എല്ലാം പരസ്പരം തുറന്നു പറയുന്നവരാണ് കാമുകീ കാമുകൻമാരും ഭാര്യ ഭർത്താക്കർമാരും . പ്രണയത്തിലാവുമ്പോൾ അവർ പരസ്പരം പറയാത്തതായി ഒന്നുമുണ്ടാവില്ല. എന്നാൽ അവിടെയുമുണ്ട് പറയാതിരിക്കേണ്ട ചില കാര്യങ്ങൾ. നിങ്ങളുടെ നല്ല ദാമ്പത്യത്തിനു ഭാര്യയോടു പറയാതിരിക്കേണ്ട അഞ്ച് കാര്യങ്ങൾ
ഇതാ…
അവളെ കാണാൻ എന്തൊരഴകാണ്…
ഭാര്യയോട് അഥവാ കാമുകിയോട് സംസാരിച്ച് കൊണ്ടിരിക്കുമ്പോഴായിരിക്കും സുന്ദരിയായ ഒരു പെൺകുട്ടി മുന്നിലൂടെ കടന്ന് പോവുക. കണ്ട മാത്രയിൽ തന്നെ അവൾക്ക് എന്തൊരഴകെന്ന് നിങ്ങൾ മനസ്സിൽ പറഞ്ഞെന്നിരിക്കാം. മനസ്സിൽ പറഞ്ഞാലും അത് അവരോടു നേരിട്ട് പറയരുത്. അഥവാ ആ പെൺകുട്ടി നിങ്ങളുടെ കാമുകിയുടെ അടുപ്പമുള്ള ആരെങ്കിലുമാണെങ്കിലോ. നിങ്ങൾ പെട്ടു. അത് മതിയാവും മനോഹരമായ നിങ്ങളുടെ പ്രണയബന്ധത്തിൻെറ സമാധാനം കെടുത്താൻ…
നിൻെറ സുഹൃത്തുക്കളെ കൊണ്ട് തോറ്റു…
ഭാര്യയുടെ അഥവാ കാമുകിയുടെ സുഹൃത്തുക്കളെ എല്ലാവരെയും നിങ്ങൾക്ക് ഇഷ്ടമാവണമെന്നില്ല. ചിലരുടെ പെരുമാറ്റം നിങ്ങൾക്ക് അസഹ്യമായെന്നുമിരിക്കും. എന്നാൽ അത് അവരോടു തുറന്നു പറയുന്നത് ചിലപ്പോൾ അബദ്ധത്തിൽ ചെന്ന് ചാടിക്കും. അവളുടെ ആൺ സുഹൃത്തുക്കളെയാണ് കുറ്റം പറയുന്നതെങ്കിൽ അതും നിങ്ങളെ കുഴപ്പത്തിലെത്തിക്കും. അനാവശ്യ ഈഗോയ്ക്ക് അത് കാരണമായേക്കാം.
ഡ്രസ് നന്നായില്ലെന്ന് പറഞ്ഞാൽ…
പുതിയ ഡ്രസ് ഇട്ടാൽ അവളെ അഭിനന്ദിച്ചേക്കുക. ഇനി അഥവാ നിങ്ങൾക്ക് ഡ്രസ് ഇഷ്ടമായില്ലെങ്കിലും അങ്ങനെ ചെയ്യുന്നതായിരിക്കും മാനസികാരോഗ്യത്തിന് നല്ലത്. ഏറെ ഇഷ്ടത്തോടെ വാങ്ങിച്ചതായിരിക്കും അവളുടെ പുതിയ ഡ്രസ്. അതിനെ കുറ്റം പറയുന്നത് അവൾക്ക് ഒരിക്കലും സഹിച്ചെന്ന് വരില്ല.
നിനക്ക് ഇഷ്ടമുള്ളത് ചെയ്യാം, പക്ഷേ…
നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാം, പക്ഷേ അതെല്ലാം ചെയ്യാൻ അവളെ നിർബന്ധിക്കരുത്. അവൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ ആദ്യഘട്ടത്തിലൊക്കെ പറഞ്ഞാൽ കേൾക്കുമായിരിക്കും. നിങ്ങളോടുള്ള ഇഷ്ടത്തിൻെറ ഭാഗമായിരിക്കാം അത്. പക്ഷേ, എപ്പോഴും അങ്ങനെ ചെയ്ത് തുടങ്ങിയാൽ സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമായി അവർക്ക് തോന്നാം. അത് കൊണ്ട് അവൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ പറയുന്നത് ശീലമാക്കാതിരിക്കുക
നീ പറയുന്നത് തെറ്റാണ്…
തർക്കമൊക്കെയാവാം പക്ഷേ അതിര് വിട്ടാൽ പിന്നെ പണി പാളും. കാമുകി അഥവാ ഭാര്യ കാര്യമായി ഒരു കാര്യം പറഞ്ഞെന്നിരിക്കട്ടെ. അവൾ പറഞ്ഞത് മുഴുവൻ പൊട്ടത്തെറ്റാണെന്ന് നിങ്ങൾ പറയുന്നു. അത് മതിയാവും വലിയൊരു തർക്കത്തിലെത്താൻ. അഥവാ അവൾ പറയുന്നത് തെറ്റാണെങ്കിൽ അത് വളരെ സ്നേഹത്തോടെ അവളെ പറഞ്ഞ് മനസ്സിലാക്കുക. അല്ലാതെ നീ പൊട്ടത്തെറ്റാണ് കാണിക്കുന്നതെന്ന് പറഞ്ഞാൽ അവൾ ചിലപ്പോൾ നിങ്ങളോട് പൊട്ടിത്തെറിച്ചേക്കാം !!!
real paying online jobs - www.gsujinbiblestudies.blogspot.com
ReplyDelete