കുകയും , സൂക്ഷിക്കുകയും ആവശ്യമനുസരിച്ച് എത്തിച്ച് കൊടുക്കുകയും ചെയ്യുന്നു.
0 comments:
Post a Comment