ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതി സ്വന്തം അമ്മയെ കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്നു. കുന്‍ഡ്രത്തൂരില്‍ താമസിച്ചിരുന്ന എസ്.തഷ്വന്ത് (23) ആണ് അമ്മ സരളയെ (45) കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോയത്. ഐടി ജീവനക്കാരനായ ഇയാള്‍ ജാമ്യത്തിലായിരുന്നു പുറത്ത് കഴിഞ്ഞിരുന്നത്. ഫെബ്രുവരിയില്‍ ഏഴുവയസ്സുകാരി ഹാസിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇയാള്‍ സെപ്റ്റംബറിലാണ് ജാമ്യത്തിലിറങ്ങിയത്. അമ്മയെ കൊലപ്പെടുത്തി 25 പവനോളം ആഭരണങ്ങളുമായാണ് ഇയാള്‍ കടന്നത്. ശനിയാഴ്ച വൈകിട്ടാണ് സരളയെ വീടിനുള്ളില്‍ തലയ്ക്ക് അടിയേറ്റ് മരിച്ചനിലയില്‍ കണ്ടത്. സരളയെ ഫോണില്‍ വിളിച്ചിട്ടും കിട്ടാതെ വന്നതോടെ ഭര്‍ത്താവ് ശേഖര്‍ മകനെ വിളിച്ചുവെങ്കിലും താന്‍ വീടിനു പുറത്താണെന്നു പറഞ്ഞ് ഫോണ്‍ 'കട്ട്' ചെയ്തു.
പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ 'ഓഫ്' ചെയ്തിരിക്കുകയാണെന്ന സന്ദേശമാണ് ലഭിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തിനോക്കിയപ്പോള്‍ സരളയെ മരിച്ചനിലയില്‍ കാണുകയായിരുന്നു. ശേഖറിന്റെ പരാതിയെത്തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തില്‍ സരളയുടെ ആഭരണങ്ങള്‍ തഷ്വന്ത്് സേലയൂരിലുള്ള മണികണ്ഠന്‍ എന്നയാളെ ഏല്‍പ്പിച്ചതായി കണ്ടെത്തി. കൊലപാതകത്തിനുശേഷമാണ് ആഭരണങ്ങള്‍ ഇയാളെ ഏല്‍പ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. സരള ധരിച്ചിരുന്നതുകൂടാതെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും കാണാതായിരുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങിയതിനുശേഷം പണം ആവശ്യപ്പെട്ടു സരളയുമായി ദഷ്വന്ത്് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. പണത്തിന് വേണ്ടിയായിരുന്നു ഇത്. ഈ തര്‍ക്കമാകും കൊലയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍
കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് മുഗളിവാക്കത്ത് കൂട്ടുകാര്‍ക്കൊപ്പം കളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ കാണാതായത്. പിന്നീട് നടത്തിയ തിരച്ചിലില്‍ പെണ്‍കുട്ടിയെ സമീപത്തുള്ള കുറ്റിച്ചെടികള്‍ക്കുള്ളില്‍ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലില്‍ പ്രതിയും അന്ന് കൂടിയിരുന്നു. അതിനാല്‍ തന്നെ ആദ്യം ഇയാള്‍ പിടിക്കപ്പൊടാതെ രക്ഷപ്പെട്ടു. പെണ്‍കുട്ടിയെ കാണാതായതിന് ശേഷം അയല്‍വാസിയായ തഷ്വന്ത് യുവാവ് ബാഗുമായി പുറത്ത് പോകുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. തിരിച്ചെത്തിയ യുവാവിന്റെ കൈവശം ബാഗ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ പൊലീസ് അയാളെ കസ്റ്റഡിയിലെടുത്തു. അയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ഏഴു മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഇയാള്‍ക്ക് ജാമ്യം കിട്ടിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് അടുത്ത കൊലയില്‍ ഇയാള്‍ പിടിക്കപ്പെടുന്നത്
ജയിലില്‍നിന്ന് പുറത്തിറങ്ങിയശേഷം തഷ്വന്ത്് തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായി ഹാസിനിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സരളയുടെ കൊലപാതകത്തെ തുടര്‍ന്ന് ഹാസിനിയുടെ കുടുംബത്തിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. സോഫ്റ്റ് വേര്‍ എന്‍ജിനീയറാണ് തഷ്വന്ത്. പീഡനത്തിന് ശേഷം ഇയാളുടെ പേരില്‍ പിന്നീട് ഗുണ്ടാനിയമം ചുമത്തിയിരുന്നു. ഗുണ്ടാനിയമപ്രകാരം അറസ്റ്റിലായാല്‍ ജാമ്യം ലഭിക്കില്ല. പ്രതിയുടെ അച്ഛന്‍ നല്‍കിയ ഹര്‍ജിയില്‍ ഗുണ്ടാനിയമം റദ്ദാക്കി മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസില്‍ വിചാരണ തുടങ്ങുന്നതിനുമുമ്പുതന്നെ പ്രതിക്ക് ജാമ്യം അനുവദിച്ച നടപടിയെ വിമര്‍ശിച്ച് അച്ഛന്‍ ചന്ദ്രു രംഗത്ത് വന്നിതുരന്നു.തഷ്വന്തിനെ ജാമ്യത്തില്‍ പുറത്തുകൊണ്ടു വരുമെന്ന് തഷ്വന്തിന്റെ പിതാവ് വെല്ലുവിളിച്ചിരുന്നെന്നും ചന്ദ്രു പറഞ്ഞിരുന്നു. മുഗളിവാക്കത്തെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ താമസിക്കുന്ന തഷ്വന്ത്, അതേ ഫ്‌ലാറ്റില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ വൈകീട്ട് ഫ്‌ളാറ്റിന് സമീപം കളിച്ചുകൊണ്ടിരിക്കെയാണ് തട്ടിക്കൊണ്ടുപോയി കൊന്നത്.
0 comments:
Post a Comment