ഈ നല്ലമനസ്സിനു ഉടമകളെ എത്രത്തോളം പുകഴ്ത്തിയാലും മതിയാവില്ല. ജീവന്‍ ജീവന്‍ തന്നെയാണ്. അത് ഏത് ജീവിയുടെ ആയാല്‍ പോലും. സംഭവം നടന്നത് ഇങ്ങനെ. സംഭവ ദിവസം അദ്ദേഹം രാവിലെ പളളിച്ചാല്‍ റോഡിലൂടെ പോകുകയായിരുന്നു. അപ്പോള്‍ BSNL വയര്‍ലസ് ഒഫീസിന് സമീപത്തുള്ള കുറ്റിക്കാട്ടില്‍ റോഡ് പണിക്ക് ഇറക്കി വെച്ചിട്ടുള്ള ടാര്‍ വീപ്പയില്‍ നിന്നും ഒഴുകി ഉരുകിയ ടാറില്‍ അകപ്പെട്ട ഏകദേശം ഒന്നര മാസം മാത്രം പ്രായം വരുന്ന രണ്ട് നായ്കുഞ്ഞുങ്ങളെ കാണാന്‍ ഇടയായി.തൊണ്ണൂറു ശതമാനവും ടാറില്‍ മുങ്ങിയ അവസ്ഥ. കണ്ണുകള്‍ പോലും കാണാന്‍ പറ്റാത്ത ദയനീയാവസ്ഥ. അദ്ദേഹത്തിനു മനസ്സു വന്നില്ല ഉപേക്ഷിക്കാന്‍, ആ ടാറിന്റെ ഉള്ളില്‍ കിടക്കുന്ന രണ്ട് കുരുന്നു ജീവനുകളെ. 'ജീവന്‍ ജീവന്‍ തന്നെയാണ് മനുഷ്യനായും മൃഗമായാലും 'പ്രത്യേകിച്ച് കുരുന്നുകളുടെ '
അപ്പോഴും അല്പം ജീവന്‍ അവശേഷിക്കുന്നുണ്ടായിരുന്നു. കൂടി നിന്ന ആളുകളില്‍ ചിലര്‍ ഹെല്‍ത്ത് ഓഫീസറെ വിളിച്ച് നായ പിടിത്തക്കാരന്റെ സഹായത്തോടു കൂടി കുത്തി വെച്ച് കൊല്ലാം എന്ന അഭിപ്രായം ഒക്കെ ഉന്നയിക്കുന്നുണ്ടായിരുന്നു. ക്രൂരത് കൊണ്ടല്ല, ഈ രണ്ട് കുരുന്നു ജീവിതങ്ങള്‍ ടാറില്‍ ഉരുകി ഇഞ്ചിഞ്ചായി മരിക്കുന്നതിനേക്കാള്‍ നല്ലത് അതു തന്നെയല്ലേ എന്നായിരുന്നു അവരുടെ അഭിപ്രായം.ഈ സമയത്താണ് രണ്ടു പേര്‍ വിനയ്, ജയദീപ് എന്നിവരും കുറച്ച് ചെറുപ്പക്കാരും ഓട്ടോറിക്ഷ ഒടിക്കുന്ന സുഹൃത്തും കൂടി നായ കുട്ടികളെ രക്ഷിക്കാം എന്ന ലക്ഷ്യത്തോടെ മുന്നോട്ടു വരുന്നത്. ഉടനെ ചിലരുടെ നിര്‍ദ്ദേശ പ്രകാരം വെറ്റിനറി ഡോക്ടര്‍ പ്രമുദ ദേവിയെ വിളിച്ചു. ടാര്‍ ശരീരത്തില്‍ നിന്ന് പോകുന്നതിനായി ഏറ്റവും അദികാമ്യം പാമോയില്‍ ആണെന്ന് മനസ്സിലായി.
വളരെ കുഞ്ഞുങ്ങള്‍ ആയതുകൊണ്ടു തന്നെ മണ്ണെണ്ണയും പെട്രോളുമെല്ലാം ഉപയോഗിച്ചാല്‍ ഇവ മരണപ്പെടും എന്ന് തീര്‍ച്ച. ഉടന്‍ തന്നെ രണ്ട് ചട്ടികളിലായി പാമൊയില്‍ നിറച്ച് നായ് കുഞ്ഞുങ്ങളെ അതില്‍ കിടത്തിയ ശേഷം പള്ളുരുത്തി മൃഗാശുപത്രിയില്‍ എത്തിച്ചു. വിവരം അറിഞ്ഞ് മൃഗസ്‌നേഹിയായ മുകേഷ് ജെയ്‌നും എത്തിയിരുന്നു.വെറ്റിനറി ഡോക്ടര്‍ അനില്‍ കുമാര്‍ അദ്ദേഹത്തിന്റെ ശക്തമായ ഇടപെടല്‍ കൊണ്ട് 8 ലിറ്റര്‍ പാം ഓയില്‍ ഉപയോഗിച്ച് ഉച്ചക്ക് ഒരു മണിക്ക് തുടങ്ങിയ ടാര്‍ നീക്കം ചെയ്യല്‍ അവസാനിച്ചത് രാത്രി ഏഴു മണിയോടെയായിരുന്നു. മലദ്വാരം വരെ ടാര്‍ കയറി അടഞ്ഞ അവസ്ഥയായിരുന്നു. ഒരു പരിധി വരെ ടാര്‍ നീക്കം ചെയ്യുകയും നായ് കുഞ്ഞുങ്ങള്‍ക്ക് ഗ്ലൂക്കോസ് വെള്ളം കൊടുക്കുകയും ചെയ്തു. തണുത്തു വിറച്ച നായ് കുഞ്ഞുങ്ങളെ ലൈറ്റിടച്ചു ചൂടാക്കുകയും ചെയ്തു കുറച്ചു കഴിഞ്ഞ് ഈ നായ് കുട്ടികള്‍ ഏഴുന്നേറ്റു. ചുടുവെള്ളവും കുറച്ച് Dog food ഉം നല്‍കി. ഉണക്ക തുണികൊണ്ട് തുടച്ച ശേഷം ഷാമ്പൂ ഉപയോഗിച്ച് ഒന്നു കൂടി കുളിപ്പിച്ചു. ഒരു സുഹൃത്ത് അപ്പോള്‍ തന്നെ ഒരു ചെറിയ നായ് കൂട് എത്തിച്ചു. ആ കൂട്ടിലേക്ക് ഭക്ഷണവും വെള്ളവും വച്ചിട്ട് നായ് കുഞ്ഞുങ്ങളെ അതിലാക്കി. അവ തലയുയര്‍ത്തു ജിവിതത്തിലേക്ക്. 8 മണിക്കുര്‍ നീണ്ട കൂട്ടായ പരിശ്രമം. രണ്ട് കുരുന്നുകളുടെ ജീവനു വേണ്ടി.
0 comments:
Post a Comment