പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് എത്രയൊക്കെ പറഞ്ഞാലും അനുസരിക്കാൻ കഴിയാത്തവർ നിരവധിയാണ്. ഈ ദുശ്ശീലം ഏതൊക്കെത്തരം ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നതെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് വീണ്ടും വീണ്ടും പുകവലിക്കുന്നത്. അത്തരക്കാർക്ക് ശ്വാസകോശ ക്യാൻസറിൽ നിന്ന് രക്ഷപെടാൻ ഒരു ദിവ്യൗഷധം. ഇത് ശ്വാസകോശത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കും. കൂടാതെ പുകവലിയിലൂടെ ശ്വാസകോശത്തില്‍ അടിഞ്ഞുകൂടിയ കറ നീക്കം ചെയ്യാനും ഒരു അളവുവരെ സഹായിക്കും (പൂർണ്ണമായും അല്ല). കൂടാതെ ഈ ദുശ്ശീലം സൃഷ്ടിക്കുന്ന ശ്വാസകോശ ക്യാന്‍സറില്‍ നിന്നും ഒരു പരിധിവരെ രക്ഷനേടാനും കഴിയും. പുകവലി നിർത്തുന്നത് തന്നെയായിരിക്കും പൂർണ്ണമായും ശ്വാസകോശം ആരോഗ്യകരമായി ഇരിക്കാൻ നല്ലത്.
ഔഷധം തയ്യാറാക്കുന്നതിനായി ആവശ്യമുള്ള സാധനങ്ങൾ
ഒരു ലിറ്റര്‍ വെള്ളം
400 ഗ്രാം തേന്‍
ഒരു കിലോഗ്രം ഉള്ളി
ഒരു ചെറിയ ഇഞ്ചി
അര ടീസ്പൂണ്‍ മഞ്ഞള്‍
തയ്യാറാക്കേണ്ട വിധം
ഒരു ലിറ്റര്‍ വെള്ളത്തില്‍ തേന്‍ യോജിപ്പിച്ചെടുക്കുക. ശേഷം ചൂടാക്കുക.
ചൂടായിരിക്കുന്ന മിശ്രിതത്തിലേയ്ക്ക് ചതച്ച ഉള്ളിയും ഇഞ്ചിയും ചേര്‍ക്കുക.
ഇഞ്ചിയും ഉള്ളിയും ചേര്‍ത്ത ശേഷം അര സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കുക.
ശേഷം ചെറുതീയില്‍ മിശ്രിതം ചൂടാക്കുക.
മിശ്രിതം പകുതിയാകും വരെ തിളപ്പിച്ച് വറ്റിക്കുക.
തണുത്തതിനു ശേഷം ഒരു കുപ്പിയിലേയ്ക്ക് മാറ്റുക.
ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
എല്ലാ ദിവസവും രാവിലെ വെറുംവയറ്റില്‍ രണ്ട് ടേബിള്‍സ്പൂണും, വൈകിട്ട് അത്താഴത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് രണ്ട് ടേബിള്‍ സ്പൂണും വീതം കഴിക്കണം. ഇതൊക്കെയാണെങ്കിലും പുകവലി നിർത്തുന്നതുതന്നെയാണ് ആരോഗ്യകരമായ ഒരു ജീവിതത്തിന് നല്ലത്!
0 comments:
Post a Comment