സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ കേന്ദ്ര കഥാപാത്രം സരിതാ നായര്‍ 48 ക്രിമിനല്‍ കേസുകളിലെ പ്രതി. സരിത വാദിയായ ആറു കേസുകള്‍ വേറെയും. ഇത്രയും കേസുകളില്‍ പ്രതിയായ സരിത എഴുതിയതെന്നു പറയുന്ന ഒരു കത്തില്‍ വട്ടം ചുറ്റിയാണു സര്‍ക്കാര്‍ പുറത്തുവിട്ട സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്. സോളര്‍ പദ്ധതിയുടെ പേരില്‍ സരിത പലരില്‍നിന്നായി പണം തട്ടിയെടുത്തു വഞ്ചിച്ചെന്നാണു ഭൂരിപക്ഷം കേസുകളിലെയും ആരോപണം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സോളര്‍ തട്ടിപ്പു കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുന്നതിനു മുന്‍പുതന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സരിതയുടെ പേരില്‍ 12 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. അതിനുശേഷം അന്നത്തെ എഡിജിപി എ.ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതോടെ 33 കേസുകള്‍കൂടി റജിസ്റ്റര്‍ ചെയ്തു. അതോടൊപ്പമാണു സരിത വാദിയായ ആറു കേസുകളും റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
2006ല്‍ ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസ് മുതലാണു തട്ടിപ്പിനൊപ്പം സരിതയുടെ നിയമപോരാട്ടവും തുടങ്ങുന്നത്. തിരുവനന്തപുരം നഗരത്തില്‍ സരിത പ്രതിയായ എട്ടു കേസും വാദിയായ ഒരു കേസുമുണ്ട്. സരിത പ്രതിയായ മറ്റു സ്ഥലങ്ങളിലെ കേസ് ഇങ്ങനെ: കൊല്ലം സിറ്റി-രണ്ട്, പത്തനംതിട്ട-ഏഴ്, ആലപ്പുഴ-അഞ്ച്, ഇടുക്കി-നാല്, എറണാകുളം സിറ്റി-എട്ട്, റൂറല്‍-മൂന്ന്, തൃശൂര്‍ റൂറല്‍-രണ്ട്, മലപ്പുറം-രണ്ട്, കോഴിക്കോട് സിറ്റി-രണ്ട്, റൂറല്‍-ഒന്ന്, കണ്ണൂര്‍-രണ്ട്, കോഴിക്കോട് -ഒന്ന്. നിലവില്‍ അന്വേഷണം നടക്കുന്നത് ആറു കേസുകളില്‍. പത്തനംതിട്ട, എറണാകുളം റൂറല്‍, ആലപ്പുഴ എന്നിവിടങ്ങളിലെ ഓരോ കേസുകള്‍ 'തെളിയിക്കാനായില്ല' എന്നാണു പൊലീസ് രേഖകളില്‍. സരിത വാദിയായ കേസുകളില്‍ മുന്‍ എംഎല്‍എ എ.പി.അബ്ദുല്ലക്കുട്ടി പീഡിപ്പിച്ചതായ ആരോപണം ഉള്‍പ്പെടെ ആറെണ്ണമാണു നിലവിലുള്ളത്. ഡ്രൈവര്‍ മൊബൈലില്‍ മോശമായി സംസാരിച്ചു, മറ്റൊരാള്‍ മിസ്ഡ് കോള്‍ നടത്തി ശല്യം ചെയ്യുന്നു, ആലപ്പുഴയില്‍ കെ.സി.വേണുഗോപാലിന്റെ പടത്തിനൊപ്പം തന്റെ ചിത്രം ചേര്‍ത്തു പോസ്റ്റര്‍ ഒട്ടിച്ചു, എറണാകുളത്തു നാലംഗ സംഘം കാറില്‍ വന്ന് അപായപ്പെടുത്താന്‍ ശ്രമിച്ചു, തലശേരി കോടതിയില്‍ വച്ച് ഒരാള്‍ മോശമായി പെരുമാറി എന്നിങ്ങനെയുള്ള സരിതയുടെ പരാതികളിലാണു പൊലീസ് കേസ് എടുത്തിട്ടുള്ളത്. സംസ്ഥാനത്ത് ഏറ്റവും അധികം ക്രിമനല്‍ കേസുകളില്‍ ഉള്‍പ്പെട്ട വനിതകളില്‍ ഒരാള്‍ സരിതയാണെന്നു പൊലീസ് ആസ്ഥാനത്തെ ഉന്നതര്‍ വ്യക്തമാക്കി
real paying online jobs - www.gsujinbiblestudies.blogspot.com
ReplyDelete