ട്രോളുകള്‍ നിലവാരം പുലര്‍ത്തുന്നതായിരിക്കണമെന്ന് പറഞ്ഞ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് സോഷ്യൽ മീഡിയയിൽ ട്രോൾ. ഒന്നുകിൽ നിങ്ങൾ നിലവാരമുള്ള മണ്ടത്തരങ്ങൾ പറയണം അല്ലെങ്കിൽ നിങ്ങൾക്കൊരു നിലവാരം വേണം. ഇത് രണ്ടും നടക്കാത്ത കാലത്തോളം ട്രോളുകളും ഇങ്ങനെയേ ഉണ്ടാകൂ എന്നാണ് ട്രോളന്മാർ പറയുന്നത്. കൊച്ചി മെട്രോയില്‍ ഉദ്ഘാടന ദിവസം കയറിയ കുമ്മനത്തെ കളിയാക്കി കുമ്മനടി എന്നൊരു പ്രയോഗം തന്നെ സോഷ്യൽ മീഡിയ ഉണ്ടാക്കിയിരുന്നു. ട്രോളന്മാര് വ്യക്തിപരമായി തേജോവധം ചെയ്യുന്നത് ഒഴിവാക്കി നിലവാരം പുലര്‍ത്തണമെന്നാണ് ഇതേക്കുറിച്ച് കുമ്മനം പ്രതികരിച്ചത്. ഇതിനെയും സോഷ്യൽ മീഡിയ ട്രോളി ഒരു വഴിക്കാക്കി. ആ ട്രോളുകളൊന്ന് നോക്കൂ..
കുമ്മനത്തിനോട് ട്രോളന്മാർക്ക് ചോദിക്കാനുളളത് ഇതാണ്, ഇത്രയ്ക്ക് നിലവാരം മതിയോ ചേട്ടാ....
കോളജിനടുത്തുള്ള ഒരു കല്യാണ സദ്യ.. ഇതൊക്കെ കണ്ടാൽ ആരായാലും പ്രതികരിച്ചുപോകില്ലേ
ഒന്നുകിൽ നിങ്ങൾ നിലവാരമുള്ള മണ്ടത്തരങ്ങൾ പറയണം അല്ലെങ്കിൽ നിങ്ങൾക്കൊരു നിലവാരം വേണം.
0 comments:
Post a Comment