കഴിഞ്ഞ ആഴ്ചയാണ് സോഫ്റ്റ് വെയര്‍ കമ്പനിയിലെ ജീവനക്കാരായ പെണ്‍കുട്ടികള്‍ താമസിച്ച ഹോസ്റ്റലില്‍ ഒളിച്ച് കടന്ന മുപ്പതുകാരന് കൊടും പീഡനം ഏല്‍ക്കേണ്ടി വന്നത്. മജസ്റ്റിക്കിലെ വനിതാ ഹോസ്റ്റലിലെ ആറ് പെണ്‍കുട്ടികള്‍ ചേര്‍ന്നാണ് യുവാവിനെ പീഡിപ്പിച്ചത്.
ജനനേന്ദ്രിയത്തിന് ഗുരുതര പരുക്കേറ്റ യുവാവ് ഇപ്പോഴും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം അറിഞ്ഞ് യുവാവിന്റെ മൊഴി രേഖപ്പെടുത്താന്‍ ആശുപത്രിയിലെത്തിയ പൊലീസുകാരോട് യുവാവ് നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതായിരുന്നു.
ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ കുളിമുറി ദൃശ്യങ്ങള്‍ ജനാലക്കിടയിലൂടെ പകര്‍ത്തുന്നത് പതിവാക്കിയിരുന്നതായി യുവാവ് സമ്മതിച്ചു. എന്നാല്‍ ഒരാഴ്ച മുന്‍പുള്ള ആ രാത്രി ഒരു പേക്കിനാവ് പോലെയാണ് മുപ്പതുകാരന്‍ ഓര്‍ക്കുന്നത്.
‘ഹോസ്റ്റലില്‍ കടന്ന തന്നെ പെണ്‍കുട്ടികള്‍ ആസൂത്രിതമായി പിടികൂടുകയായിരുന്നു. ഓടാന്‍ ശ്രമിച്ചെങ്കിലും തന്നെക്കാള്‍ ആരോഗ്യമുള്ള മൂന്ന് പെണ്‍കുട്ടികള്‍ കാലുകൊണ്ട് മറിച്ച് വീഴ്ത്തുകയും തുടര്‍ന്ന് മറ്റ് മൂന്നു പെണ്‍കുട്ടികള്‍ കൂടി എത്തി ഒന്നാം നിലയിലേക്ക് താങ്ങി കൊണ്ടുപോയി. നിലവിളിക്കാന്‍ ശ്രമിച്ചെങ്കിലും ചുരിദാറിന്റെ ഷോള്‍ ഉപയോഗിച്ച് വായ മൂടിക്കെട്ടി.
കട്ടിലിലേക്കെറിഞ്ഞ തന്നെ കൈകള്‍ ബന്ധിച്ച ശേഷം നഗ്‌നനാക്കി ആറ് പേരും ചേര്‍ന്ന് മൃഗീയമായി പീഡിപ്പിച്ചു. ഒന്ന് നിലവിളിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. സിംഹക്കൂട്ടില്‍ അകപ്പെട്ട മാനിന്റെ അവസ്ഥയായിരുന്നു തന്റെതെന്നും യുവാവ് പറയുന്നു. ഓരോരുത്തരും മാറിമാറി ലൈംഗികമായി ഉപദ്രവിച്ചെന്നും ജനനേന്ദ്രിയത്തിന് കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബോധം മറഞ്ഞതായും പറയുന്നു.
യുവാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. റോഡുവക്കില്‍ ബോധരഹിതനായി കിടന്ന യുവാവിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. മരിച്ചെന്നു കരുതി പെണ്‍കുട്ടികള്‍ തന്നെ റോഡില്‍ തള്ളിയതാകാമെന്നാണ് മജസ്റ്റിക് പൊലീസിന്റെ നിഗമനം.
എന്തായാലും പുറംലോകം തിരിച്ചറിയുമെന്ന ആശങ്കയില്‍ പരാതിയില്ലെന്നാണ് യുവാവിന്റെ നിലപാട്. എന്നാല്‍ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. CCTV ഉള്‍പ്പെടെ കൂടുതല്‍ തെളിവുകളും മൊഴിയും വിശദമായി പരിശോധിച്ച ശേഷം നടപടിയിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.
0 comments:
Post a Comment