മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ ശാരീരികമായി ഉപയോഗിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഉണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞത് സത്യമെന്നു സരിത . ബിജു വെളിപ്പെടുത്തല്‍ നടത്തിയ പ്രകാരം കോയമ്പത്തൂരില്‍ സി ഡി ഉണ്ടായിരുന്നുവെന്നും അത് എത്ര വലിയ ഫോഴ്‌സ് അന്വേഷിച്ചെത്തിയാലും അവിടെ നിന്ന് കണ്ടെടുക്കാന്‍ ആവാത്ത വിധം മാറ്റിയിട്ടുണ്ടെന്നു കൊണ്‌ഗ്രെസ്സ് നേതൃത്വം അറിയിച്ചത് കൊണ്ടാണ് അത്തരത്തില്‍ ഒരു സി ഡി ഇല്ലെന്നു താന്‍ വാര്‍ത്താസമ്മേളനം നടത്തി ആത്മധൈര്യത്തോടെ പറഞ്ഞതെന്നും സരിത പറഞ്ഞു. ഈ വരുന്ന തിങ്കളാഴ്ച സരിത തന്റെ അഭിഭാഷകന്‍ ആയ ആളൂരുമായി എറണാകുളത്തു കൂടിക്കാഴ്ച നടത്തും . അന്ന് കൂടുതല്‍ തെളിവുകള്‍ സരിത കൈമാറുമെന്ന് സൂചന ഉണ്ട് . അതേസമയം സരിതയും ഉമ്മന്‍ചാണ്ടിയും ആയുള്ള അവിശുദ്ധബന്ധത്തിന്റെ തെളിവായി സി ഡി ഉണ്ടെന്നും അത് താന്‍ കണ്ടതാണെന്നുമുള്ള ബിജുരാധാകൃഷ്ണന്റെ വെളിപ്പെടുത്തലിനു ഈ സാഹചര്യത്തില്‍ അതീവപ്രാധാന്യമുണ്ട് . കാരണം നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ വാക്കില്‍ മലയാളസിനിമയിലെ താരരാജാക്കന്‍മ്മാരില്‍ ഒരാളെ തടങ്കല്‍ ജീവിതത്തിന്റെ കൈപ്പുനീര്‍ എണ്‍പത്തിയഞ്ചു ദിവസം ജയിലറക്കുള്ളിലിട്ടു കുടിപ്പിക്കാമെങ്കില്‍ സരിതയെ ഉമ്മന്‍ചാണ്ടി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടു ബോധ്യപ്പെട്ട ബിജുവിനെ സോളാര്‍ പീഡനകേസില്‍ സുപ്രധാനാ സാക്ഷിയാക്കുക എന്നൊരു ചാണക്യതന്ത്രം സരിതയുടെ അഭിഭാഷകനായ ആളൂര്‍ പ്രയോഗിക്കാതിരിക്കില്ല .
ഒപ്പം കോയമ്പത്തൂരില്‍ സൂക്ഷിക്കപെട്ട സി ഡിയുടെ ഒരു കോപ്പി വിദേശത്തു സൂക്ഷിച്ചിട്ടുണ്ടെന്ന ബിജുവിന്റെ വെളിപ്പെടുത്തല്‍ അടിസ്ഥാനമാക്കി വിദേശത്തുള്ള സി ഡി കണ്ടെടുക്കാനും, ഉമ്മന്ചാണ്ടിയെന്ന വിശുദ്ധ രാഷ്ട്രീയ നേതാവിന്റെ പൊയ്മുഖം അഴിപ്പികുക എന്ന ലക്ഷ്യം നേടാനായി സര്‍ക്കാര്‍ നിയോഗിക്കുന്ന അന്വേഷണ ഉദോഗസ്ഥന്മാരും മുന്‌കൈ എടുക്കുമെന്ന് തര്‍ക്കമില്ല . ചുരുക്കത്തില്‍ സോളാര്‍ വീണ്ടും കേരളരാഷ്ട്രീയത്തില്‍ കത്തും . ഇത്തവണ യു ഡി എഫിന്റെ നിഷ്‌കളങ്കരായ കുഞ്ഞാടുകളുടെ ചിത എരിക്കാനായാണ് ഈ സോളാര്‍ വിളക്കുകള്‍ വീണ്ടു തെളിഞ്ഞത് എന്ന് മാത്രം .
0 comments:
Post a Comment