സ്ത്രീകള്‍ക്ക് കന്യാചര്‍മം എന്ന പോലെ , ശാരീരികമായി കന്യകാത്വത്തെ സൂചിപ്പിക്കുന്ന ഒന്നും പ്രത്യക്ഷത്തില്‍ പുരുഷന് ഇല്ലെങ്കിലും, ചില സ്വാഭാവിക സൂചനകള്‍ കൊണ്ട് ഒരു പുരുഷന്‍ കന്യകനാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കും. കന്യകാത്വം തന്റെ സഖിക്ക് കൊടുക്കാന്‍ പറ്റുന്ന പുര്ഷനും , അത് പോലെ തിരിച്ചു സ്ത്രീയും ഭാഗ്യവാന്മാരാണ്. തനിക്ക് എല്ലാം നല്കുന്ന ഇണയെ മനസ്സറിഞ്ഞു സ്‌നേഹിക്കാന്‍ പറ്റുന്നതിന്റെ സുഖവും സന്തോഷവും എക്കാലത്തും നിലനില്കുന്നതാണ് . കന്യകനായ പുരുഷന ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. എന്നാല്‍, ഈ നിഗമനങ്ങള്‍ ഒരു പരിധി വരെ ശരിയാണെന്നെ അനുമാനിക്കാന്‍ പറ്റുകയുള്ളൂ . സാങ്കേതിക വിദ്യകള്‍ അടക്കി വാഴുന്ന ഇന്നത്തെ കാലത്ത് കന്യകാത്വതിനു വില കല്‍പിക്കുന്നവര്‍ കുറവാണെങ്കിലും ,പുരുഷന്റെ ചില പ്രവര്‍ത്തികള്‍ കാണിച്ചുതരും അവന്‍ 'കന്യകന്‍' ആണോ എന്ന്.
ശാരീരിക ഇടപഴകലുകളില്‍ ഉണ്ടാകുന്ന സംശയം
ശാരീകമായി ഇടപഴകുമ്പോള്‍ , നീക്കങ്ങള്‍കിടയില്‍ എന്ത് ചെയ്യണമെന്നറിയാതെ വെപ്രാളപെടുന്നത് ആദ്യ ബന്ധത്തിന്റെ വ്യക്തമായ സൂചനയായി കരുതാം. മുന്‍പരിചയം ഉള്ള ഒരു പുരുഷന് സ്ത്രീയുടെ ഒരു നീക്കം മതി , അവര്‍ കാര്യങ്ങളിലേക്ക് കടന്നു കൊള്ളും. കന്യകനായ ഒരു പുരുഷന് എന്ത് എങ്ങനെ എന്നുള്ള വേവലാതി സ്വാഭാവികമാണ് . കൂട്ടുകാര്‍ പറഞ്ഞും ചിത്രങ്ങളിലൂടെയും കഥകളിലൂടെയും അറിഞ്ഞ സ്ത്രീ സൗന്ദര്യം ഭംഗിയായി കൈകാര്യം ചെയാന്‍ മനസ്സ് വെമ്പല്‍ കൊള്ളും.
വൈദഗ്ദ്ധ്യമില്ലാത്ത ചുംബനം
ചുംബനം എന്നത് വൈവാഹിക / ലൈംഗിക ജീവിതത്തിന്റെയും സ്‌നേഹബധത്തിന്റെയും പ്രധാന ഖടകമാണ് . ഒരിക്കലും മറക്കാത്ത ഓര്‍മ്മകള്‍ തരുമെങ്കിലും , ആദ്യ ചുംബനം വളരെ ഭംഗിയായി ചെയ്തവര്‍ വിരളമാണ് . ഈ അവസരത്തില്‍ വളരെ വേഗത്തില്‍ ചുംബിക്കുകയും പരവേശം കാണിക്കുകയും ചെയ്തു പോകുന്നതായി കാണാം . വൈദഗ്ദ്ധ്യമില്ലാത്ത ചുംബനം താല്പര്യമില്ലായ്മയുടെ സൂചനയാകാമെങ്കിലും , നാണത്തോടെയും പരുങ്ങലോടെയും ഉള്ള ചുംബനം ആദ്യ ചുംബനത്തിന്റെ ലക്ഷണമാണ് . ചുംബനം, ചെയ്തു ശീലമാകുമ്പൊഴെ അതിന്റെ ആസ്വാദന ബിന്ദുവിലേക്ക് എത്തുകയുള്ളൂ . കന്യകനായ ഒരു ആണ്‍ തന്റെ ചുംബനത്തിനിടയില്‍ കണ്ണുകള്‍ അടയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു.
ആദ്യ സ്പര്‍ശനത്തില്‍ നാണം ,വെപ്രാളം
പ്രായം അറിഞ്ഞ കാലം തൊട്ടേ എതിര്‍ലിംഗത്തെ കുറിച്ചുള്ള ഭാവനകള്‍ ആയിരിക്കും ഇവരുടെ മനം നിറയെ . ആ ഭാവനാ ശില്പത്തെ ആദ്യമായി സ്പര്‍ശിക്കാന്‍ അടുക്കുമ്പോള്‍ നാണവും വെപ്രാളവും സ്വാഭാവികമാണ് . .മറ്റൊരു പെണ്ണുമായി ഒരിക്കലെങ്കിലും ശാരീരിക ബന്ധം നടത്തിയ ഒരു പുരുഷന് സ്ത്രീയെ തൊടുമ്പോള്‍ ആദ്യ സ്പര്‍ശന വികാരങ്ങള്‍ ഉണ്ടാവില്ല തന്നെ . സ്പഷ്ടമായി പറഞാല്‍ എതിര്‍ലിങ്കത്തെ ആദ്യമായി സ്പര്‍ഷിക്കാനുള്ള ആവേശവും ചങ്കിടിപ്പും ക്രമേണ കുറഞ്ഞു വരുന്നതായി കാണാം.
വേഗം മൂര്‍ചയിലെത്തുന്നു
മനസ്സിലെ ചിന്തകള്‍ക്ക് ചിറകു വരുമ്പോള്‍ സ്ത്രീകള്‍ക്കെന്ന പോലെ പുരുഷനും വികാരങ്ങള്‍ നിറയുന്നു . ഹൃദയമിടിപ്പിന് വേഗം കൂടുകയും രക്തയോട്ടം വര്‍ദ്ധിക്കുകയും ചെയ്യുന്നു . ഹോര്‍മോണുകള്‍ വളരെയധികം ഉത്പാധിപ്പിക്കപെടുന്നു. തല്‍ഫലമായി ആദ്യ കാലങ്ങളില്‍ പുരുഷന് പെട്ടെന്ന് തന്നെ മൂര്‍ചയിലെത്തുന്നതായ് കാണാം . ചിലരില്‍ സ്ത്രീയുടെ നഗ്‌ന ശരീരം കാണുമ്പോള്‍ തന്നെ വികാരമൂര്‍ച്ച സംഭവിച്ചേക്കാം . മാനസിക പിരിമുറുക്കവും വികാരാവേശവും ആദ്യ നാളുകളില്‍ അവനെ പെട്ടെന്ന് തളര്‍ത്തും . ഇത് പതിയെ ശരിയായി വരും . എന്നാല്‍ ഒത്തിരി നാളുകള്‍ക്ക് ശേഷവും ഇത് തുടര്‍ന്നാല്‍ ഒരു വിദഗ്ദനെ കാണുന്നത് അഭികാമ്യം . ശീക്രസ്‌കലനം എന്ന അസുഖം ആകാം ഇത്.
ചെറു നീക്കങ്ങള്‍ക്കും സമ്മതം തേടുന്നുവോ
ആദ്യ ബന്ധത്തില്‍ പുരുഷന്റെ അടുത്ത നീക്കം അവനു പോലും നിശ്ചയമില്ല എന്നതാണ് യാഥാര്‍ത്ഥ്യം .ശാരീരികമായ ഈ അനുഭവം അവനു പുതിയ ഒരു അദ്ധ്യായമാണ് . കഥകളിലൂടെയും അശ്ലീല സിനിമകളിലൂടെയും പഠിച്ചത് മാത്രമായിരിക്കും മനസ്സില്‍ . ഇണയോട് ഓരോ കാര്യത്തിലും സമ്മതം ചോദിക്കുന്നത് സ്ത്രീ ശരീരത്തെ നേരിട്ട് അറിഞ്ഞു തുടങ്ങന്നത് കൊണ്ടാണ് . അവനു എവിടെ തുടങ്ങണം എന്ന് പരുങ്ങുമ്പോഴും , എല്ലാം അറിയാമെന്നു നടിക്കുന്നത് അവള്‍ക്ക് മനസ്സിലാക്കാം.
ഈ ലക്ഷണങ്ങള്‍ വച്ച് ഒരു പുരുഷനെ ഏകദേശം അനുമാനിക്കാം എങ്കിലും കൃത്യമായി മനസില്ലാക്കാന്‍ സാധ്യമല്ല എന്നത് ഇവിടെ പ്രസക്തമാണ് . ഈ ലക്ഷണങ്ങളില്‍ പലതും അറിഞ്ഞു കൊണ്ട് ഉണ്ടാക്കാവുന്നാതെ ഉള്ളു എന്നതും എടുത്തു പറയേണ്ടതാണ് . സ്ത്രീയുടെ കന്യച്ചര്‍മത്തില്‍ എന്നത് പോലെ തന്നെ , മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ ഇല്ല എന്നത് കൊണ്ട് ഒരു പുരുഷന്‍ കന്യകനല്ല എന്ന് അനുമാനിക്കാനും വയ്യ. പിന്നെ, ഇതൊന്നുമല്ല, പരസ്പരമുള്ള വിശ്വാസമല്ലേ വലുത് !
0 comments:
Post a Comment