അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കാനാണ് ആഗ്രഹമെന്ന പറഞ്ഞ സുരേഷ് ഗോപി എം.പിയെ രൂക്ഷമായി വിമര്‍ശിച്ച് ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികല. സുരേഷ്ഗോപി പറഞ്ഞത് വിവരക്കേടു കൊണ്ടാണെന്ന് ശശികലയുടെ പ്രതികരണം. ആധ്യാത്മിക കാര്യങ്ങളില്‍ അദ്ദേഹത്തിനുള്ള വിവരക്കേടാണ് ഇതിന് കാരണമെന്നും ശശികല പറഞ്ഞു.
കേരളത്തില്‍ ദളിതര്‍ക്കും പൂജ ചെയ്യാമെന്ന് തെളിയിച്ച സര്‍ക്കാരിന്റെ തീരുമാനം നൂറുശതമാനം ശരിയാണ്. ബ്രാഹ്മണ്യം കര്‍മ്മം കൊണ്ട് നേടുന്നതാണ്. ദളിതര്‍ എന്നല്ല പൂജാരിമാരായി വരുന്ന എല്ലാവരും ബ്രാഹ്മണരാണ്. അതുകൊണ്ട് തന്നെ പിണറായി സര്‍ക്കാരിന്റെ ഈ നടപടി അഭിനന്ദനം അര്‍ഹിക്കുന്ന ഒന്നാണെന്നും ശശികല വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന യോഗക്ഷേമസഭയുടെ സംസ്ഥാന സമ്മേളനത്തിലായിരുന്നു തനിക്ക് അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്ന് സുരേഷ്ഗോപി പറഞ്ഞത്. പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന ആളായ താന്‍ അതിന്റെ സത്യമെന്താണെന്ന് അനുഭവത്തിലൂടെ നിരന്തരം മനസ്സിലാക്കിയിട്ടുണ്ട്. മരിച്ച് മണ്ണടിഞ്ഞ് ചാരമായി വളമായി അതില്‍ നിന്നും ഒരു ബീജം ഉത്ഭവിച്ച് അടുത്ത ജന്മത്തില്‍ പൂണൂലിടുന്ന വര്‍ഗ്ഗത്തില്‍ പെട്ട ശബരിമലയിലെ തന്ത്രിമുഖ്യന്‍ ആകണം എന്നാണ് ആഗ്രഹമെന്നും പൂണൂല്‍സമൂഹത്തെ ആരും അടിച്ചമര്‍ത്താന്‍ പാടില്ലെന്നും ബ്രാഹ്മണ സമൂഹത്തിന് അര്‍ഹമായത് കിട്ടുകയും വേണമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഈ പ്രസ്താവനക്ക് പിന്നാലെ വലിയ വിമര്‍ശനമായിരുന്നു അദ്ദേഹത്തിന് നേരെ ഉയര്‍ന്നത്
0 comments:
Post a Comment