തന്നെ ടിപ്പര്‍ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമിച്ചത് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹന്നാനാണെന്ന് സരിതാ എസ് നായര്‍. ഇക്കാര്യം തമ്പാനൂര്‍ രവി സമ്മതിച്ചതായാണ് സരിതയുടെ വെളിപ്പെടുത്തല്‍. ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരെ ഉന്നയിച്ച ആരോപങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സരിതാ എസ് നായര്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളില്‍ തെളിവെല്ലാം പുറത്തുവരുമെന്നും സരിത പറയുന്നു.തട്ടിപ്പും വെട്ടിപ്പും തൊഴിലാക്കിയവര്‍ കവര്‍ന്നത് കോടികള്‍; സോളാര്‍ ചൂടില്‍ രാഷ്ട്രീയ കേരളം വെന്തുരുകിയപ്പോള്‍ വെട്ടിലായത് ഉമ്മന്‍ ചാണ്ടി; ആരോപണങ്ങളുടെ വീര്യം കൂട്ടി എംപിമാരും മന്ത്രിമാരും സമുദായ നേതാക്കളും അടങ്ങുന്ന ഉന്നതരുടെ അവിഹിതകഥകളും; സോളാര്‍ കേസിന്റെ നാള്‍വഴി ചാണ്ടി ഉമ്മനും സോളാര്‍ കേസിലെ പ്രതിയുമായി അവിഹിത ബന്ധം; ദൃശ്യങ്ങള്‍ അടങ്ങിയ സിഡി തിരുവഞ്ചൂരിന്റെ കൈയില്‍; സിഡി കാട്ടി തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയെ ബ്ലാക്മെയില്‍ ചെയ്തു; മകനെ ചേര്‍ത്തു സോളാര്‍ കമ്പനി ഉണ്ടാക്കാന്‍ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു: രാഷ്ട്രീയ കേരളത്തില്‍ കൊടുങ്കാറ്റു തീര്‍ത്തു മൂന്നാം ദിവസം സരിതയുടെ വെളിപ്പെടുത്തല്‍ ഉമ്മന്‍ ചാണ്ടിയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും ആര്യാടനും സോളാര്‍ തട്ടിപ്പിനായി സരിതയ്ക്കും കമ്പനിക്കും കൂട്ടുനിന്നതിനെതിരെ കേസ്; നേരിട്ട് കൈക്കൂലി വാങ്ങിയതിന് ഉമ്മന്‍ ചാണ്ടിക്കെതിരെ വേറെയും കേസ്; തിരുവഞ്ചൂരിനും രണ്ട് ഐപിഎസുകാര്‍ക്കും എതിരെ കേസ് അട്ടിമറിച്ചതിന് പ്രത്യേകം കേസ്; ബെന്നി ബെഹനാനും തമ്പാനൂര്‍ രവിയും പ്രതികള്‍; സരിതയുടെ കത്തില്‍ പറയുന്നവര്‍ക്കെതിരെ മാനഭംഗത്തിന് പിന്നെയും കേസുകള്‍; ലൈംഗിക സംതൃപ്തി നേടിയതും അഴിമതി: സോളാര്‍ കമ്മീഷന്റെ പ്രധാന ശുപാര്‍ശകളും സര്‍ക്കാര്‍ നടപടിയുടെ പൂര്‍ണരൂപവും. ഒടുവില്‍ സരിതയും ഉമ്മന്‍ ചാണ്ടിയെ കൈവിട്ടു; മുഖ്യമന്ത്രി ഏഴ് കോടി രൂപ കോഴ ആവശ്യപ്പെട്ടെന്ന് സോളാര്‍ കമ്മീഷന് മുമ്പില്‍ സരിത; 1.10 കോടി രൂപ ഡല്‍ഹിയില്‍ വച്ചും 80 ലക്ഷം തിരുവനന്തപുരത്ത് വച്ചും നല്‍കി; പണം കൈപ്പറ്റിയത് തോമസ് കുരുവിള; ആര്യാടന്‍ മുഹമ്മദിനും നല്‍കി 40 ലക്ഷം: സോളാര്‍ വീണ്ടും ആഞ്ഞുകത്തുമ്പോള്‍. ഉമ്മന്‍ ചാണ്ടിയുമായി ബന്ധപ്പെട്ട് പറഞ്ഞത് അവശ്വസനീയതയില്ല. തൊട്ടടുത്ത റിലേറ്റീവ്സിനോടും അയല്‍വാസികളോടും ചോദിച്ചാല്‍ എല്ലാം മനസ്സിലാകും.
പഴയ .....................(കോണ്‍ഗ്രസ് നേതാവ്) കാര്യം നിങ്ങള്‍ക്ക് തന്നെ അറിയില്ലേ. ഞാന്‍ പറയേണ്ടതില്ലല്ലോ. എല്ലാം നിയമനത്തിന് മുമ്പില്‍ വരട്ടേ. അപ്പോള്‍ തെളിവുകള്‍ എല്ലാം വരും. മുകളില്‍ ഇരിക്കുന്നവര്‍ തന്നെ ഒരോന്ന് പറയുമ്പോള്‍ ഒന്നും തെളിയില്ല. ആദ്യം ഉമ്മന്‍ ചാണ്ടിയെ പറ്റി പറഞ്ഞതിന് കാരണം ഞാന്‍ പറഞ്ഞല്ലോ. അന്ന് ഞാന്‍ യുഡിഎഫിന്റെ ഭാഗത്തായിരുന്നു. അവിടെ നിന്ന് മാറാനുള്ള കാരണം അവര്‍ക്ക് നന്നായി അറിയാം.നമ്മള്‍ ഒരു പാര്‍ട്ടിയില്‍ വിശ്വാസമുണ്ട്. അവര്‍ നമ്മളെ ഉപയോഗിക്കുന്നു. അതിന് ശേഷവും അവരെ വിശ്വസിച്ച് മുന്നോട്ട് പോകുന്നു. പക്ഷേ അവര്‍ അണ്ടര്‍ ഗ്രൗണ്ടിലൂടെ നമുക്ക് പണി വച്ച് ചതിച്ചാല്‍ അത് മനസ്സിലാകുമ്പോള്‍ എന്തു തോന്നും. പ്രതികാരമല്ലേ? ഞാന്‍ അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചു. നാണം കെടാനുള്ളതെല്ലാം നാണംകെട്ടു. അതുകൊണ്ട് ഞാന്‍ അവരെ സേഫ് ഗാര്‍ഡ് ചെയ്യണമെന്ന് പറയുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ?-സരിത ചോദിക്കുന്നു.എന്നെ കൊല്ലാന്‍ വരെ ശ്രമിച്ചു. അവസാന കണ്ടു പിടിച്ചപ്പോള്‍ ഫോണ്‍ ചെയ്തു പറയുകയാണ് അറിയാതെ പറ്റിയൊരു കൈപ്പിഴയാണെന്ന്. ബെന്നി ചെയ്യാന്‍ പോയത് ഞാനറിഞ്ഞില്ലെന്ന് പറയുന്നു. ടിപ്പര്‍ ലോറിയിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാളെ ഓടിച്ചിട്ടു പിടിച്ചു. അയാള്‍ കുറ്റം സമ്മതിച്ചപ്പോള്‍ പല ഭാഗത്ത് നിന്ന് വിളി വരുന്നു. അപ്പോള്‍ തമ്പാനൂര്‍ രവി വിളിക്കുന്നു. ബെന്നി ബെഹന്നാന്‍ കൈപ്പിഴ പറ്റിയതാണ്. ബെന്നി വിട്ടത് എനിക്കറിയില്ലായിരുന്നു. ഞാന്‍ അങ്ങനെ സമ്മതിക്കില്ലായിരുന്നു. ഇപ്പോഴത്തെ സിറ്റിയൂഷനില്‍ നീ ക്ഷമിക്കൂവെന്ന് തമ്പാനൂര്‍ രവി പറഞ്ഞു. ഒടുവില്‍ കൗതുകത്തിന്റെ പേരില്‍ വണ്ടി ഓടിച്ച് നിയന്ത്രണം വിട്ടുവെന്ന് വാര്‍ത്തയാക്കി. അത്രമനോഹരമായി കഥയുണ്ടാക്കി എഴുതിയതാണ്.
ഇവരുടെ ഒക്കെ പേഴ്സണല്‍ കാരക്ടര്‍ എല്ലാവര്‍ക്കും അറിയാം. ലോബിക്ക് പോകാതെ ഉപരിതലത്തില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും അറിയാം. ഇവരൊക്കെ ഗള്‍ഫില്‍ പോകുന്നത് എന്തിനാണ്. അവര്‍ ഒളിമ്പിക്സ് കാണാനാണോ ലണ്ടനില്‍ പോയത്. താഴെ നില്‍ക്കുന്ന ജനങ്ങള്‍ക്ക് ഇതൊക്കെ അണ്‍ടച്ചബിള്‍ ഏര്യയാണെന്നും സരിത വിശദീകരിക്കുന്നു. സോളര്‍ കേസില്‍ വൈകിയെങ്കിലും നീതി കിട്ടിയെന്ന നിലപാടിലാണ്‌സരിത. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും സരിത നേരത്തെ പറഞ്ഞിരുന്നു. 19072013 ലെ സരിതാ നായരുടെ കത്തില്‍ പറയുന്ന വ്യക്തികള്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ലൈംഗിക സംതൃപ്തിയും കൈക്കൂലിയായി കണക്കാക്കിയാണ് കേസ്. ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദ്, എ.പി.അനില്‍കുമാര്‍, ഹൈബി ഈഡന്‍, ജോസ് കെ. മാണി, മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യം, എഡിജിപി: കെ.പത്മകുമാര്‍, കോണ്‍ഗ്രസ് നേതാവ് എന്‍.സുബ്രമഹ്ണ്യം തുടങ്ങിയവരുടെ പേരുകളാണ് കത്തിലുള്ളത്. കമ്മിഷന്‍ മുമ്പാകെ ഹാജരാക്കിയ മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ സരിതാ നായര്‍ക്കെതിരെ ലൈംഗിക പീഡനം നടന്നതായി ആരോപണം സജീവമാണ്. ഈ സാഹചര്യത്തിലാണ് അന്വേഷണം.
0 comments:
Post a Comment