രണ്ടാം വിവാഹം പുറത്തറിയാതിരിക്കാന്‍ ഭാര്യയെയും മകളെയും അഞ്ച് വര്‍ഷം പൂട്ടിയിട്ടു. ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ജലംഗിയിലാണ് സംഭവം നടന്നത്. ഭാര്യയേയും മകളേയും പുട്ടിയിട്ട മുറിയിലേക്ക് സൂര്യപ്രകാശം കടക്കാത്ത വിധം ജനല്‍ പാളികളില്‍ കറുത്ത പ്ലാസ്റ്റിക് ഒട്ടിച്ച് ഇയാള്‍ മറച്ചിരുന്നു. മഞ്ജു മണ്ഡല്‍ എന്ന യുവതിയേയും മകള്‍ ടോട്ടയേയുമാണ് ഭര്‍ത്താവ് മനോബേന്ദ്ര മണ്ഡല്‍ പൂട്ടിയിട്ടത്.
മഞ്ജുവിന്റെ സഹോദരന്‍ നിഖില്‍ സര്‍ക്കാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് സംഘം എത്തി യുവതിയേയും മകളേയും മോചിപ്പിച്ചു. അതേസമയം ഭര്‍ത്താവിനെതിരെ മൊഴി നല്‍കാന്‍ യുവതി തയ്യാറായിട്ടില്ല. ബിരുദധാരിയായ മഞ്ജുവിന് മാനസിക പ്രശ്നങ്ങളൊന്നുമില്ല. എന്നിട്ടും യുവതി ഭര്‍ത്താവിനെതിരെ പരാതി നല്‍കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് യുവതിയുടെ സഹോദരന്‍ പറഞ്ഞു. പോലീസ് എത്തി മുറിയുടെ ജനല്‍ തകര്‍ത്താണ് അകത്ത് കയറിയത്. പോലീസ് അകത്ത് കടന്നപ്പോള്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് യുവതിയും മകളും കഴിഞ്ഞിരുന്നത്. എന്നാല്‍ പോലീസിനെ ഞെട്ടിച്ചു കൊണ്ട് പുറത്തേക്ക് വരാന്‍ തയ്യാറല്ലെന്നാണ് യുവതിയും മകളും പറഞ്ഞത്. അടച്ചിട്ട മുറിയില്‍ തങ്ങള്‍ നല്ല ജീവിതമാണ് നയിക്കുന്നതെന്നാണ് യുവതിയും മകളും പറഞ്ഞത്. ഒടുവില്‍ ദീര്‍ഘമായ പരിശ്രമത്തിനൊടുവിലാണ് യുവതിയേയും മകളേയും വിശ്വാസത്തിലെടുത്ത് പുറത്തെത്തിച്ചത്.
പുറത്തെത്തിച്ചതോടെ നിരവധി ആളുകളെ കണ്ട് യുവതിയും മകളും ഭയചകിതരായി. ഒടുവില്‍ മറ്റുള്ളവരെ കാണാതിരിക്കാന്‍ യുവതിയേയും മകളേയും മുഖം മറച്ചാണ് പുറത്തെത്തിച്ചത്. മഞ്ജുവിനേയും മകളേയും പൂട്ടിയിട്ട മാനബേന്ദ്ര മറ്റൊരു വിവാഹം കഴിച്ചതായി മഞ്ജുവിന്റെ സഹോദരന്‍ നിഖില്‍ ആരോപിച്ചു. രണ്ടാം ഭാര്യയെ ഇതേ വീട്ടില്‍ തന്നെയാണ് ഇയാള്‍ പാര്‍പ്പിച്ചിരുന്നത്. ഇക്കാര്യം ആദ്യ ഭാര്യയും മകളും അറിയാതിരിക്കാനാണ് അവരെ പൂട്ടിയിട്ടതെന്നും നിഖില്‍ ആരോപിച്ചു. മാനബേന്ദ്ര നാട്ടുകാരുമായി അധികം സഹകരിച്ചിരുന്നില്ല. ഇയാളുടെ ഭാര്യയേയും മക്കളേയും പുറത്തേക്ക് കാണാതായിട്ട് വര്‍ഷങ്ങളായെന്ന് അയല്‍വാസിയായ അസ്ഗര്‍ അലി പറഞ്ഞു. മാനബേന്ദ്ര ആരുമായും സഹകരിക്കാത്തതിനാല്‍ തന്നെ നാട്ടുകാര്‍ ഇയാളുടെ കുടുംബാംഗങ്ങളെക്കുറിച്ച് അന്വേഷിച്ചിരുന്നുമില്ല. മകള്‍ക്ക് ആറ് വയസ് ആകുന്നത് വരെ മാനബേന്ദ്രയുടെ കുടുംബം സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്. അതിന് ശേഷമാണ് പെട്ടന്ന് മറ്റുള്ളവരുമായുള്ള ബന്ധം കുടുംബം ഉപേക്ഷിച്ചതെന്നും അയല്‍വാസികള്‍ പറയുന്നു.
0 comments:
Post a Comment