ഞാനും അനന്ദുവും തമ്മില്‍ കോളേജില്‍ പഠിക്കുന്ന കാലം മുതലേയുള്ള അടുപ്പമാണ്. സുഹൃത് ബന്ധം എങ്ങനെയാണ് പ്രണയത്തില്‍ കലാശിച്ചതെന്ന് എനിക്കറിയില്ല. ഡിഗ്രി കഴിയാറായപ്പോഴാണ് അനന്ദുവിന്റെ വീട്ടിലെ ബുദ്ധിമുട്ടുകള്‍ ഞാന്‍ അറിഞ്ഞത്. സാമ്പത്തികമായ അത്ര പിന്നിലല്ലാത്തതു കൊണ്ട് പിന്നെ അനന്ദുവിന്റെ കാര്യങ്ങളെല്ലാം നോക്കിയത് ഞാനാണ്. ആദ്യമൊക്കെ ശക്തമായി ഇതിനോട് എതിര്‍ത്തുവെങ്കിലും പിന്നെ എന്റൊപ്പം നിന്നു. അങ്ങനെ അനന്ദു എംബിഎ കഴിഞ്ഞ്,എന്റെ പപ്പയുടെ സഹായത്തോടെ വിദേശത്തേക്ക് പറന്നു. പിന്നീടുള്ള അനന്ദുവിന്റെ വളര്‍ച്ച അസൂയാവഹമായിരുന്നു. പപ്പ പല തവണ പറഞ്ഞിട്ടുണ്ട്, അനന്ദു മിടുക്കനാണെന്ന്. 2 വര്‍ഷത്തിനുള്ളില്‍ വലിയ ഒരു വീടും സ്ഥലവുമൊക്കെ ആയി. തിരക്ക് കാരണം എന്നെ വിളിക്കാറ് പോലുമില്ലായിരുന്നു. ഞാനൊട്ട് ശല്യപെടുത്താനും പോയില്ല.പക്ഷേ തിരിച്ചു വന്ന അനന്ദു പുതിയ ഒരു മനുഷ്യനായിരുന്നു. അനന്ദുവിന്റെ കല്ല്യാണം ഉറപ്പിച്ച ശേഷമാണ് ഞാന്‍ പോലും അറിയുന്നത്. പല തവണ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കല്ല്യാണത്തിന് പോയി മുടക്കാമെന്ന് കരുതി. അവസാനം വേണ്ടെന്ന് വച്ചു. ഒരു വാക്ക് പോലും പറയാതെ എന്നെ ഒഴിവാക്കിയ ആള്‍ക്ക് വേണ്ടി, ഞാന്‍ എന്തിന് കരയണം? പതിയെ അനന്ദുവിനെ മറക്കാന്‍ തുടങ്ങി. അതത്ര എളുപ്പമായിരുന്നില്ല.
പണം മായിക്കാത്ത ചീത്തപേരില്ലല്ലോ! എന്നെ തേച്ചു എന്നുള്ള ദുഷ്‌പേര് വൈകാതെ എല്ലാവരും മറന്നു. എന്റെ ജീവിതമാണ് വഴി മുട്ടിയത്. ഇനി എന്ത്? എന്ന ചോദ്യചിഹ്നം എന്നെ വല്ലാതെ അലട്ടി. ഫേസ്ബുക്കില്‍ കാണുന്ന അനന്ദുവിന്റേയും ഭാര്യയുടേയും പ്രണയ നിമിഷങ്ങള്‍ എന്നെ ഭ്രാന്ത് പിടിപ്പിച്ചു. എനിക്ക് തന്ന വാക്ദാനങ്ങള്‍ ഓരോന്നായി തികട്ടി വന്നു. ഈ ഭ്രാന്താണ് അനന്ദുവിനോട് പകരം വീട്ടാന്‍ എന്നെ പ്രേരിപ്പിച്ചത്. എല്ലാവരും പ്രേമം പൊളിയുമ്പോള്‍ നിരാശയില്‍ ജീവിതം മുക്കി കളയും. ഞാനതിന് തയ്യാറല്ലായിരുന്നു.
എന്റെ സന്തോഷമാണ് അനന്ദുവിനോടുള്ള ഏറ്റവും വലിയ പ്രതികാരമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.എന്റെ വഴി ഞാന്‍ തിരഞ്ഞെടുത്തു. അനന്ദുവിന്റെ അനുജനെ കൂട്ട് പിടിച്ചു. അരുണെന്നായിരുന്നു പേര്. ഒരു വിശുദ്ധ പ്രണയം അങ്ങ് കാച്ചി. അരുണ്‍ വീണു. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് അരുണ്‍ എന്റെ കഴുത്തില്‍ താലി കെട്ടി. പിന്നീട് എന്റെ ദിവസങ്ങളായിരുന്നു. അരുണിനെ ഞാന്‍ സ്‌നേഹം കൊണ്ട് വീര്‍പ്പു മുട്ടിച്ചു. ശരിക്കും ശ്വാസം മുട്ടിയത് അനന്ദുവിനായിരുന്നു. എന്റെ സാന്നിധ്യം അനന്ദുവിനെ വല്ലാതെ അസ്വസ്ഥതനാക്കി. പലപ്പോഴും എന്നോട് സംസാരിക്കാന്‍ അനന്ദു ശ്രമിച്ചെങ്കിലും ഞാന്‍ ഒഴിഞ്ഞുമാറി.
പതിയെ അനന്ദുവും ഭാര്യയും തമ്മില്‍ അകലാന്‍ തുടങ്ങി. ഞാനായിരുന്നു അവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. അതില്‍ ഞാന്‍ അകമഴിഞ്ഞ് സന്തോഷിച്ചു. അനന്ദുവിന്റെ കുഞ്ഞിനെ സൗന്ദര്യം നഷ്ടപെടുമെന്ന പേരില്‍, രേഷ്മ അബോര്‍ഷന്‍ ചെയ്തു. ഇതുകാരണം വീട്ടിലുണ്ടായ കോളിളക്കം ചെറുതൊന്നുമല്ല. വൈകാതെ അവര്‍ പിരിഞ്ഞു.പക്ഷേ അപ്രതീക്ഷിതമായി എന്റെ ജീവിതത്തിലോട്ട് ഒരു അഥിതി വന്നു. അതിനെ സ്വീകരിക്കാന്‍ തക്ക രീതിയില്‍ എന്റെ മനസ്സ് പാകമല്ലായിരുന്നു. അനന്ദുവിനെ നശിപ്പിക്കുക മാത്രമായിരുന്നു എന്റെ ജീവിതലക്ഷ്യം. അത് നിറവേറിയപ്പോള്‍ ഇനി എന്ത് ചെയ്യണമെന്ന് ഒരു അറിവുമില്ലായിരുന്നു. പിന്നീടുള്ള രാത്രികളില്‍ എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. അരുണിനോട് എല്ലാം തുറന്നു പറയണമെന്ന് തോന്നി. അരുണ്‍ ജോലിക്ക് പോകാന്‍ വേണ്ടി ഒരുങ്ങുന്ന സമയത്ത് ഞാന്‍ അടുത്തോട്ട് ചെന്നു.
''അരുണ്‍.... എനിക്ക് ഒരു കാര്യം പറയാനുണ്ട്.''''ഞാന്‍ അച്ഛനാകാന്‍ പോകുന്നുവെന്നല്ലേ?''ഇത് എങ്ങനെ അറിഞ്ഞെന്നുള്ള ആശ്ചര്യത്തില്‍ ഞാന്‍ അരുണിനെ നോക്കി.''എനിക്കെല്ലാം അറിയാം അച്ചു.ചേട്ടന്‍ അച്ചുവിനോട് ചെയ്തത് അടക്കം. ഞാന്‍ അച്ചുവിനെ തിരിഞ്ഞ് കണ്ടുപിടിച്ച്, ചേട്ടന് വേണ്ടി മാപ്പ് ചോദിക്കണമെന്ന് കരുതിയതാണ്. പക്ഷേ അതിന് മുന്‍പ് അച്ചു എന്നെ കണ്ടുപിടിച്ചിരുന്നു. അഭിനയമാണെന്ന് അറിഞ്ഞിട്ട് തന്നെയാണ് ഇതിനൊക്കെ നിന്നു തന്നത്. എനിക്ക് മനസ്സിലാകും അച്ചു അനുഭവിച്ച വേദന.''
ചോദ്യ രൂപത്തില്‍ ഞാന്‍ അരുണിനെ നോക്കി.''സ്‌നേഹിക്കുന്നവര്‍ നമ്മളെ ചതിക്കുവാണെന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല. അപ്പോ അത് അനുഭവിക്കേണ്ടി വന്നല്ലോ.''''അരുണിനെ ആരോ ചതിച്ചിട്ടുണ്ടെന്ന് തോന്നുന്നല്ലോ?''''അതൊക്കെയുണ്ട്. നല്ല പെണ്‍കുട്ടിയായിരുന്നു. പക്ഷേ നല്ല ശമ്പളവും ഉയര്‍ന്ന ജോലിയുമുള്ള ചെക്കനെ കണ്ടപ്പോള്‍ എന്നെ സൗകര്യപൂര്‍വ്വം മറന്നു കളഞ്ഞു. അതൊക്കെ പഴയ കാര്യമല്ലേ, ഇനി പറഞ്ഞിട്ട് എന്തിനാ?''''അവള്‍ പോയത് നന്നായിയെന്ന് ഇപ്പോള്‍ തോന്നുന്നില്ലേ? സ്വന്തം കുഞ്ഞിനെ സൗന്ദര്യത്തിന്റെ പേരില്‍ കൊന്നു കളഞ്ഞപ്പോള്‍....''
ഞെട്ടലോടെ അരുണ്‍ എന്നെ നോക്കി.''അച്ചു.. നീ.... എങ്ങനെ....?''''എനിക്കെല്ലാമറിയാം അരുണ്‍. എന്റെ കഴുത്തില്‍ കിടക്കുന്ന ഈ താലി രേഷ്മയുടെ കഴുത്തില്‍ അണിയിക്കാന്‍ സൂക്ഷിച്ചു വച്ചതാണെന്ന്. ഞാന്‍ അരുണിനെ പ്രേമിച്ചത് അനന്ദുവിനോദ് പകരം വീട്ടാന്‍ മാത്രമായിരുന്നു. പക്ഷേ വിവാഹം കഴിഞ്ഞ് പിന്നീടെപ്പോഴോ എങ്ങനെയോ ഞാന്‍ അറിയാതെ ഇഷ്ടപെട്ട് തുടങ്ങി. വീണ്ടും ഒരു പ്രണയം എന്റെ ജീവിതത്തിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല.
''ഞാനും. അവള്‍ പോയപ്പോള്‍ എല്ലാം അവസാനിച്ചെന്ന് കരുതിയതാ. സ്വന്തം പെണ്ണായി കണ്ടവളെ ചേട്ടത്തിയമ്മ എന്ന് വിളിക്കേണ്ട വന്ന എന്റെ ഗതികേട്. അച്ചൂ.. നീ വന്ന ശേഷമാണ് ഞാന്‍ ശരിക്കും ജീവിച്ചു തുടങ്ങിയത്. നീ എല്ലാം അവസാനിപ്പിച്ച് മടങ്ങിവരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പക്ഷേ ഇത്രയും വൈകുമെന്ന് കരുതിയില്ല.''''എല്ലാം അറിഞ്ഞിട്ടും അരുണെന്താ മിണ്ടാതെ ഇരുന്നത്?''''അവര്‍ ചെയ്ത തെറ്റിനുളള ശിക്ഷയല്ലേ താന്‍ കൊടുത്തത്. തടയാന്‍ തോന്നിയില്ല.''''ഹും''''ലക്ഷ്യമൊക്കെ നിറവേറിയില്ലേ, ഇനിയെങ്കിലും നമ്മുക്ക് ഒരു ജീവിതം തുടങ്ങേണ്ടെ?''''വേണം.''''നമ്മുടെ മോള്‍ക്ക് വേണ്ടി ജീവിക്കണം ഇനി.''''ആഹാ! മോളാണെന്ന് ഉറപ്പിച്ചോ?''''പിന്നില്ലാതെ പേര് വരെ കണ്ടുപിടിച്ചു. പറയട്ടെ?''''പറ. കേക്കട്ടെ''''രേഷ്മ''''അരുണ്‍...... കൊന്നു കളയും ഞാന്‍.''ഞങ്ങളുടെ ചിരി ആ വീട്ടില്‍ മാറ്റൊലി കൊണ്ടു.എഴുതിയത് ശാരി പി പണിക്കര്‍ ( ചാരു
പ്രണയവിവാഹങ്ങള്‍ പണ്ട് കാലങ്ങളില്‍ ഒരു മഹാ സംഭവമായിരുന്നു .വീട്ടുകാരെ എതിര്‍ത്ത് ഇഷ്ടപ്പെട്ട ആളെ സ്വീകരിക്കുന്നത് ഒരു വലിയ കാര്യം തന്നെ ആയിരുന്നു .വീട്ടില്‍ നിന്നും ചിലപ്പോള്‍ നാട്ടില്‍ നിന്നും തന്നെ പുറത്തായെന്നു വരാം .എന്നാലും സ്‌നേഹിച്ച ആളെ കൈ വിടാതെ വീടും നാടും ഉപേക്ഷിക്കാന്‍ തയ്യാറാവുന്ന പരിശുദ്ധവും സത്യസന്ധവും അളവറ്റ സ്‌നേഹം ആയിരുന്നു പണ്ട് കാലങ്ങളില്‍ .കാലം പുരോഗമിച്ചപ്പോള്‍ മനുഷ്യരുടെ ചിന്താഗതിയിലും ജീവിത ശൈലികളിലും ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായി .ആ മാറ്റം പ്രണയത്തിലും വന്നു ചേര്‍ന്ന് .വ്യാജ പ്രണയങ്ങളും കാര്യം സാധിക്കാനുള്ള പ്രണയങ്ങളും ഉണ്ടായി .എന്നാലും പരിശുദ്ധമായ പ്രണയവും അതിനിടയില്‍ നിലനില്‍ക്കുന്നു എന്നതാണ് സത്യം .അനന്തു എന്ന ചെറുപ്പക്കാരനെ അച്ചു അത്രയേറെ സ്‌നേഹിച്ചിരുന്നു .അനന്തുവിനെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മനസിലാക്കി സ്വന്തം അച്ഛനോട് അവരുടെ കാര്യം തുറന്നു പറഞ്ഞു പണം നല്‍കി സഹായിക്കുമായിരുന്നു അച്ചു .അങ്ങനെ എം ബി ഇ കഴിഞ്ഞു വിദേശത്തേക്ക് പോയതും അച്ചുവിന്റെ അച്ഛന്റെ ചിലവിലായിരുന്നു .പണം മനുഷ്യരെ മാറ്റും എന്ന് പറയുന്നത് അനന്തുവിന്റെ കാര്യത്തില്‍ ശരി ആയിരുന്നു .
വലിയ വീടും കാറും ജോലിയുമായപ്പോള്‍ പഴയ പ്രണയം മറക്കുവാനും മറ്റൊരു പെണ്ണിനെ വിവാഹം കഴിക്കാനും യാതൊരു മടിയുമുണ്ടായില്ല അനന്തുവിനു .പണ്ട് കാലങ്ങളിലെ സ്ത്രീകളെ പോലെ കാമുകന്‍ ചതിച്ചാല്‍ ആത്മഹത്യ ചെയ്യുവാന്‍ തയ്യാറായിരുന്നില്ല അച്ചു .തന്നെ തകര്‍ത്തവനെ തിരിച്ചു തകര്‍ക്കണം എന്ന ഒരൊറ്റ ലക്ഷ്യത്തോടെ അനന്തുവിനെ അനിയന്‍ അരുണിനെ തേടി പിടിച്ചു അച്ചു .അനന്തുവിനെ മുമ്പില്‍ അണിയനുമൊത്തു അന്തോഷത്തോടെ ജീവിച്ചു പകരം വീട്ടണം എന്ന ഒരൊറ്റ ഉദ്ദേശത്തോടു കൂടി അരുണിനെ കല്യാണം കഴിച്ചു അച്ചു .അനന്തുവിനെ അസൂയപ്പെടുത്തും വിധത്തില്‍ അവള്‍ അരുണിനെ സ്‌നേഹിച്ചു അഭിനയിച്ചു .
അച്ചു ആഗ്രഹിച്ച പോലെ അനന്തുവിനെ ദാമ്പത്യ ജീവിതത്തില്‍ അങ്ങനെ വിള്ളലുകള്‍ വീണു .ശരീര സൗന്ദര്യം നഷ്ടപ്പെടും എന്ന പേരില്‍ അനന്തുവിനെ ഭാര്യ കുഞ്ഞിനെ അബോര്‍ഷന്‍ ചെയ്തതോടു കൂടി ആ ബന്ധം വേര്‍പിരിഞ്ഞു .പിന്നീട് അച്ചുവിന്റെ ജീവിതത്തിലേക്കും ഒരു പുതിയ ആള്‍ വരാനിരിക്കുമ്പോള്‍ അരുണിനോട് എല്ലാം തുറന്നു പറയാന്‍ നിന്ന അച്ചു ഞെട്ടി .
തന്റെ പ്രതികാരമെല്ലാം അറിഞ്ഞു കൊണ്ട് തന്നെ ആണ് അരുണ്‍ തന്നെ വിവാഹം ചെയ്തതെന്ന് അച്ചു തിരിച്ചറിഞ്ഞു .അനന്തുവിനെ ഭാര്യ അരുണിന്റെ പ്രണയിനി ആയിരുന്നു എന്ന സത്യം അച്ചുവിനും അറിയാമായിരുന്നു .അന്യോന്യം മനസിലാക്കി കൊണ്ട് ഇരുവരും അങ്ങനെ പ്രണയിച്ചു ജീവിച്ചു.
0 comments:
Post a Comment