ഒരാൾ ചിരിക്കുമ്പോൾ എന്താണ് ശരീരത്തിൽ സംഭവിക്കുന്നത്? ജീവിതത്തിൽ അസ്വസ്ഥരായവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഒരു കുഞ്ഞിന്റെ ചിരിച്ച മുഖം ഏവർക്കും സന്തോഷം പകരുന്നതാണ്. കുട്ടികൾ ഒരു ദിവസം 400 പ്രാവശ്യം ചിരിക്കുമ്പോൾ മുതിർന്നവർ വെറും 17 പ്രാവശ്യം മാത്രമാണ് ചിരിക്കുന്നതെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ചിലരുടെ മുഖമാവട്ടെ എപ്പോഴും കടന്നൽ കുത്തിയതുപോലെയിരിക്കും. ഇത് അവർ വളർന്നു വന്ന ഗൃഹാന്തരീക്ഷത്തിന്റെ കുഴപ്പാണ്. വീട്ടിൽ ആരുടേയും ചിരിച്ച മുഖം കണ്ടിട്ടില്ലാത്ത ഒരു കുട്ടി വലുതാകുമ്പോൾ ഗൗരവ പ്രകൃതക്കാരനായിരിക്കും.ചിരിയും വ്യായാമവും ഏതാണ്ട് ഒരേ സ്വാധീനമാണ് മനുഷ്യ ശരീരത്തിൽ ചെലുത്തുന്നത്.വേദന കുറയ്ക്കുന്നതിനുള്ള ഒരു നല്ല മാർഗമാണ് ചിരി. ചിരിക്കുന്നതു മൂലം നമ്മുടെ ശരീരത്തിൽ എൻഡോർഫിൻ ഉണ്ടാകുന്നു. ഇതേ അളവിലുള്ള മോർഫിനേക്കാൾ രണ്ടിരട്ടി ശക്തിശാലിയാണിത്. മാനസിക പിരിമുറുക്കവുമായി ബന്ധപ്പെട്ട നാല് ഹോർമോണുകളുടെ തോത് ചിരി മൂലം കുറയുന്നു. അതിനാൽ മനസു തുറന്നുള്ള ചിരി നമ്മുടെ ഉത്കണ്ഠ കുറയ്ക്കും. മറ്റുള്ളവരെ ചിരിപ്പിക്കാൻ കഴിയുന്നവർക്ക് ധാരാളം സുഹൃത്തുക്കളുണ്ടാകും. കാരണം ആളുകൾ രസികന്മാരെ ഇഷ്ടപ്പെടുന്നു. നർമ്മബോധമുള്ളവർക്ക് ഒരു ടീമിനെ നയിക്കാൻ പ്രാപ്തിയുണ്ടാകുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. വിഷാദരോഗികളെ വിഷാദത്തിൽ നിന്നും അകറ്റാൻ ചിരി സഹായിക്കുന്നു. വയർ കുലുക്കിയുള്ള ഒരു ചിരി ഉദരഭാഗത്തേയും തോൾ ഭാഗത്തേയും പേശികളെ വ്യായാ മം ചെയ്യിക്കുന്നു. പത്ത് മിനിറ്റ് വ്യായാ മം ചെയ്യുന്നതിന് തുല്യമാണ് ഒരാൾ നൂറു പ്രാവശ്യം ചിരിക്കുന്നത്. ശരീരത്തിലെ രക്ത ചംക്രമണം ശരിയായി നടക്കുന്നത് വഴി ചിരി ഹൃദ്രോഗങ്ങളെ തടയുന്നു.
മേരിലാണ്ട് യൂണിവേഴ്സിറ്റിയിലെ ഹൃദ്രോഗ വിദഗ്ദ്ധർ നടത്തിയ പഠനം അനുസരിച്ച് അവിടുത്തെ 40 ശതമാനം ഹൃദ്രോഗികളും ചിരിക്കാൻ വിമുഖത പ്രകടിപ്പിക്കുന്നവരായിരുന്നു. നന്നായി ചിരിക്കുമ്പോൾ ആദ്യം രക്ത സമ്മർദ്ദം ഉയരുകയും പിന്നീട് താണ് സാധാരണ നിലയിലാകുകയും ചെയ്യും. ആഴത്തിലുള്ള ഒരു ശ്വാസത്തിനു തുല്യമാണ് ചിരി. ആസ്ത്മ പോലുള്ള ശ്വസന സംബന്ധമായ രോഗമുള്ളവർക്ക് നല്ല മരുന്നാണ് ചിരി. ചിരി മൂലം ഹൃദയമിടിപ്പ് കൂടുകയും ഇത് ഉപാപചയ പ്രവർത്തനങ്ങളെ ത്വരിതഗതിയിലാക്കുകയും ചെയ്യും. ഡയറ്റ് ചെയ്യുന്നവർ ചിരി കൂടി വ്യായാമത്തിൽ ഉൾപ്പെടുത്തിയാൽ ഫലം ഇരട്ടിയാകും.
10-15 മിനിറ്റ് വരെ നീണ്ടു നിൽ ക്കുന്ന ചിരി 50 കാലറി ഊർജം വരെ എരിയിച്ചു കളയുന്നു. ഉത്കണ്ഠ കൂടുതലുള്ള ആളുകളിൽ പ്രതിരോധ സംവിധാനം കുറവാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഫലിതപ്രിയരായ ആളുകളുടെ ശരീരം അണുബാധയ്ക്കെതിരെയുള്ള ആന്റി ബോഡികൾ ഉത്പാദിപ്പിക്കുകയും പ്രതിരോധ കോശങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല ചിരി T കോശങ്ങൾ ഉത്പ്പാദിപ്പിക്കുന്ന ആന്റി ബോഡികളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ചുമയും പനിയും വരാതെ തടയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ചിരി സഹായിക്കുന്നു. പത്ത് മിനിറ്റ് നീണ്ട ചിരി രണ്ട് മണിക്കൂർ വേദനയില്ലാതെ സ്വതന്ത്രരായി ഉറങ്ങാൻ രോഗികളെ സഹായിക്കുന്നുവെന്നും ഗവേഷങ്ങൾ വെളിപ്പെടുത്തുന്നു.
0 comments:
Post a Comment