സോളാർ റിപ്പോർട്ടിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതോടെ ട്രോളർമാർക്കും ചാകരയായി. എത്രനാളെന്നു വച്ചാണ് കുമ്മനവും ജനരക്ഷായാത്രയും തന്നെ ഇങ്ങനെ ആവർത്തിച്ച് ആവർത്തിച്ച്. സംഭവം മടുത്തു. കട്ടച്ചെളി എന്തെങ്കിലും കാട്ടിത്തരണേ ഡിങ്കദേവാ എന്നു പ്രാർത്ഥിച്ചു. തീരെ പ്രതീക്ഷിക്കാതെയാണ് ഡിങ്കദേവൻ പ്രസാദിച്ചത്.സംഭവം ക്ളിയറായതോടെകളം നിറഞ്ഞു. ഉമ്മൻ ചാണ്ടിക്കും കോൺഗ്രസ് നേതാക്കൾക്കും ട്രോൾ പൊങ്കാല....
ഇതിനിടയിൽ തൽക്കാലം രക്ഷപ്പെട്ടത് കുമ്മനവും അദ്ദേഹത്തിന്റെ ജനരക്ഷായാത്രയുമാണ്. അദ്ദേഹമായിരുന്നു അടുത്തിടയായി ട്രോളന്മാരുടെ സ്ഥിരം വേട്ടമൃഗം. ഇന്നതിന് ഒരു ആശ്വാസമായി സോളാറെത്തി. സോളാർ ട്രോളിൽ മുഖ്യ ഇര ഉമ്മൻ ചാണ്ടി തന്നെയാണ്.
പ്രതിപക്ഷ നേതാവാകാനും കെ പിസിസി പ്രസിഡന്റാകാനുമൊക്കെ നിർബ്ബന്ധിച്ചപ്പോൾ എന്തുകൊണ്ടാണ് വേണ്ട.. വേണ്ട എന്നു പറഞ്ഞത് എന്തുകൊണ്ടാണെന്ന് ഇപ്പോഴാണ് മനസ്സിലായതെന്നാണ് ഒരു ട്രോളിലെ ആക്ഷേപം. കൂട്ടത്തോടെ കുടുങ്ങിയതിനെയും കണക്കിന് കളിയാക്കുന്നുണ്ട്
0 comments:
Post a Comment